ഇനം
ശ്രീലങ്കൻ ആഭ്യന്തരയുദ്ധം പശ്ചാത്തലമാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത തമിഴ് ചലച്ചിത്രമാണ് ഇനം. ഇനമിന്റെ ഇംഗ്ലീഷ് പതിപ്പ് സിലോൺ എന്ന പേരിലാണ് പുറത്തിറങ്ങിയത്.
ഇനം | |
---|---|
സംവിധാനം | സന്തോഷ് ശിവൻ |
നിർമ്മാണം | മുബിന റാട്ടോൺസി സന്തോഷ് ശിവൻ |
തിരക്കഥ | സന്തോഷ് ശിവൻ Zazy Sharanya Rajagopal |
അഭിനേതാക്കൾ | സരിത കരുണാസ് സുഗന്ധ റാം സ്റ്റാർ എസ് കരൺ ശ്യാം സുന്ദർ |
സംഗീതം | വിശാൽ ചന്ദ്രശേഖർ |
ഛായാഗ്രഹണം | സന്തോഷ് ശിവൻ |
ചിത്രസംയോജനം | ടി.എസ്. സുരേഷ് |
സ്റ്റുഡിയോ | സന്തോഷ് ശിവൻ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് ഇംഗ്ലീഷ് |
സമയദൈർഘ്യം | 125 mins |
ഇതിവൃത്തം
തിരുത്തുകശ്രീലങ്കൻ വംശീയയുദ്ധം പശ്ചാത്തലമാക്കിയാണ് ഇനം ചിത്രീകരിച്ചിരിക്കുന്നത്. കടൽകടന്ന് അഭയാർത്ഥിയായി എത്തിയ രജിനിയെന്ന ഇരുപതുവയസ്സുകാരിയിലൂടെ, അനാഥാലയത്തിന്റെ ചുമരുകൾക്കുള്ളിൽ ജീവിതം തള്ളിനീക്കാൻ വിധിയ്ക്കപ്പെട്ട യുവത്വത്തിന്റെ കഥയാണ് ഈ സിനിമ അനാവരണം ചെയ്യുന്നത്.[1]
പ്രതിഷേധം
തിരുത്തുകചിത്രത്തിനെതിരെ വൈകോയെ പോലുള്ള തീവ്ര തമിഴ് സംഘടനകൾ രംഗത്തത്തെത്തിയതിനെത്തുടർന്ന് ചിത്രം നിർമ്മാതാക്കളായ തിരുപ്പതി ബ്രദേഴ്സ് പിൻവലിച്ചു. ചിത്രത്തിൽ എൽ.ടി.ടി.ഇയെ കുറ്റപ്പെടുത്തുന്ന ഭാഗങ്ങളുണ്ടെന്നും ഇത് തമിഴ് വികാരം മുറിപ്പെടുത്തുമെന്നുമാണ് ആരോപണം. തമിഴ് സംഘടനകളുടെ ആവശ്യപ്രകാരം അഞ്ച് രംഗങ്ങൾ ചിത്രത്തിൽനിന്ന് നീക്കുകയും[2] ചിലത് നിശ്ശബ്ദമാക്കുകയും ചെയ്ത ശേഷമാണ് വെള്ളിയാഴ്ച ചിത്രം തിയറ്ററുകളിലത്തിച്ചത്.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആശയകുഴപ്പങ്ങൾ ഇല്ലാതിരിക്കാൻ ചിത്രം പിൻവലിക്കുന്നെന്നാണ് നിർമ്മാതാക്കളുടെ വിശദീകരണം.[3]
അവലംബം
തിരുത്തുക- ↑ "സന്തോഷ് ശിവന്റെ 'ഇനം' മാർച്ചിൽ റിലീസിന്". മാതൃഭൂമി. Archived from the original on 2014-04-01. Retrieved 2014 ഏപ്രിൽ 1.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-05. Retrieved 2014-04-01.
- ↑ "പ്രതിഷേധം: സന്തോഷ് ശിവൻെറ 'ഇനം' തിയറ്റിൽ നിന്ന് പിൻവലിച്ചു". madhyamam. Archived from the original on 2014-04-02. Retrieved 2014 ഏപ്രിൽ 1.
{{cite news}}
: Check date values in:|accessdate=
(help)
പുറം കണ്ണികൾ
തിരുത്തുക- screening to be pulled out after Vaiko's Protest Archived 2014-03-31 at the Wayback Machine.