ഇന്ത്യൻ പാസ്പോർട്ട്
{{Infobox Identity document|document_name=ഇന്ത്യൻ പാസ്പോർട്ട്
Indian Passport
भारतीय पासपोर्ट|image=Indian Passport cover 2015.jpg|image_caption=സാധാരണ ഇന്ത്യൻ പാസ്പോർട്ടിന്റെ പുറം ചട്ട|date_first_issued=1920 (ആദ്യ രൂപം)
1986 (ഇന്നത്തെ രൂപം)|using_jurisdiction= India|document_type=പാസ്പോർട്ട്|purpose=തിരിച്ചറിയൽ രേഖ|eligibility=ഇന്ത്യൻ പൗരത്വം|expiration=10 years after acquisition for those aged 18 or more; otherwise 5 years|cost=Adult (36 pages): ₹1,500[1]
Adult (60 pages): ₹2,000[1]
Minor (36 pages): ₹1,000[1]
Note: If the application for a new passport is made under the Tatkaal (expedited processing), the additional Tatkaal fee of ₹2,000 is to be paid in addition to name="NPIndia">"MEA CPV Division". CPV.</ref>
തരങ്ങൾ
തിരുത്തുക- സാധാരണ പാസ്പോർട്ട് (Ordinary passport) (കടും നീല ചട്ട) ജോലി, വിനോദസഞ്ചാരം, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി വിദേശയാത്ര നടത്തുന്ന സാധാരണ ജനങ്ങൾക്കായി ലഭ്യമാക്കുന്ന പാസ്പോർട്ടാണിത്. 36 അല്ലെങ്കിൽ 60 ഇതിൽ ഉണ്ടാകും. "ടൈപ് പി (Type P)" പാസ്പോർട്ട് എന്ന് ഇത് അറിയപ്പെടുന്നു. വ്യക്തിഗതം എന്നതിന്റെ സൂചകമാണ് പി(P)
- ഔദ്യോഗിക പാസ്പോർട്ട് (Official passport) (വെള്ള ചട്ട): ഔദ്യോഗിക ആവശ്യങ്ങൾക്കായി ഭാരതസർക്കാറിനെ പ്രതിനിധീകരിക്കുന്ന വ്യക്തികൾക്ക് ലഭ്യമാക്കുന്ന പാസ്പോർട്ടാണിത് . "ടൈപ് എസ് (Type S)" പാസ്പോർട്ട് എന്ന് ഇത് അറിയപ്പെടുന്നു. സേവനം എന്നതിന്റെ സൂചകമാണ് എസ്(S)
- ഡിപ്ലോമാറ്റിക് പാസ്പോർട്ട് (Diplomatic passport) (മറൂൺ ചട്ട):ഉന്നത റാങ്കിലുള്ള ഇന്ത്യൻ ഗവണ്മെന്റ് ഉദ്യോഗസ്ഥർ മുതലായ ഡിപ്ലോമാറ്റുകൾക്ക് ലഭ്യമാക്കുന്ന പാസ്പോർട്ടാണിത്. "ടൈപ് ഡി(Type D)" പാസ്പോർട്ട് എന്ന് ഇത് അറിയപ്പെടുന്നു. ഡിപ്ലോമാറ്റ് എന്നതിന്റെ സൂചകമാണ് ഡി(D)
ഇവ കൂടാതെ ഇന്ത്യാ ഗവണ്മെന്റ് സ്ഥിരമായ ഇന്ത്യാ-ബാംഗ്ലാദേശ് പാസ്പോർട്ട്, ഇന്ത്യാ-ശ്രീലങ്ക പാസ്പോർട്ട് എന്നിവയും ഇന്ത്യക്കാർക്കായി ലഭ്യമാക്കുന്നുണ്ട്. തിരഞ്ഞെടുത്ത പാസ്പോർട്ട് ഓഫീസുകൾ മുഖേനയാണ് ഇത്. പശ്ചിമ ബംഗാൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ബംഗ്ലാദേശിലേക്ക് സ്ഥിരമായി യാത്രചെയ്യുന്നവർക്ക് ഇന്ത്യ-ബാംഗ്ലാദേശ് പാസ്പോർട്ടും, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്ന് ശ്രീലങ്കയിലേക്ക് സ്ഥിരമായി യാത്രചെയ്യുന്നവർക്ക് ഇന്ത്യ-ശീലങ്കാ പാസ്പോർട്ടും ഉപയോഗിക്കാം. അതതു രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കു മാത്രമേ ഈ പാസ്പോർട്ടുകൾ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. മറ്റ് വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് ഈ പാസ്പോർട്ടിന് സാധുതയില്ല.
രൂപം
തിരുത്തുകസാധാരണ ഇന്ത്യൻ പാസ്പോർട്ടുകൾ കടും നീലനിറത്തിലുള്ള പുറംചട്ടയോട്കൂടിയാണ് പുറത്തിറക്കുന്നത്. പുറം ചട്ടയിൽ സ്വർണ്ണവർണ്ണത്തിൽ ഇന്ത്യയുടെ ദേശീയ ചിഹ്നം ആലേഖനം ചെയ്തിരിക്കും. ഇതിനു മുകളിലായി "പാസ്പോർട്ട്" എന്നും, കീഴെയായി "റിപ്പബ്ലിൿ ഓഫ് ഇൻഡ്യ" എന്നും ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ എഴുതിയിരിക്കുന്നു. സാധാരണയായ് പാസ്പ്പോർട്ടിൽ 36 പേജുകളാണ് ഉണ്ടാകാറുള്ളത്, എങ്കിലും കൂടുതൽ യാത്രചെയ്യേണ്ടി വരുന്നവർക്ക് 60 പേജുകൾ ഉള്ള പാസ്പോർട്ടിന് അപേക്ഷിക്കാവുന്നതാണ്.
