ഇന്ത്യൻ ഇൻസ്ററിററ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി, ഹൈദ്രബാദ്
ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന ഈ ദേശീയഗവേഷണശാല സി.എസ്.ഐ.ആറിൻറെ കീഴിലാണ്. കെമിസ്ട്രി (മൌലികവും പ്രയോഗയോഗ്യവും), ബയോകെമിസ്ട്രി, ബയോഇൻഫോമാററിക്സ്, കെമിക്കൽ എഞ്ചിനിയറിംഗ് എന്നീ മേഖലകളിൽ ഗവേഷണം നടത്തുകയും ഇന്ത്യയുടെ വ്യാവസായിക സാമ്പത്തിക വികസനത്തിനാവശ്യമായ ശാസ്ത്രസാങ്കേതിക വിവരങ്ങൾ നൽകുകയും ചെയ്യുന്നു. സി.എസ്.ഐ.ആറിൻറെ 39 ഗവേഷണശാലകളിൽ ഏററവുമധികം പേററൻറുകൾ നേടിയെടുത്തിട്ടുളളത് ഐ.ഐ.സി.ടി.യാണ്
പ്രമാണം:IICT Hyderabad Logo.png | |
തരം | Autonomous, under CSIR |
---|---|
സ്ഥാപിതം | 1944 |
ഡയറക്ടർ | Dr.Srivari Chandrashekhar[1] |
സ്ഥലം | Hyderabad, Andhra Pradesh, India |
ക്യാമ്പസ് | Urban, Tarnaka |
വെബ്‌സൈറ്റ് | www.iictindia.org |
പൂർണ്ണ വിലാസം
തിരുത്തുകഇന്ത്യൻ ഇൻസ്ററിററൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി ഹൈദരാബാദ് 500007 (ആന്ധ്രപ്രദേശ്, ഇന്ത്യ) ഫോൺ +91-40-27193134 ഫാക്സ് +91-40 27193227
ചരിത്രം
തിരുത്തുക1944- ൽ അന്നത്തെ ഹൈദരാബാദ് സർക്കാർ ഹൈദരാബാദ് നഗരത്തിൽ സ്ഥാപിച്ച സെൻട്രൽ സയന്റിഫിക് അൻഡ് ഇൻഡസ്ട്രിയൽ ലാബ് (സി.എസ്.ഐ.എൽ ) ആണ് ഐ.ഐ.സി.ടി.യടെ മൂലരൂപം. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഹൈദരാബാദ് നാട്ടുരാജ്യം ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തീരുകയും, സി.എസ്.ഐ.എൽ വിപുലീകരിക്കപ്പെയുകയും ചെയ്തു. 1954, ജനവരി 2ന് അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹറു മുഖ്യകെട്ടിടം ഉദ്ഘാടനം ചെയ്തു. 1956- ൽ ഈ സ്ഥാപനം സി.എസ്.ഐ.ആർ ഏറെറടുത്ത് റീജിയണൽ റിസർച്ച് ലാബറട്ടറി, ഹൈദരാബാദ് (ആർ. ആർ. എൽ, എച്ച്) എന്ന് പുതിയ പേരിട്ടു. പേരിനൊത്തവിധം പ്രാദേശികാവശ്യങ്ങൾക്കും ഉത്പന്നങ്ങൾക്കും വേണ്ട ശാസ്ത്രസാങ്കേതിക പദ്ധതികൾ വികസിപ്പിക്കുകയെന്നതായിരുന്നു മുഖ്യചുമതല. പിന്നീട് 1989-ൽ ഈ സ്ഥാപനത്തിന്റെ ബഹുമുഖഗവേഷണ പ്രവർത്തനങ്ങൾക്ക് അംഗീകാരമെന്നോണം ഇന്ത്യൻ ഇൻസ്ററിററൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി എന്ന് വീണ്ടും പേരുമാററം നടന്നു.
ഗവേഷണരംഗം
തിരുത്തുകമുഖ്യവൈജ്ഞാനികരും സഹപ്രവർത്തകരുമടക്കം ഏകദേശം 450 പേരുളള ഈ സ്ഥാപനത്തിൽ ബഹുമുഖഗവേഷണമേഖലകളിൽ ഉയർന്ന നിലവാരത്തിലുളള പരീക്ഷണങ്ങൾ നടത്താനുളള എല്ലാ സൌകര്യങ്ങളും ഉണ്ട്. കീടനാശിനികൾ, ഔഷധികൾ കാർബണിക സംയുക്തങ്ങൾ, രാസത്വരകങ്ങൾ, പോളിമേഴ്സ്, കാർബണിക ലേപനങ്ങൾ, താണതരം ക ൽക്കരിയുടെ ഉപയോഗങ്ങൾ, സസ്യഎണ്ണകളിൽ നിന്ന് മൂല്യവത്തായ ഉത്പന്നങ്ങൾ ഇതൊക്കെ ഐ.ഐ.സി.ടി.യുടെ മുഖ്യ ഗവേഷണ മേഖലകളിൽ പെടുന്നു. ഈ ഗവേഷണ ഫലങ്ങൾ വാണിജ്യസ്ഥാപനങ്ങൾക്കു കൈമാറുന്നതിന്റെ അവിഭാജ്യഘടകമായി പ്രക്രിയയുടേയും യന്ത്രശില്പഘടനയുടേയും രൂപരേഖകളും തയ്യാറാക്കുന്നു. മലേറിയ, ഫൈലേറിയ, ജാപ്പാനീസ് എൻസെഫലൈററിസ്, ഡെങ്കു പനി എന്നിവക്കെതിരെ നിയന്ത്രണ ഉപാധികൾ വികസിപ്പിച്ചെടുത്തത് ഗണനീയമായ നേട്ടങ്ങളിലൊന്നാണ്.
പ്രശസ്ത വൈജ്ഞാനികർ
തിരുത്തുകഭട്നാഗർ പുരസ്കാരം നേടിയവർ: ബി.എം. ചൌധരി (1990), ജെ.എസ്. യാദവ് (1991), ടി.കെ. ചക്രവർത്തി (2002), ജി. നരഹരിശാസ്ത്രി (2011)
വിവിധ ദേശീയ അന്തർദ്ദേശീയ ബഹുമതികൾ നേടി ഐ.ഐ.സി.ടി.യുടെ പേര് ഉന്നതങ്ങളിൽ എത്തിച്ച 21 വൈജ്ഞാനികരെ സുവർണ്ണജയന്തി(2004) ആഘോഷങ്ങളുടെ ഭാഗമായി ബഹുമതിപത്രം നൽകി ആദരിക്കുകയുണ്ടായി.