ഇന്ത്യൻ പെർഫോമിംഗ് റൈറ്റ്സ് സൊസൈറ്റി ലിമിറ്റഡ്
1969 ൽ നിലവിൽ വന്ന സംഘടനയാണ് ഐ.പി.ആർ.എസ്. അഥവാ ഇന്ത്യൻ പെർഫോമിംഗ് റൈറ്റ്സ് സൊസൈറ്റി ലിമിറ്റഡ്. എം.ബി. ശ്രീനിവാസൻ ആണ് ഇതിന്റെ സ്ഥാപക നേതാക്കളിൽ ഒരാൾ. പ്രസിദ്ധ തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തർ ആണ് ഇപ്പോഴത്തെ ചെയർമാൻ.[1]
ലക്ഷ്യം
തിരുത്തുകസംഗീത സംവിധായകരുടെയും ഗാനരചയിതാക്കളുടെയും ഗാനങ്ങൾ എവിടെ ഏതൊക്കെ സമയത്തു എത്ര പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട് എന്ന് നിരീക്ഷിക്കുകയാണ് IPRS ന്റെ പ്രധാന കർത്തവ്യം. പകർപ്പവകാശ നിയമപ്രകാരം റോയൽറ്റി ആയി ഒരു പാട്ടിന് ലഭിക്കുന്ന തുകയെ മൂന്നായി വിഭജിച്ച്, 25% സംഗീതസംവിധായകനും 25% ഗാനരചയിതാവിനും 50% നിർമ്മാതാവിനും നൽകുന്നു (കോപ്പി റൈറ്റ് ആക്ട്2012).[2]
ഇളയരാജയുടെ രാജി
തിരുത്തുകഉത്തരേന്ത്യയിൽ വളരെ ഫലപ്രദമായി പ്രവർത്തിക്കുന്ന ഈ സംഘടന, തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളടങ്ങുന്ന തെക്കേ ഇന്ത്യയെ നല്ലവണ്ണം ഗൗനിക്കാറില്ല എന്നാണ് ഇളയരാജയടക്കമുള്ളവരുടെ പരാതി. പ്രവർത്തനം തീരെ മോശമായതുകൊണ്ടാണ് ഇളയരാജക്കു അതിൽ നിന്നും അംഗത്വം ഉപേക്ഷിച്ചു പുറത്തു വന്നു.
വിമർശനങ്ങൾ
തിരുത്തുകറോയൽറ്റിത്തുക നേരാംവണ്ണം കണക്കു കൂട്ടാതെ തുല്യമായി വീതിച്ചു കൊടുത്തുവെന്നു IPRSനെതിരേ ആരോപണം ഉണ്ട്. ഇതിനാൽ ഒരു പാട്ടു ചെയ്ത ആൾക്കും നൂറു പാട്ടു ചെയ്ത ആൾക്കും ഒരേ തുക ലഭിക്കുന്നു എന്ന വിചിത്ര രീതിക്കും ഇടയാവുന്നു എന്ന വിമർശനമുണ്ട്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-04. Retrieved 2019-01-08.
- ↑ https://www.mathrubhumi.com/movies-music/music/ilayaraja-royalty-copyright-issues-special-feature-1.3463138
പുറം കണ്ണികൾ
തിരുത്തുക- വെബ് സൈറ്റ് Archived 2018-05-19 at the Wayback Machine.