രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന പ്രചാരകൻ,എഴുത്തുകാരനും,സാമൂഹ്യ പ്രവർത്തകനും,പ്രഭാഷകനുമാണ് ആർ ഹരി.രംഗ ഹരി എന്നു പുർണ്ണ നാമം,1930 ൽ വൃശ്ചികത്തിലെ രോഹിണി നക്ഷത്രത്തിൽ,എറണാകുളം ജില്ലയിൽ ജനനം,അച്ഛൻ രംഗ ഷേണോയ് അമ്മ പത്മാവതി.പഠനം എറണാകുളം സെന്റ്‌ ആൽബർട്ട്സ് ഹൈസ്കൂളിലും ,മഹാരാജാസ് കോളേജിലും.ബാലസ്വയംസേവകനായി രാഷ്ട്രിയ സ്വയം സേവക സംഘത്തിൽ ചേർന്നു,സ്വർഗീയ ഭാസ്ക്കർ റാവുജിയുമായി അടുത്ത ബന്ധം. [1].

പ്രവർത്തനങ്ങൾ

തിരുത്തുക

1948ൽ മഹാത്മാ ഗാന്ധിയുടെ വധത്തെ തുടർന്നു സംഘ നിരോധനം ഉണ്ടായപ്പോൾ സംഘത്തിന്റെ അഖിലഭാരതീയ സത്യാഗ്രഹത്തിൽ പങ്കെടുത്തു ജയിൽ വാസം അനുഷ്ട്ടിച്ചതിനാൽ ഒരു വർഷത്തെ കോളേജ് വിദ്യാഭ്യാസം മുടങ്ങി.പിന്നീട് ഡിഗ്രി പാസ്സായി.1951ൽ സംഘപ്രചാരകായി,ആദ്യം വടക്കൻ പറവൂരിൽ.പിന്നീട്, തൃശൂർ ജില്ല,പാലക്കാട്‌ ജില്ല, തിരുവനന്തപുരം വിഭാഗ് പ്രചാരക്,എറണാകുളം വിഭാഗ് പ്രചാരക്, കോഴിക്കോട് വിഭാഗ് പ്രചാരക് എന്നിങ്ങിനെ. 1980ൽ സഹപ്രാന്ത് പ്രചാരകനായി. 1983ൽ അദ്ദേഹം കേരള പ്രാന്ത് പ്രചാരകും,1989 ൽ അഖില ഭാരതീയ സഹ-ബൌധിക് പ്രമുഖായി.ഒരു വര്ഷം കഴിഞ്ഞപ്പോൾ അഖില ഭാരതീയ ബൌധിക് പ്രമുഖും.

അടിയന്തരാവസ്ഥക്കാലത്ത് (1975 - 1977) അന്നത്തെ പ്രാന്ത് പ്രചാരക് ഭാസ്കർ റാവുജിയും സ്വർഗീയ മാധവ്ജിയും, ആർ ഹരിയുമായിരുന്നു സംഘത്തിന്റെ ഒളിവിലുള്ള സംഘടനാ പ്രവർത്തനം നയിച്ചിരുന്നത്. കൂടാതെ,അന്നത്തെ കടുത്ത സെൻസർഷിപ്പ് വ്യവസ്ഥയിൽ ജനങ്ങൾക്ക് ശരിയായ വിവരങ്ങൾ ലഭിക്കാതിരുന്ന അവസ്ഥയിൽ എല്ലാ സംസ്ഥാനങ്ങളിലം സംഘം മാസത്തിൽ രണ്ടു പ്രാവശ്യം പത്രങ്ങൾ ഇറക്കിയിരുന്നു. കേരളത്തിൽ കുരുക്ഷേത്രം എന്ന പേരിലായിരുന്നു ആ പത്രം. അതിന്റെ ചുമതല ആർ ഹരിക്കും എം.എ കൃഷ്ണനുനുമായിരുന്നു. അടിയന്തരാവസ്ഥക്കു ശേഷം കുരുക്ഷേത്ര എന്ന പേരിൽ സംഘത്തിന്റെ പ്രസിദ്ധീകരണ വിഭാഗം തുടങ്ങിയത് ആർ ഹരി ആയിരുന്നു .

