നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ത്യയിലെ ഡൽഹിയിലുള്ള ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു യാത്രക്കാരുമായി വരികവെ പാകിസ്താനിലെ തീവ്രവാദി സംഘടനയായ ഹർക്കത്തുൾ-മുജാഹിദ്ദീൻ റാഞ്ചിയ വിമാനമായിരുന്നു ഇന്ത്യൻ എയർലൈൻസ് വിമാനം 814.

ഇന്ത്യൻ എയർലൈൻസ് വിമാനം 814
വിമാനറാഞ്ചൽ ;ചുരുക്കം
തീയതി24 ഡിസംബർ 1999 – 1 ജനുവരി 2000
സംഗ്രഹംവിമാനറാഞ്ചൽ
യാത്രക്കാർ178
സംഘം15
പരിക്കുകൾ (മാരകമല്ലാത്തത്)17
മരണങ്ങൾ1 (റിബൻ കത്യാൽ)
അതിജീവിച്ചവർ177
വിമാന തരംഎയർബസ് 3200
ഓപ്പറേറ്റർഇന്ത്യൻ എയർലൈൻസ്
ഫ്ലൈറ്റ് ഉത്ഭവംത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം
കാഠ്മണ്ഡു, നേപ്പാൾ
ലക്ഷ്യസ്ഥാനംഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
ഡൽഹി, ഇന്ത്യ

വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിനു ശേഷം ഇന്ത്യൻ സമയം 17:30-നാണ് റാഞ്ചിയത്. റാഞ്ചിയ വിമാനം ലാഹോർ, അമൃത്സർ, ദുബായ് എന്നിവിടങ്ങളിൽ ഇറക്കിയ ശേഷം കാന്ദഹാർ എയർപ്പോട്ടിൽ ഇറക്കി. ഇന്ത്യൻ ജയിലിൽ കഴിയുന്ന മൂന്ന് തീവ്രവദികളെ വിട്ടയച്ച ശേഷമാണ് ഏഴു ദിവസത്തെ റാഞ്ചൽ നാടകം അവസാനിച്ചത്.