ഇത്താ
മാലിദ്വീപ് റിപ്പബ്ലിക്കിലെ അലിഫ് ധാൽ അറ്റോളിലെ കോൺറാഡ് മാലിദ്വീപ് രംഗലി ദ്വീപിൽ സമുദ്രനിരപ്പിൽ നിന്ന് 5 മീറ്റർ (16 അടി) താഴെയായി സ്ഥിതിചെയ്യുന്ന കടലിനടിയിലുള്ള ഒരു റെസ്റ്റോറന്റാണ് ദിവെഹി ഭാഷയിൽ മുത്തുകളുടെ അമ്മ എന്നറിയപ്പെടുന്ന ഇത്താ.[1]
Ithaa | |
---|---|
Restaurant information | |
Slogan | World's first undersea restaurant |
Current owner(s) | Conrad Hotels |
Food type | Maldivian-Western fusion cuisine |
Dress code | Smart |
Street address | Rangali Island |
State | Alif Dhaal Atoll |
Country | Maldives |
Coordinates | 3°36′56″N 72°43′26″E / 3.61556°N 72.72389°E |
Seating capacity | 14 (Dinner priced at US$400 per person) |
Website | Ithaa Official Website |
അവലോകനം
തിരുത്തുക5-ബൈ -9-മീറ്റർ (16 മുതൽ 30 അടി വരെ) ആർ-കാസ്റ്റ് അക്രിലിക് ഘടനയിൽ നിർമ്മിച്ചിരിക്കുന്ന സുതാര്യമായ മേൽക്കൂരയിൽ 270 ° ജലത്തിനടിയിലെ പനോരമിക് കാഴ്ച നൽകുന്നു.[2] ന്യൂസിലാന്റ് ആസ്ഥാനമായുള്ള ഡിസൈൻ കൺസൾട്ടൻസിയായ എം.ജെ. മർഫി ലിമിറ്റഡാണ് ഈ റെസ്റ്റോറന്റ് രൂപകൽപ്പന ചെയ്ത് നിർമ്മിച്ചത്. 2005 ഏപ്രിലിൽ ഇത് തുറന്നുപ്രവർത്തനമാരംഭിക്കുകയും ലോകത്തിലെ ആദ്യത്തെ കടലിനടിയിലുള്ള റെസ്റ്റോറന്റ് എന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്തു. റെസ്റ്റോറന്റിൽ വിളമ്പുന്ന ഭക്ഷണം കാലങ്ങളായി മാറിയിട്ടുണ്ട്. ഏഷ്യൻ സ്വാധീനമുള്ള സമകാലീന യൂറോപ്യൻ ഭക്ഷണം എന്ന് അടുത്തിടെ വിശേഷിപ്പിക്കപ്പെട്ടു.
ഒരു ജെട്ടിയുടെ അറ്റത്തുള്ള ഒരു പവലിയനിലെ സർപ്പിളാകൃതിയിലുള്ള പടിക്കെട്ടിലൂടെയാണ് ഇത്തായിലേയ്ക്ക് പ്രവേശിക്കുന്നത്. 2004-ലെ ഇന്ത്യൻ മഹാസമുദ്ര ഭൂകമ്പത്തെത്തുടർന്നുണ്ടായ സുനാമിയിൽ സ്റ്റെയർകേസ് പ്രവേശന കവാടത്തിൽ നിന്ന് 0.31 മീറ്റർ (1 അടി 0 ഇഞ്ച്) ഉയരത്തിൽ എത്തിയെങ്കിലും റെസ്റ്റോറന്റിന് കേടുപാടുകൾ സംഭവിച്ചിരുന്നില്ല.
സ്വകാര്യ പാർട്ടികൾക്കും വിവാഹങ്ങൾക്കും റെസ്റ്റോറന്റ് ഉപയോഗിക്കുന്നു.[3]2010 ഏപ്രിലിൽ, ഇത്തായുടെ അഞ്ചാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി, റെസ്റ്റോറന്റിനെ ഒറ്റരാത്രി ബുക്ക് ചെയ്യാൻ സാധിച്ചിരുന്നു. ഈ "അണ്ടർവാട്ടർ സ്യൂട്ട്" പ്രമോഷൻ 2011 ഏപ്രിൽ വരെ തുടർന്നിരുന്നു.[4]
അവലംബം
തിരുത്തുക- ↑ Mr. Simplicity.(2007_04). "Underwater Restaurant" Archived 2007-05-18 at the Wayback Machine.. Fun Distraction. Retrieved on 2012-04-02.
- ↑ "Ithaa Undersea Restaurant" Archived 2011-08-23 at the Wayback Machine.. Reynolds Polymer. Retrieved on 2012-04-02.
- ↑ "Weddings" Archived 2012-07-07 at Archive.is. Conrad Maldives Rangali Island. Retrieved on 2012-04-02.
- ↑ Celeste, Rigel (2010-04-24). "Sleep Underwater in the Maldives" Archived 2011-08-07 at the Wayback Machine.. Luxist. Retrieved on 2012-04-02.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Ithaa sinking and securing pictures from Fun Distraction
- Restaurant Review And Photos
- News on hospitalitynet.org
- Ithaa Menu
- MJ Murphy Ltd – architect and engineer of the restaurant
- Hilton Maldives Resort Archived 2019-09-27 at the Wayback Machine. – ITHAA, The Undersea Restaurant