ബിഭൂതിഭൂഷൺ ബന്ദോപാധ്യായ് എഴുതിയ അവസാനത്തെ നോവലാണ് ഇച്ഛാമതി.(ইচ্ছামতী )[1]. ആദ്യം അഭ്യുദയ എന്ന മാസികയിൽ ഏതാനും ഭാഗങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് എന്തോ കാരണവശാൽ മാസിക നിന്നുപോയ ശേഷം ജനുവരി 15, 1950-ൽ പുസ്തകരൂപത്തിൽ പുറത്തിറങ്ങി. 1951-ലെ രബീന്ദ്ര പുരസ്കാർ ഈ നോവലിനാണ് ലഭിച്ചത്. ബിഭൂതിഭൂഷൺ ബന്ദോപാധ്യായുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന നദിയാണ്, അവിഭക്ത ബംഗാളിലെ ഇച്ഛാമതി. ആ നദീതീരത്തെ ഒരു ഗ്രാമത്തിന്റെ മുഴുവനും കഥയാണ് ഈ നോവൽ. ഇന്ന് ഈ നദി പശ്ചിമബംഗാളിലും ബംഗ്ലാദേശിലുമായി ഒഴുകുന്നു.

കഥാസംഗ്രഹം

തിരുത്തുക

ഗ്രാമത്തിലെ കൃഷിസ്ഥലങ്ങൾ അന്യായമായി കൈയേറി അവിടെ നീലമരി കൃഷി ചെയ്യാൻ നിർബന്ധിക്കുന്ന ഇംഗ്ലീഷുകാരായ ഷിപ്റ്റണും കൂട്ടരും , അതിനു കൂട്ടു നില്കുന്ന ഗ്രാമമുഖ്യൻ രാജാറാം റോയ്, ആമീൻ പ്രസന്ന ചക്കോത്തി, കുലീൻ പ്രഥയനുസരിച്ച് മൂന്നു സഹോദരിമാരെ വിവാഹം കഴിക്കേണ്ടി വന്ന ഭവാനി ചാട്ടുജ്യേ, പ്രാണൻ തന്നെ പോയാലും കളളസാക്ഷി പറയാൻ തയ്യാറല്ലാത്ത രാംകനായി വൈദ്യൻ , തലച്ചുമടായി അടക്കവിറ്റു നടന്നിരുന്ന, സ്വപ്രയത്നം മൂലം ധനവാനാകുന്ന നാലു പാൽ, സംതൃപ്ത കുടുംബിനി തിലു, പരമ്പര്യങ്ങളെ ചോദ്യം ചെയ്യുന്ന നിസ്താരിണി, സ്യ്പ്പിന്റെ വീട്ടിലെ ആയയായ ഗയാ മേംസാബ്, വടിത്തലു്ലുകാരൻ രസിക് മല്ലിക് ഇവരെല്ലാംതന്നെ ഗ്രാമത്തിന്റെ വിവിധമുഖങ്ങളാണ്. നീലം കൃഷിയുടെ പശ്ചാത്തലത്തിൽ ഇവരുടെയെല്ലാം ഭാഗധേയങ്ങൾ കീഴുമേൽ മറിയുന്നു.


  1. Bibhutibhushan Upanyas Samagra-Vol II. Mitra & Ghosh Publishers,Kokata. 2005.
"https://ml.wikipedia.org/w/index.php?title=ഇച്ഛാമതി&oldid=1789136" എന്ന താളിൽനിന്ന് ശേഖരിച്ചത്