ആക്ടിയാസ് സെലീനി (Actias selene) എന്ന ശാസ്ത്രനാമത്തിലുള്ള ഈ നിശാശലഭം Indian Moon Moth എന്നാണ് അറിയപ്പെടുന്നത്.രാത്രി മാത്രം പറക്കാറുള്ള ഇതിന്റെചിറകിൽ നാല് ചന്ദ്രക്കലകൾ ഇരുവശങ്ങളിലുമായി ഉള്ളതിനാലാണ് മൂൺ മോത്ത് എന്ന പേര് വന്നത് . ചിറകിന്റെ താഴെ അഗ്രം വാൽപോലെ രൂപപ്പെട്ടിട്ടുള്ള നിശാ ശലഭത്തിന്റെ ആയുസ്സ് രണ്ടു മുതൽ മൂന്നാഴ്ച വരെയാണ്. ഇവ പുഴുവായിരിക്കുമ്പോൾ ചെടികളുടെ ഇല ഭക്ഷിക്കുന്നതല്ലാതെ പറക്കാൻ തുടങ്ങിയാൽ ഒന്നും ഭക്ഷിക്കാറില്ല . തേൻകുടിക്കുന്നതായി ഇതേവരെ കണ്ടെത്തിയിട്ടില്ല. പെൺ ശലഭം ആയുസ്സിൽ 250 മുതൽ 300 മുട്ടകൾ വരെ ഇടുമെങ്കിലും വംശ നാശ ഭീഷണിയിലായ ഗണത്തിൽപ്പെടുന്നവയാണിവ. അഗസ്ത്യകൂട മലനിരകളിലാണ് അടുത്തിടെവരെ നിശാശലഭങ്ങളെ കണ്ടെത്തുവാൻ കഴിഞ്ഞിട്ടുള്ളൂ.

ഇന്ത്യൻ മൂൺ മോത്ത്
Adult male from the Western Ghats
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. selene
Binomial name
Actias selene
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_മൂൺ_മോത്ത്&oldid=1973868" എന്ന താളിൽനിന്ന് ശേഖരിച്ചത്