പ്രമുഖ ബൾഗേറിയൻ എഴുത്തുകാരിയും വിവർത്തകയും വനിതാവകാശ പ്രവർത്തകയും അധ്യാപികയുമായിരുന്നു ഇകറ്റെറിന കറവെലോവ. (English: Ekaterina Karavelova, Bulgarian: Екатерина Каравелова) 1904ൽ ബൾഗേറിയൻ വിമൻ യൂനിയൻ സ്ഥാപിച്ചു. സ്വാതന്ത്ര്യത്തിനും സമാധാനത്തിനുമായിള്ള അന്താരാഷ്ട്ര വനിതാ ലീഗിന്റെ ( വിമൻസ് ഇന്റർനാഷണൽ ലീഗ്) ബൾഗേറിയൻ ചാപ്റ്ററിന്റെ അധ്യക്ഷയായിരുന്നു. 1930കളിൽ ജൂത സംരക്ഷ സമിതിയുടെ സഹസ്ഥാപകയായിരുന്നു. 1935ൽ ബൾഗേറിയൻ എഴുത്തുകാരുടെ സംഘടനയായ റൈറ്റേഴ്‌സ് യൂനിയൻ ഇൻ ബൾഗേറിയയുടെ അധ്യക്ഷയായി തെരഞ്ഞെടുത്തു.

ഇകറ്റെറിന കറവെലോവ - 1926 (cropped)

ജീവിത രേഖ തിരുത്തുക

 
ഇകറ്റെറിന താമസിച്ചിരുന്ന വീട്, സോഫിയ

1860 ഒക്ടോബർ 21ന് ഇന്നത്തെ ബൾഗേറിയയിലെ റൂസ് നഗരത്തിൽ ജനിച്ചു[1].

അന്ത്യം തിരുത്തുക

1947 ഏപ്രിൽ ഒന്നിന് 86ാം വയസ്സിൽ ബൾഗേറിയയിലെ സോഫിയയിൽ മരണപ്പെട്ടു.

 
ഇകറ്റെറിന ജീവിതത്തിലെ അവസാന 15 വർഷം താമസിച്ച വീടിന്റെ പുറത്തുള്ള സ്മാരക ശില, സോഫിയ

അവലംബം തിരുത്തുക

  1. Кьосева, Цветана (2010). Първите дами на царска България. София: Университетско издателство „Св. Климент Охридски“, Държавна агенция „Архиви“ и Национален исторически музей. p. 15.ISBN 978-954-07-2940-4
"https://ml.wikipedia.org/w/index.php?title=ഇകറ്റെറിന_കറവെലോവ&oldid=2880872" എന്ന താളിൽനിന്ന് ശേഖരിച്ചത്