ഇക്‌റാം അൻഥാകി
പ്രമുഖ മെക്‌സിക്കൻ എഴുത്തുകാരിയാണ് ഇക്‌റാം അൻഥാകി (English: Ikram Antaki) [1]
ആദ്യകാല ജീവിതം
തിരുത്തുക1948 ജൂലൈ ഒമ്പതിന് സിറിയയിലെ ഡമസ്‌കസിൽ ജനിച്ചു. പുരാതന ഗ്രീകോ-റോമൻ നഗരമായ സിറിയൻ അന്റിയോകിലെ അവസാന ഗവർണറായിരുന്നു ഇവരുടെ മുത്തച്ഛൻ. നാലാം വയസ്സിൽ ഫ്രഞ്ച് ഭാഷാ ഫ്രാൻസിസ്‌കൻസ് സ്‌കൂളിൽ ചേർന്നു. ഉന്നത വിദ്യാഭ്യാസത്തിനുള്ള സർവ്വകലാശാല ബിരുദം നേടുന്നത് വരെ ഇവിടെ തുടർന്നു. പിന്നീട്, കംപാരറ്റീവ് സാഹിത്യത്തിൽ പഠനം നടത്തുന്നതിന് ഫ്രാൻസിലേക്ക് കുടിയേറി. പാരിസ് സർവ്വകലാശാലയിൽ നിന്ന് സോഷ്യൽ അന്ത്രോപോളജി, അറബ് നരവംശ ശാസ്ത്രത്തിലും പഠനം നടത്തി.
സ്പാനിഷ്, ഫ്രഞ്ച്, അറബിക് ഭാഷകളിലായ 29 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. മെക്‌സിക്കൊയിൽ താമസിക്കുന്ന കാലത്ത മെകസിക്കൻ ടെലിവിഷൻ, റേഡിയോ ചാനലുകളുമായി സഹകരിച്ച് പ്രവർത്തിച്ചു.
മരണം
തിരുത്തുക2000 ഒക്ടോബർ 31ന് മരണപ്പെട്ടു. മെക്‌സിക്കൻ സിനിമാ നിർമ്മാതാവായ മരുവാൻ സോടോ അൻഥാകി മകനാണ്.
പ്രധാന കൃതികൾ
തിരുത്തുക- El pueblo que no quería crecer, 2000. (The people who didn't want to grow)
- El espíritu de Córdoba. (The spirit of Córdoba)
- A la vuelta del milenio. (To the turn of the millennium)
- El Manual del ciudadano contemporáneo, 2000. (Manual of the contemporary citizen) [2]
അവലംബം
തിരുത്തുക- ↑ Between Argentines And Arabs: Argentine Orientalism, Arab Immigrants, And The Writing Of Identity. By Christina Civantos.
- ↑ https://www.amazon.com/s?ie=UTF8&page=1&rh=n%3A283155%2Cp_27%3AIkram%20Antaki