ഇംഗ്ലീഷും ഭാരതത്തിലെ സംസ്കൃതം ഉൾപ്പെടെയുള്ള മിക്ക ഭാഷകളിലും അദ്ദേഹം പ്രവീണനാണ്. നല്ല പ്രസംഗകനാണ്. മികച്ച എഴുത്തുകാരനാണ്‌. നിരവധി ഭാഷകളിൽ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

m

  • വിചാര സരണി
  • സംഘകാര്യപദ്ധതിയുടെ വികാസം
  • ഡോക്‌ടർ ഹെഡ്‌ഗേവാർ സംഭവങ്ങളിലൂടെ
  • സംഘശിൽപ്പിയുടെ കരവിരുത്
  • MS Golwalker - His Vision & Mission
  • അപ്ന കേരൾ
  • മാം കെ ചരണോം പർ
  • വാല്മീകി രാമായൺ ഒരു പഠനം (മലയാളത്തിൽ നിന്ന് ഹിന്ദിയിലേക്ക് തർജമ ചെയ്യപ്പെട്ടിട്ടുണ്ട്)
  • വന്ദേ മാതരത്തിന്റെ കഥ
  • വിഷ്ണു സഹസ്രനാമം (വ്യാഖ്യാനം)
  • ശ്രീ നൃസിംഹസ്തുതി
  • ഭഗവത് ഗീത നിഘണ്ടു
  • ശ്രീ ഗുരുജി സാഹിത്യ സർവ്വസ്വം (മുഖ്യ സംയോജകൻ) (12 വാല്യം - മിക്കവാറും എല്ലാ ഭരതീയ ഭാഷകളിലും)
  • വോൾഗയിൽ നിന്ന് ഗംഗയിലേക്ക്
  • അന്നത്തെ ഭാരതവും ഇന്നത്തെ ഇന്ത്യയും (തർജമ)
  • രാമായണത്ത്തിലെ സുഭാഷിതങ്ങൾ
  • ഗുരുജി ഗോൾവൾക്കർ (ജീവചരിത്രം)
  • കേശവസംഘ നിർമാത (തർജമ)
  • ഒളിവിലെ തെളിനാളങ്ങൾ
  • രാഷ്ട്രചിന്തനം വേദങ്ങളിൽ (ശ്രീപദ് സാത് വേൽ ക്കരുടെ ഹിന്ദി പുസ്തകത്തിന്റെ തർജമ)
  • ഇനി ഞാൻ ഉണരട്ടെ
  • രാഷ്ട്രവും സംസ്ക്കാരവും
  • അമ്മയുടെ കാൽക്കൽ
  • മരണത്തെ വെല്ലുവിളിച്ചവർ
  • സ്മരണാന്ജലി
  • ആർ.ഹരി-രചന സമാഹാരം
  • വ്യസഭാരതത്തിലെ കൃഷ്ണൻ
  • വ്യസഭാരതത്തിലെ കർണ്ണൻ
  • മഹാഭാരതം -അറിയപ്പെടാത്ത നേരുകൾ

ഭാരതത്തിലെ എല്ലാ സംഘ മണ്ഡലങ്ങളിലും വ്യക്തി ബന്ധങ്ങൾ.പ്രവർത്തനത്തിന്റെ ഭാഗമായി നിരവധി വിദേശ രാഷ്ട്രങ്ങൾ സന്ദർശിച്ചിട്ടുണ്ട് ഇപ്പോൾ ഔദ്യോഗിക ചുമതലകളിൽ നിന്നും വിരമിച്ചു പ്രാന്ത് കാര്യാലയത്തിൽ(മാധവ നിവാസിൽ)താമസിച്ചു കൊണ്ട് ഗ്രന്ഥ രചനകളിൽ മുഴുകി സജീവ സാന്നിധ്യമായി തുടരുന്നു

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-02-13. Retrieved 2015-07-03.
"https://ml.wikipedia.org/w/index.php?title=ആർ._ഹരി&oldid=3624603" എന്ന താളിൽനിന്ന് ശേഖരിച്ചത്