തുടക്ക ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് ഇക്ത്യോവെനേറ്റർ . മാംസഭോജി ആയ ഇവയുടെ മുഖ്യ ആഹാരം മൽസ്യങ്ങൾ ആയിരുന്നു. പേര് സൂചിപ്പിക്കുന്നതും മൽസ്യാഹാരി ആണ് എന്നാണ്. ഫോസിൽ കിട്ടിയിട്ടുള്ളത് ലാവോസിൽ നിന്നും ആണ്.[1]

ഇക്ത്യോവെനേറ്റർ
Temporal range: Early Cretaceous
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Family:
Type species
Ichthyovenator laosensis
Allain et al., 2012

ശരീര ഘടന

തിരുത്തുക

ഏകദേശം 7.5‭-9 മീറ്റർ വരെ ആണ് നീളം കണക്കാക്കിയിട്ടുള്ളത് . ഈ കൂട്ടത്തിലെ മറ്റു ദിനോസറുകളെ അപേക്ഷിച്ചു ഇവയുടെ മുതുകിൽ രണ്ടു സെയിൽ ഉണ്ടായിരുന്നു (വാലിന്റെ തുടക്കം വരെ ഒന്ന് , വാലിന്റെ മുകളിൽ വേറെ ഒന്ന്).

2010 ൽ ആണ് ഇവയുടെ ഫോസിൽ കണ്ടു കിട്ടുന്നത് , 2012 വർഗ്ഗീകരണവും നടന്നു . ഒരു ഉപവർഗ്ഗത്തെ മാത്രമേ വർഗ്ഗീകരിച്ചിട്ടുള്ളു Ichthyovenator laosensis . ഹോളോ ടൈപ്പ് (MDS BK10-01 — 15 ) തല ഒഴിക്കെ ഉള്ള ഒരു ഭാഗിക അസ്ഥികൂടം ആണ്.[2]

കുടുംബം

തിരുത്തുക

ഇവ തെറോപോഡ് ദിനോസർ വിഭാഗത്തിൽപ്പെടുന്നു. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മാംസഭോജിയായ സ്പൈനോസോറസിന്റെ കുടുംബത്തിൽ ആണ് ഇവ.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-12-28. Retrieved 2016-10-14.
  2. Allain, R.; Xaisanavong, T.; Richir, P.; Khentavong, B. (2012). "The first definitive Asian spinosaurid (Dinosauria: Theropoda) from the early cretaceous of Laos". Naturwissenschaften. 99 (5): 369–377. Bibcode:2012NW.....99..369A. doi:10.1007/s00114-012-0911-7. PMID 22528021.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇക്ത്യോവെനേറ്റർ&oldid=4083564" എന്ന താളിൽനിന്ന് ശേഖരിച്ചത്