ഇന്ത്യൻ ഇൻസ്ററിററ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി, ഹൈദ്രബാദ്

(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി, ഹൈദരാബാദ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന ഈ ദേശീയഗവേഷണശാല സി.എസ്.ഐ.ആറിൻറെ കീഴിലാണ്. കെമിസ്ട്രി (മൌലികവും പ്രയോഗയോഗ്യവും), ബയോകെമിസ്ട്രി, ബയോഇൻഫോമാററിക്സ്, കെമിക്കൽ എഞ്ചിനിയറിംഗ് എന്നീ മേഖലകളിൽ ഗവേഷണം നടത്തുകയും ഇന്ത്യയുടെ വ്യാവസായിക സാമ്പത്തിക വികസനത്തിനാവശ്യമായ ശാസ്ത്രസാങ്കേതിക വിവരങ്ങൾ നൽകുകയും ചെയ്യുന്നു. സി.എസ്.ഐ.ആറിൻറെ 39 ഗവേഷണശാലകളിൽ ഏററവുമധികം പേററൻറുകൾ നേടിയെടുത്തിട്ടുളളത് ഐ.ഐ.സി.ടി.യാണ്

Indian Institute of Chemical Technology
പ്രമാണം:IICT Hyderabad Logo.png
തരംAutonomous, under CSIR
സ്ഥാപിതം1944
ഡയറക്ടർDr.Srivari Chandrashekhar[1]
സ്ഥലംHyderabad, Andhra Pradesh, India
ക്യാമ്പസ്Urban, Tarnaka
വെബ്‌സൈറ്റ്www.iictindia.org
പൂർണ്ണ വിലാസം
തിരുത്തുക

ഇന്ത്യൻ ഇൻസ്ററിററൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി ഹൈദരാബാദ് 500007 (ആന്ധ്രപ്രദേശ്, ഇന്ത്യ) ഫോൺ +91-40-27193134 ഫാക്സ് +91-40 27193227

ചരിത്രം

തിരുത്തുക

1944- ൽ അന്നത്തെ ഹൈദരാബാദ് സർക്കാർ ഹൈദരാബാദ് നഗരത്തിൽ സ്ഥാപിച്ച സെൻട്രൽ സയന്റിഫിക് അൻഡ് ഇൻഡസ്ട്രിയൽ ലാബ് (സി.എസ്.ഐ.എൽ ) ആണ് ഐ.ഐ.സി.ടി.യടെ മൂലരൂപം. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഹൈദരാബാദ് നാട്ടുരാജ്യം ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തീരുകയും, സി.എസ്.ഐ.എൽ വിപുലീകരിക്കപ്പെയുകയും ചെയ്തു. 1954, ജനവരി 2ന് അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹറു മുഖ്യകെട്ടിടം ഉദ്ഘാടനം ചെയ്തു. 1956- ൽ ഈ സ്ഥാപനം സി.എസ്.ഐ.ആർ ഏറെറടുത്ത് റീജിയണൽ റിസർച്ച് ലാബറട്ടറി, ഹൈദരാബാദ് (ആർ. ആർ. എൽ, എച്ച്) എന്ന് പുതിയ പേരിട്ടു. പേരിനൊത്തവിധം പ്രാദേശികാവശ്യങ്ങൾക്കും ഉത്പന്നങ്ങൾക്കും വേണ്ട ശാസ്ത്രസാങ്കേതിക പദ്ധതികൾ വികസിപ്പിക്കുകയെന്നതായിരുന്നു മുഖ്യചുമതല. പിന്നീട് 1989-ൽ ഈ സ്ഥാപനത്തിന്റെ ബഹുമുഖഗവേഷണ പ്രവർത്തനങ്ങൾക്ക് അംഗീകാരമെന്നോണം ഇന്ത്യൻ ഇൻസ്ററിററൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി എന്ന് വീണ്ടും പേരുമാററം നടന്നു.

ഗവേഷണരംഗം

തിരുത്തുക

മുഖ്യവൈജ്ഞാനികരും സഹപ്രവർത്തകരുമടക്കം ഏകദേശം 450 പേരുളള ഈ സ്ഥാപനത്തിൽ ബഹുമുഖഗവേഷണമേഖലകളിൽ ഉയർന്ന നിലവാരത്തിലുളള പരീക്ഷണങ്ങൾ നടത്താനുളള എല്ലാ സൌകര്യങ്ങളും ഉണ്ട്. കീടനാശിനികൾ, ഔഷധികൾ കാർബണിക സംയുക്തങ്ങൾ, രാസത്വരകങ്ങൾ, പോളിമേഴ്സ്, കാർബണിക ലേപനങ്ങൾ, താണതരം ക ൽക്കരിയുടെ ഉപയോഗങ്ങൾ, സസ്യഎണ്ണകളിൽ നിന്ന് മൂല്യവത്തായ ഉത്പന്നങ്ങൾ ഇതൊക്കെ ഐ.ഐ.സി.ടി.യുടെ മുഖ്യ ഗവേഷണ മേഖലകളിൽ പെടുന്നു. ഈ ഗവേഷണ ഫലങ്ങൾ വാണിജ്യസ്ഥാപനങ്ങൾക്കു കൈമാറുന്നതിന്റെ അവിഭാജ്യഘടകമായി പ്രക്രിയയുടേയും യന്ത്രശില്പഘടനയുടേയും രൂപരേഖകളും തയ്യാറാക്കുന്നു. മലേറിയ, ഫൈലേറിയ, ജാപ്പാനീസ് എൻസെഫലൈററിസ്, ഡെങ്കു പനി എന്നിവക്കെതിരെ നിയന്ത്രണ ഉപാധികൾ വികസിപ്പിച്ചെടുത്തത് ഗണനീയമായ നേട്ടങ്ങളിലൊന്നാണ്.

പ്രശസ്ത വൈജ്ഞാനികർ

തിരുത്തുക

ഭട്നാഗർ പുരസ്കാരം നേടിയവർ: ബി.എം. ചൌധരി (1990), ജെ.എസ്. യാദവ് (1991), ടി.കെ. ചക്രവർത്തി (2002), ജി. നരഹരിശാസ്ത്രി (2011)

വിവിധ ദേശീയ അന്തർദ്ദേശീയ ബഹുമതികൾ നേടി ഐ.ഐ.സി.ടി.യുടെ പേര് ഉന്നതങ്ങളിൽ എത്തിച്ച 21 വൈജ്ഞാനികരെ സുവർണ്ണജയന്തി(2004) ആഘോഷങ്ങളുടെ ഭാഗമായി ബഹുമതിപത്രം നൽകി ആദരിക്കുകയുണ്ടായി.


  1. [IICT website