ഇജോ ക്ഷേത്രം
ഇന്തോനേഷ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ഹിന്ദു കാൻഡിയാണ് (ക്ഷേത്രം) ഇജോ ക്ഷേത്രം ( Indonesian: Candi Ijo ). രതു ബോക്കോയിൽ നിന്ന് 4 കിലോമീറ്ററും യോഗ്യകർത്താ റീജിയണിന്റെ തലസ്ഥാനനഗരമായ യോഗ്യകർത്തയിൽനിന്ന് 18 കിലോമീറ്ററും അകലെയായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എ.ഡി. പത്താം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയിൽ മതരം സാമ്രാജ്യ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. [1]
Ijo | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
നഗരം | Yogyakarta |
രാജ്യം | Indonesia |
നിർദ്ദേശാങ്കം | 7°47′2″S 110°30′44″E / 7.78389°S 110.51222°E |
പദ്ധതി അവസാനിച്ച ദിവസം | 10th to 11th century |
ഇടപാടുകാരൻ | Mataram Kingdom |
ക്ഷേത്രത്തിന്റെ സ്ഥാനം
തിരുത്തുകയോഗ്യകർത്തയിലെ സ്ലെമാൻ റീജൻസിയിലുള്ള കെകാമതാൻ പ്രംബനാൻ പ്രദേശത്തുള്ള സാംബിറെജോ ഗ്രാമത്തിലെ ഗ്രോയോകാൻ ഹാംലെറ്റ് എന്ന പ്രദേശത്തായാണ് ഇജോ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രം സ്ഥിതിചെയ്യുന്ന ഗുമുക് ഇജോ കുന്ന് എന്ന കുന്നിന്റെ പേരിൽ നിന്നാണ് ക്ഷേത്രത്തിന്റെ പേര് ഉത്ഭവിച്ചത്. ഗുമുക് ഇജോ കുന്നിന്റെ പടിഞ്ഞാറൻ ചരിവിലായാണ് ക്ഷേത്രമൈതാനം സ്ഥിതിചെയ്യുന്നത്. യോഗകാർത്തയ്ക്ക് കിഴക്കായി രതു ബോക്കോ പുരാവസ്തു പ്രദേശത്തു നിന്ന് 4 കിലോമീറ്റർ തെക്കുകിഴക്കായാണ് ഇജോ ക്ഷേത്ര കോമ്പൗണ്ട് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 410 മീറ്റർ ഉയരത്തിലാണ് ഇജോ ക്ഷേത്രത്തിന്റെ സ്ഥാനം. ഗുമുക് ഇജോയുടെ പടിഞ്ഞാറൻ കുന്നിനു താഴെയായി അനേകം നെൽവയലുകളും ഗ്രാമങ്ങളും കൂടാതെ അഡിസുസിപ്റ്റോ അന്താരാഷ്ട്ര വിമാനത്താവളവും സ്ഥിതിചെയ്യുന്നു.
ക്ഷേത്ര മൈതാനത്തിന്റെ ആകെ വിസ്തീർണ്ണം 0.8 ഹെക്ടർ ആണ്. എന്നാൽ യഥാർത്ഥ ക്ഷേത്ര മൈതാനം ഇതിലും വളരെ വലുതായിരുന്നിരിക്കാമെന്ന് കണക്കാക്കപ്പെടുന്നു. കുന്നിന്റെ അടിവാരത്തും പടിഞ്ഞാറു ചരിവുകളിലും ചില പുരാവസ്തു പ്രദേശങ്ങളും ക്ഷേത്ര അവശിഷ്ടങ്ങളുമുണ്ട്. ഇത് കുന്ന് കയറുന്നതുമുതൽ പ്രധാന ക്ഷേത്രം വരെയുള്ള വലിയൊരു പ്രദേശം ക്ഷേത്രത്തിന്റെ ഭാഗമായി നിലനിന്നിരുന്നു എന്ന അനുമാനത്തിന് തെളിവുകൾ നൽകുന്നു.
