ഇന്ററാക്റ്റീവായ വെബ് അപ്ലിക്കേഷനുകൾ നിർമ്മിക്കുന്നതിനായുള്ള ഒരു ജാവാസ്ക്രിപ്റ്റ് അപ്ലിക്കേഷൻ ചട്ടക്കൂടാണ് ഇഎക്സ്ടി ജെഎസ്. അജാക്സ്, ഡിഎച്ച്ടിഎം‌എൽ, ഡോം സ്ക്രിപ്റ്റിങ്ങ് എന്നിവ ഉപയോഗിച്ചാണ് ഈ ചട്ടക്കൂട് തയ്യാറാക്കിയിട്ടുള്ളത്. വൈയുഐ എന്ന ലൈബ്രറിയുടെ എക്സ്റ്റക്ഷനായി ജാക്ക് സ്ലോസം നിർമ്മിച്ച ഈ ടൂൾ, ഇപ്പോൾ ജെക്വറി, പ്രോട്ടോടൈപ്പ് എന്നിവയുമായും ചേർന്ന് പ്രവർത്തിക്കും. 1.1 വേർഷൻ മുതൽ മറ്റു ലൈബ്രറികളുടെ സഹായമില്ലാതെ തന്നെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്ഫോമിൽ മറ്റു ലൈബ്രറികളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്.[2][3]ഇത് ഒരു ലളിതമായ കമ്പോണന്റ് ചട്ടക്കൂടായും (ഉദാഹരണത്തിന്, സ്റ്റാറ്റിക് പേജുകളിൽ ഡൈനാമിക് ഗ്രിഡുകൾ സൃഷ്ടിക്കുന്നതിന്) മാത്രമല്ല സിംഗിൾ-പേജ് ആപ്ലിക്കേഷനുകൾ(എസ്‌പി‌എ) നിർമ്മിക്കുന്നതിനുള്ള പൂർണ്ണതയുള്ള ചട്ടക്കൂടായും ഉപയോഗിക്കാം.

ഇഎക്സ്റ്റി ജെഎസ് ജാവാസ്ക്രിപ്റ്റ് ഫ്രെയിംവർക്ക്
Stable release
7.6.0 / ഓഗസ്റ്റ് 31 2022 (2022-08-31), 839 ദിവസങ്ങൾ മുമ്പ്[1]
തരംJavaScript library
അനുമതിപത്രംProprietary
വെബ്‌സൈറ്റ്www.sencha.com/products/extjs/

ഇഎക്സ്ടി ജെഎസിന് പതിപ്പ് 1.1 മുതൽ എക്സ്റ്റേണൽ ലൈബ്രറികളിൽ ഡിപെൻഡെൻസീസ് ഇല്ല.[4]ഇഎക്സ്ടി ജെഎസ് ഒരൊറ്റ സ്ക്രിപ്റ്റായി (എല്ലാ ക്ലാസുകളും ഘടകങ്ങളും ഒരു ഫയലിൽ) അല്ലെങ്കിൽ സെഞ്ച സിഎംഡി(Sencha Cmd) ഉപയോഗിച്ച് ആപ്ലിക്കേഷൻ നിർമ്മിക്കുന്നതിലൂടെ ഉപയോഗിക്കാം.

സവിശേഷതകൾ

തിരുത്തുക

ജിയുഐ കൺട്രോൾസ്(കമ്പോണൻസ്)

തിരുത്തുക

ഇഎക്സ്ടി ജെഎസിൽ വെബ് ആപ്ലിക്കേഷനുകൾക്കുള്ളിൽ ഉപയോഗിക്കുന്നതിന് ജിയുഐ-അടിസ്ഥാനത്തിലുള്ള ഫോം നിയന്ത്രണങ്ങൾ (അല്ലെങ്കിൽ "വിജറ്റുകൾ") ഉൾപ്പെടുന്നു:

  • ടെക്സ്റ്റ് ഫീൽഡും ടെക്സ്റ്റ് ഏരിയ ഇൻപുട്ട് നിയന്ത്രണങ്ങളും
  • ഒരു പോപ്പ്-അപ്പ് ഡേറ്റ്-പിക്കർ ഉള്ള ഡേറ്റ് ഫീൽഡുകൾ
  • ന്യുമെറിക് ഫീൽഡുകൾ
  • ലിസ്റ്റ് ബോക്സും കോംബോ ബോക്സുകളും
  • റേഡിയോ, ചെക്ക്ബോക്സ് കൺട്രോളുകൾ
  • എച്ച്ടിഎംഎൽ(html) എഡിറ്റർ കൺട്രോൾ
  • ഗ്രിഡ് കൺട്രോൾ (വായിക്കാൻ മാത്രമുള്ളതും എഡിറ്റ് ചെയ്യാവുന്നതുമായ മോഡുകൾ, തരംതിരിക്കാവുന്ന ഡാറ്റ, ലോക്ക് ചെയ്യാവുന്നതും വലിച്ചിടാവുന്നതുമായ കോളങ്ങൾ, കൂടാതെ മറ്റ് വിവിധ സവിശേഷതകൾ എന്നിവയോടൊപ്പം ചേർക്കുന്നു)
  • ട്രീ കൺട്രോൾ
  • ടാബ് പാനലുകൾ
  • ടൂൾബാറുകൾ
  • ഡെസ്ക്ടോപ്പ് ആപ്ലിക്കേഷൻ-സ്റ്റൈൽ മെനുകൾ
  • ഒരു ഫോമിനെ ഒന്നിലധികം ഉപവിഭാഗങ്ങളായി വിഭജിക്കാൻ അനുവദിക്കുന്ന മേഖല പാനലുകൾ
  • സ്ലൈഡറുകൾ
  • വെക്റ്റർ ഗ്രാഫിക്സ് ചാർട്ടുകൾ
  1. "Ext JS 7.6 Has Arrived". Sencha.com. 31 August 2022. Retrieved 17 September 2022.
  2. "Ten Questions with YAHOO.ext Author Jack Slocum". Archived from the original on 2015-09-13. Retrieved 2015-08-11.
  3. "@jackslocum #ExtJS 1.0 was released April 15th, 2007. Happy birthday. @Sencha". Jack Slocum. Retrieved 2013-04-14.
  4. As of version 2.0, Ext JS works with different base libraries or adapters. (e.g. YUI, jQuery, Prototype), or it can work stand-alone. The capability to work with multiple base libraries was removed in the 4.0 release.
"https://ml.wikipedia.org/w/index.php?title=ഇഎക്സ്റ്റി_ജെഎസ്&oldid=3823685" എന്ന താളിൽനിന്ന് ശേഖരിച്ചത്