അമ്പാടി ഇക്കാവമ്മ
മലയാളസാഹിത്യകാരിയും വിവർത്തകയുമായിരുന്നു അമ്പാടി ഇക്കാവമ്മ (ജനനം: 12 ജനുവരി 1898 - 30 ജനുവരി 1980).[1] തൃപ്പൂണിത്തുറയിൽ തെക്കെ അമ്പാടിവീട്ടിൽ നാണിയമ്മയുടെയും പള്ളിയിൽ കൊച്ചുഗോവിന്ദ മേനോന്റെയും പുത്രിയായി 1898-ൽ ജനിച്ചു. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷാസാഹിത്യങ്ങളിലും ഇക്കാവമ്മയ്ക്ക് അവഗാഹമുണ്ടായിരുന്നു. സാഹിത്യകാരനായ വെള്ളാട്ട് കരുണാകരൻ നായരായിരുന്നു ഭർത്താവ്.[2]
അമ്പാടി ഇക്കാവമ്മ | |
---|---|
ജനനം | 1898 ജനുവരി 12 |
മരണം | 1980 ജനുവരി 30 |
ദേശീയത | ഇന്ത്യ |
അറിയപ്പെടുന്നത് | സാഹിത്യകാരി, വിവർത്തക |
വിദ്യാഭ്യാസം
തിരുത്തുകപ്രാഥമികവിദ്യാഭ്യാസം തൃപ്പൂണിത്തുറയിലും,സെന്റ് തെരേസാസ് കോൺവെന്റിൽ നിന്നും ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് അദ്ധ്യാപികയായി ദീർഘകാലം സേവനമനുഷ്ഠിച്ച ഇക്കാവമ്മ ഒരു സംഗീത വിദുഷി കൂടി ആയിരുന്നു.
സാഹിത്യരംഗത്ത്
തിരുത്തുകഇക്കാവമ്മയുടെ മിക്കകൃതികളും ഇതരഭാഷകളിൽ നിന്നുള്ള വിവർത്തനങ്ങളാണ്. അനാസക്തിയോഗം[3], ഒരച്ഛൻ മകൾക്കയച്ച കത്തുകൾ (ജവഹർലാൽ നെഹ്രു) എന്നിവ അക്കൂട്ടത്തിൽ പ്രാധാന്യമർഹിക്കുന്നു. ബാലകഥകൾ എന്നപേരിൽ ഇവർ രചിച്ച കൃതി ഇന്ത്യാഗവണ്മെന്റിന്റെ 1956-ലെ ബാലസാഹിത്യപുരസ്കാരത്തിന് അർഹമായി. 1978-ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നൽകപ്പെട്ടു.[4]
പ്രധാനകൃതികൾ
തിരുത്തുക- അനാസക്തിയോഗം (വിവർത്തനം)
- ഒരച്ഛൻ മകൾക്കയച്ച കത്തുകൾ (വിവർത്തനം)
- ബാലകഥകൾ
- ദിവാൻ ശങ്കരവാര്യർ
- ശ്രീഹർഷൻ
- ടോൾസ്റ്റോയി
- നീതികഥകൾ
- കുട്ടികളുടെ പൂങ്കാവനം
- അശോകന്റെ ധർമലിപികൾ
- വിവേകാനന്ദൻ
- മതം പൗരസ്ത്യ-പാശ്ചാത്യ ദേശങ്ങളിൽ
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-29. Retrieved 2012-01-29.
- ↑ സർ_വവിജ്ഞാനകോശം, വാല്യം 3, പേജ് 576; സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസ്. TVM.
- ↑ മാതൃഭൂമി,2008 മാർച്ച് 29, ശേഖരിച്ച തീയതി ജൂൺ 24 2008[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.keralasahityaakademi.org/ml_award.htm
പുറം കണ്ണികൾ
തിരുത്തുകകല്ലേലി രാഘവൻപിള്ളയുടെ ലേഖനം Archived 2012-01-29 at the Wayback Machine.