ക്ഷേത്രത്തിന്റെ വാസ്തുവിദ്യ
തിരുത്തുകക്ഷേത്ര സമുച്ചയം
തിരുത്തുകകുന്നിന്റെ ഭൂപ്രകൃതി അനുസരിച്ച് ക്ഷേത്ര സമുച്ചയം പടിഞ്ഞാറോട്ടും കിഴക്കോട്ടും വ്യാപിക്കുമെന്ന് കണക്കാക്കപ്പെടുന്നു. കുന്നിന്റെ അടിവാരത്തുനിന്നും ക്ഷേത്രത്തിലേക്കുള്ള പാതയിൽ അനേകം തട്ടുകൾ ഉണ്ട്. ഇവയുടെ ഏറ്റവും മുകളിലായാണ് നിലവിലുള്ള ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ തട്ടുകളിലെല്ലാം പല ക്ഷേത്ര അവശിഷ്ടങ്ങൾ കാണപ്പെടുന്നു. ഇവയിൽ ഭൂരിഭാഗം പ്രദേശത്തും ഉത്ഘനനം നടക്കുന്നു. 10 പെർവാരകളോ അതിനടുത്തോ ക്ഷേത്ര അവശിഷ്ടങ്ങൾ ഈ തട്ടുകൾക്കുള്ളിൽ മറഞ്ഞുകിടക്കുന്നുണ്ടാവാമെന്ന് കണക്കാക്കപ്പെടുന്നു. [1] പത്ത് പെർവാര അല്ലെങ്കിൽ അതിലധികം ക്ഷേത്ര അവശിഷ്ടങ്ങൾ ഇപ്പോഴും ഈ ടെറസുകളിൽ അടക്കം ചെയ്തിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
ക്ഷേത്രങ്ങൾ
തിരുത്തുകപെർവാര ക്ഷേത്രങ്ങൾ
തിരുത്തുകഏറ്റവും മുകളിലെ തട്ടിലാണ് പ്രധാന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെ ഒരു വലിയ ക്ഷേത്രവും മൂന്ന് പെർവാര ക്ഷേത്രങ്ങളും ഉണ്ട്. പ്രധാന ക്ഷേത്രം പടിഞ്ഞാറ് അഭിമുഖമായും മൂന്ന് ചെറിയ പെർവാര ക്ഷേത്രങ്ങൾ കിഴക്ക് അഭിമുഖമായും സ്ഥിതിചെയ്യുന്നു. മൂന്ന് പെർവാര ക്ഷേത്രങ്ങൾ ത്രിമൂർത്തികൾക്കായി (ഹിന്ദുമതത്തിലെ മൂന്ന് പ്രധാന ദൈവങ്ങളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ദൈവങ്ങൾ) സമർപ്പിച്ചിരിക്കുന്നു. മൂന്ന് ക്ഷേത്രങ്ങൾക്കും നിലവറകളും ജാലകങ്ങളുമുണ്ട്. ജാലകങ്ങൾ റോമ്പസ് ആകൃതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. മേൽക്കൂര മൂന്ന് തട്ടുകളായി നിർമ്മിച്ചിരിക്കുന്നു. ഓരോ തട്ടിലും നിർമ്മിതികളുണ്ട്.
പ്രധാന ക്ഷേത്രം
തിരുത്തുകപ്രധാന ക്ഷേത്രത്തിൽ ചതുരാകൃതിയിലുള്ള തറയാണ് ഉള്ളത്. പടിഞ്ഞാറുഭാഗത്തുനിന്നാണ് ഗർഭഗൃഹത്തിലേക്കുള്ള പ്രവേശനകവാടം. ഈ കവാടത്തിനിരുവശവും രണ്ട് ജനാലകൾ പോലെ തോന്നുന്ന ഭാഗമുണ്ട്. ഇതിൽ കല-മകര അലങ്കാരങ്ങളും കൊത്തുപണികളുമുണ്ട്. വടക്ക്, കിഴക്ക്, തെക്ക് വശത്തുള്ള ഭിത്തികളിലെ ജനലുകളിലും കാലാ-മകര ശൈലിയിൽ അലങ്കരിച്ചിരിക്കുന്നു. മധ്യഭാഗത്തെ ജനൽ മറ്റ് രണ്ട് ജനലുകളിൽ നിന്ന് അല്പം വലിപ്പത്തിലുള്ളതാണ്. ഇവിടെ വിവിധ ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങൾ ഉണ്ടായിരുന്നിരിക്കണം. ഇപ്പോൾ ഈ സ്ഥലങ്ങൾ ശൂന്യമാണ്.