വ്യക്തിവിവര താൾ
തിരുത്തുക- വ്യക്തിഗത വിവരങ്ങളുടെ താളിൽ ഇനി പറയുന്ന കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു:
- ടൈപ്: "P"- എന്നാൽ "പേർസണൽ", "D"- "ഡിപ്ലോമാറ്റിൿ", "S"- എന്നാൽ "സർവീസ്"
- രാജ്യത്തിന്റെ കോഡ്: IND
- പാസ്പോർട്ട് സംഖ്യ
- Surname
- Given name(s)
- ദേശീയത
- ലിംഗം
- ജനന തിയതി
- ജനന സ്ഥലം
- പാസ്പോർട്ട് ഇഷ്യൂ ചെയ്ത സ്ഥലം
- ഇഷ്യൂ ചെയ്ത തിയതി
- കാലാവധി തിയതി
- പാസ്പോർട്ട് ഉടമസ്ഥന്റെ ചിത്രം
- Ghost picture of the passport holder (only passports issued since 2015)
- പാസ്പോർട്ട് ഉടമസ്ഥന്റെ ഒപ്പ്
- മെഷീൻ റീഡബിൾ പാസ്പോർട്ട് സോൺ (MRZ).
- പാസ്പോർട്ടിന്റെ ഏറ്റവും അവസാന താളിൽ ഈ പറയുന്ന വിവരങ്ങൾ ഉൾപ്പെറ്റുത്തിയിരിക്കുന്നു:
- അച്ഛന്റെയോ, അല്ലെങ്കിൽ രക്ഷാകർത്താവിന്റെയോ പേര്
- അമ്മയുടെ പേര്
- ജീവിത പങ്കാളിയുടെ പേര് (അനിവാര്യമെങ്കിൽ)
- വിലാസം
- പഴയ പാസ്പോർട്ട് സംഖ്യ
- ഫയൽ സംഖ്യ
ഭാഷകൾ
തിരുത്തുകഹിന്ദി, ഇംഗ്ലീഷ് എന്നീ രണ്ട് ഭാഷകൾ മാത്രമാണ് ഇന്ത്യൻ പാസ്പോർട്ടിൽ അച്ചടിക്കുന്നത്. മലയാളം ഉൾപ്പെടെയുള്ള മറ്റ് ഇന്ത്യൻ ഭാഷകളിൽ പാസ്പോർട്ട് ലഭ്യമല്ല.
നിരക്കുകൾ
തിരുത്തുകഇന്ത്യയിലെ സാധാരണ പാസ്പോർട്ടിന്റെ നിരക്കുകൾ:[2]
- 1500- പുതിയ പാസ്പോർട്ടിന് അല്ലെങ്കിൽ നിലവിലെ പാസ്പോർട്ട് പുതുക്കുന്നതിന് (36 പേജുകൾ, സ്റ്റാൻഡേർഡ് സൈസ്) 10 വർഷം കാലാവധിയോട് കൂടി.
- 2000 - പുതിയ പാസ്പോർട്ടിന് അല്ലെങ്കിൽ നിലവിലെ പാസ്പോർട്ട് പുതുക്കുന്നതിന് (60 പേജുകൾ, ജംബോ സൈസ്) 10 വർഷം കാലാവധിയോട് കൂടി.
- 3500 - First time applicant or renewal with expedited ('tatkal') service (36 pages) with 10 year validity.
- 4000 - First time applicant or renewal with expedited ('tatkal') service (60 pages) with 10 year validity.
- 1000 - കുട്ടികൾക്കായുള്ള പാസ്പോർട്ട് (18 വയസ്സിൽ താഴെ) ഏതാണോ ആദ്യം വരുന്നത് എന്ന അടിസ്ഥാനത്തിൽ, 5 വർഷം കാലാവധിയുള്ളതോ അല്ലെങ്കിൽ കുട്ടിയുടെ 18 വയസ്സു വരെ കാലാവധിയുള്ളതോ ആയ പാസ്പോർട്ടാണിത്.
- 3000 - ഡൂപ്ലികേറ്റ് പാസ്പോർട്ട് (36 പേജുകൾ), എന്തെങ്കിലും കാരണവശാൽ പാസ്പോർട്ട് നഷ്ടപ്പെടുകയോ, കേടുപാട് സംഭവിക്കുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്താൽ.
- 3500 - ഡൂപ്ലികേറ്റ് പാസ്പോർട്ട് (60 പേജുകൾ), എന്തെങ്കിലും കാരണവശാൽ പാസ്പോർട്ട് നഷ്ടപ്പെടുകയോ, കേടുപാട് സംഭവിക്കുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്താൽ
ഇന്ത്യൻ പൗരന്മാർക്കുള്ള വിസ ആവശ്യകതകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 India passport fees
- ↑ "Indian Passport Fees" (PDF). Government of India. Retrieved 19 December 2012.