ആയുഷ്മാൻ ഖുറാന
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
ഒരു ഇന്ത്യൻ നടനും ഗായകനും ടെലിവിഷൻ അവതാരകനുമാണ് ആയുഷ്മാൻ ഖുറാന (ജനനം നിഷാന്ത് ഖുറാന). ദേശീയ ചലച്ചിത്ര അവാർഡും മൂന്ന് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചു.
ആയുഷ്മാൻ ഖുറാന | |
---|---|
ജനനം | നിഷാന്ത് ഖുറാന[1] 14 സെപ്റ്റംബർ 1984 ചണ്ഡിഗഡ്, ഇന്ത്യ |
തൊഴിൽ | നടൻ, ഗായകൻ, ടെലിവിഷൻ അവതാരകൻ |
സജീവ കാലം | 2004 |
ജീവിതപങ്കാളി(കൾ) | താഹിര കശ്യപ് (m. 2008) |
കുട്ടികൾ | 2 |
ബന്ധുക്കൾ | അപർശക്തി ഖുറാന (സഹോദരൻ) |
2004 ൽ റിയാലിറ്റി ടെലിവിഷൻ ഷോയായ എംടിവി റോഡീസിന്റെ രണ്ടാം സീസൺ നേടിയ ഖുറാന ആങ്കറിംഗ് കരിയറിലേക്ക് പ്രവേശിച്ചു. 2012 ൽ വിക്കി ഡോണർ എന്ന റൊമാന്റിക് കോമഡിയിലൂടെയാണ് അദ്ദേഹം ചലച്ചിത്ര രംഗത്തെത്തിയത്. [2] [3] എക്കാലത്തേയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ് 2019-ലെ ക്രൈം ത്രില്ലർ അന്ധാദുൻ ; അന്ധനായ പിയാനിസ്റ്റായി ഖുറാനയുടെ അഭിനയം അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡും മികച്ച നടനുള്ള ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡും നേടി .[4]
അവലംബം
തിരുത്തുക- ↑ "Koffee With Karan 6: Karan Johar reveals his real name, Ayushmann Khuranna says his wife's father walked in on them". Hindustan Times. 17 December 2018. Retrieved 6 July 2019.
- ↑ "Ayushmann Khurrana reveals the most amusing comment he received for 'Shubh Mangal Savdhan'".
- ↑ "Vicky Donor is a HIT". Indicine.com. Retrieved 2015-03-10.
- ↑ "After Back-To-Back Hits, Ayushmann Khurrana Knows He's Become A Star But He Doesn't Want To Believe It". Indiatimes. 21 October 2018. Retrieved 22 October 2018.