നിലത്തുനിന്ന് 1.2 മീറ്റർ ഉയരത്തിലുള്ള പ്രധാന വാതിലിൽ എത്താൻ രണ്ടുവശവും കെട്ടുകൾ ഉള്ള ഒരു ഗോവണിപ്പടി രൂപകൽപ്പന ചെയ്തിട്ടുണ്ട്. വാതിൽ മുകളിൽ കാലയുടെ തല കൊത്തിവയ്ച്ചിരിക്കുന്നു. ഈ തല വാതിലിന് ഇരുവശവുമുള്ള മകരയുടെ ശരീരവുമായി ബന്ധിപ്പിച്ചിരിക്കുന്നു. പുരാതന ജാവയിലെ ക്ഷേത്രങ്ങളിൽ ഈ കല-മകര പാറ്റേൺ സാധാരണയായി കാണപ്പെടുന്നു. മകരയുടെ വായിൽ കൊത്തുപണികളുള്ള ചെറിയ കിളികളുണ്ട്.
പ്രധാന അറയ്ക്കുള്ളിൽ നാഗത്താൽ അലങ്കരിച്ച ഒരു വലിയ ലിംഗവും യോനിയും ചേർന്ന പ്രതിമ ഉണ്ട്. ഫാലിക് ലിംഗത്തിന്റെയും യോനിയുടെയും ഐക്യം ശിവനും പാർവതിയും തമ്മിലുള്ള ഐക്യത്തെ പ്രതിനിധാനം ചെയ്യുന്നു. ശിവൻ അദ്ദേഹത്തിന്റെ ശക്തിയുമായി ഒന്നുചേർന്നിരിക്കുന്നു എന്നതാണ് ഈ വിഗ്രഹം പ്രതിനിധാനം ചെയ്യുന്നത്. മുറിയുടെ അകത്തെ ഭിത്തിയുടെ ഇരുവശത്തും മൂന്ന് ഭിത്തിമാടങ്ങൾ കാണാം. ഓരോന്നിലും ഒരു ജോടി ദേവത, വലുതോ പ്രധാനമോ അല്ലാത്ത ഹിന്ദു ദേവന്മാർ, ദേവതകൾ എന്നിവയുടെ വിഗ്രഹങ്ങൾ ഉണ്ട്.
മൂന്ന് തട്ടുള്ള മട്ടുപ്പാവുകളായി ക്രമീകരിച്ചിരിക്കുന്ന പ്രധാന ക്ഷേത്രത്തിന്റെ മേൽക്കൂര മുകളിലേയ്‌ക്കുപോകുന്തോറും വലുപ്പം കുറഞ്ഞു സ്റ്റെപ്പ്ഡ് പിരമിഡ് രൂപപ്പെടുന്നു. ഓരോ വശത്തും ഓരോ സ്റ്റെപ്പിലും 3 രത്‌നകളുണ്ട്. മേൽക്കൂരയിൽ മുകളിൽ ഉച്ചിഭാഗത്ത് ഒരു വലിയ രത്‌ന ഉറപ്പിച്ചിരിക്കുന്നു. ക്ഷേത്രഭിത്തികളും മേൽക്കൂരയും തമ്മിലുള്ള ബന്ധിപ്പിച്ചിരിക്കുന്ന ഇടങ്ങളിൽ പുഷ്പമാതൃകകളും ഗണങ്ങളുടെയും (കുള്ളൻ) പ്രതിമകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. മേൽക്കൂരയുടെ അഗ്രഭാഗങ്ങളിൽ പുഷ്പാലംകൃതമായ ഫ്രെയിമുകളുടെ കൊത്തുപണികൾ ഉണ്ട്. ഇവയുടെ മദ്ധ്യത്തിൽ ഹിന്ദു ദേവതമാരുടെ ചിത്രങ്ങൾ ഉണ്ട്. ഇവയുടെ കൈകൾ അനുഗ്രഹമുദ്രയിൽ പിടിച്ചിരിക്കുന്നു. മറ്റേ കയ്യിൽ പൂക്കൾ പിടിച്ചിരിക്കുന്നു.
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 "Candi Ijo". National Library of the Republic of Indonesia. Archived from the original on 15 February 2013. Retrieved 21 March 2013.