ഇഡ ഹിൽ
ഇഡ കാർലിട്ടൻ തല്ലോൺ ഹിൽ (ആഗസ്റ്റ്11, 1875 – ഡിസംബർ14, 1954) അമേരിക്കൻ പുരാവസ്തുശാസ്ത്രജ്ഞയും, ചരിത്രകാരിയും, ക്ലാസിക്കൽ പണ്ഡിതയുമായിരുന്നു. പുരാവസ്തുശാസ്ത്രവും, ഭൂഗർഭശാസ്ത്രവും, ചരിത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിക്കാൻ ഹില്ലിന് വലിയ താല്പര്യം ഉണ്ടായിരുന്നു. അവരുടെ 50 വർഷത്തെ ഔദ്യോഗികജീവിതത്തിലും ഗവേഷണത്തിലും പ്രസിദ്ധീകരണങ്ങളിലും ഇത് പ്രതിഫലിച്ചിരുന്നു.
ഇഡ ഹിൽ | |
---|---|
ജനനം | Ida Carleton Thallon ഓഗസ്റ്റ് 11, 1875 |
മരണം | ഡിസംബർ 14, 1954 At sea | (പ്രായം 79)
ദേശീയത | American |
തൊഴിൽ | Archaeologist |
ജീവിതപങ്കാളി(കൾ) | Bert Hodge Hill |
Academic background | |
Education |
|
Academic work |
ജീവിതരേഖ
തിരുത്തുകജോണും ഗ്രേസ് ഗ്രീൻ തല്ലനുമായിരുന്നു മാതാപിതാക്കൾ. ന്യൂയോർക്കിലെ ബ്രൂക്ക്ലിനിൽ പാക്കർ കൊളിഗേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗേൾസിൽ ചേർന്ന് പഠിച്ചു. 1897-ൽ വസ്സർ കോളേജിൽ നിന്ന് ബിരുദമെടുക്കുകയും ചെയ്തു.[2]
1899 മുതൽ 1901 വരെ ഹിൽ ഏഥൻസിലെ അമേരിക്കൻ സ്ക്കൂൾ ഓഫ് ക്ലാസിക്കൽ സ്റ്റഡീസിൽ ചേർന്നു.[3]വസ്സർ കോളേജിൽ ഒന്നിച്ചുണ്ടായിരുന്ന ലിഡ ഷ കിങിനോടൊപ്പം അമേരിക്കൻ സ്ക്കൂൾ ഓഫ് ക്ലാസിക്കൽ സ്റ്റഡീസിൽ ചേർന്നു. ഇഡ ഹിൽ, ലിഡ ഷ കിങ് എന്നിവർ സുഹൃത്തുക്കളാകുകയും ക്ളാസ്സു തുടങ്ങുന്നതിനുമുമ്പ് മൂന്നുമാസക്കാലം രണ്ടുപേരും കൂടി യൂറോപ്പിൽ ചുറ്റിസഞ്ചരിക്കുകയും ചെയ്തു. പിന്നീട് പുരാവസ്തു പ്രസിദ്ധീകരണങ്ങൾ രണ്ടുപേരും ഒന്നിച്ചു ചേർന്നാണ് പ്രസിദ്ധീകരിച്ചിരുന്നത്.
തെരഞ്ഞെടുത്ത ഗ്രന്ഥസൂചികകൾ
തിരുത്തുക- The Cave at Vari. III. Marble Reliefs, Journal of Archeology, Vol. 7, No. 3, (1903), p 301-319
- Readings in Greek History, From Homer to the Battle of Cheronea; a Collection of Extractions from the Sources. Boston: University of California Libraries, 1914
- Some Balkan and Danubian Connexions of Troy, Journal of Historical Studies 39 (1919), 185-201
- New Light on Some Problems of Ancient History Classical World 15 (1921), 10-15.
- A mediaeval humanist: Michael Akominatos, New Haven: Yale University Press, 1923
- Rome of the kings an archæological setting for Livy and Virgil, New York: E.P Dutton & Co., 1925
- Corinth Series : results of excavations conducted by the American school of classical studies at Athens. Vol. 4., Decorated architectural terracottas, Cambridge: Pub. for the American School of Classical Studies at Athens Harvard University Press, 1929, (with Lida Shaw King)
- The Ancient City of Athens: Its Topography and Monuments, Chicago: Argonaut, 1953
അവലംബം
തിരുത്തുക- ↑ 1.0 1.1 Vogeikoff, Natalia. "Ida Thallon Hill (1875–1954)" (PDF). Breaking Ground: Women in Old World Archeology. Brown University. Retrieved 23 March 2017.
- ↑ Vogeikoff, Natalia. "Ida Thallon Hill (1875–1954)" (PDF). Breaking Ground: Women in Old World Archeology. Brown University. Retrieved 23 March 2017.
- ↑ Haight, Elizabeth Hazelton (1 Oct 1953). "From Alumnae House to the Acropolis" (39). Vassar Quarterly. Retrieved 23 March 2017.