ആർ. ലോപ
ഒരു മലയാള കവയിത്രിയാണ് ലോപാമുദ്ര . കേന്ദ്ര സാഹിത്യ അക്കാദമി യുവസാഹിത്യകാരന്മാർക്കായി ഏർപ്പെടുത്തിയ 'യുവ' പുരസ്‌കാരത്തിന് 2012-ൽ ഇവർ അർഹയായിട്ടുണ്ട്.[1]
ജീവിതരേഖ
തിരുത്തുകഹരിപ്പാട് നെടുംചേരിൽ പരേതനായ എൻ മുരളീധരന്റെയും ആയാപറമ്പ് കൊട്ടാരത്തിൽ രേണുകയുടെയും മകളായി, 1978 ൽ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ജനിച്ചു.[2] അധ്യാപകനും പണ്ഡിതനും ഹരികഥാകാരനുമായ മുത്തശ്ശൻ ആർ .കെ.കൊട്ടാരത്തിലിന്റെ ഒപ്പം വളർന്നു. 2000 ൽ മാവേലിക്കര ബിഷപ് മൂർ കോളജിൽ എംഎയ്ക്കു പഠിക്കുമ്പോൾ മനസ്സ് എന്ന കവിതയ്ക്ക് മാതൃഭൂമി വിഷുപ്പതിപ്പ് ഒന്നാം സമ്മാനം ലഭിച്ചു . തുടർന്ന് മുഖ്യധാരാ ആനുകാലികങ്ങളിൽ കവിതകൾ എഴുതിക്കൊണ്ടിരിക്കുന്നു . 34 കവിതകൾ അടങ്ങിയ പരസ്പരം എന്ന കവിതാ സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ അവാർഡ് ലഭിച്ചു . ഹരിപ്പാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് അദ്ധ്യാപികയാണ്.[2] ഷേക്സ്പിയറുടെ ചില ഗീതകങ്ങൾ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.[3]
കൃതികൾ
തിരുത്തുക- പരസ്പരം (കവിതാ സമാഹാരം)
- വൈക്കോൽ പാവ (കവിതാ സമാഹാരം)
പുരസ്കാരങ്ങൾ
തിരുത്തുക- 2012- കേന്ദ്ര സാഹിത്യ അക്കാദമി യുവസാഹിത്യകാരന്മാർക്കായി ഏർപ്പെടുത്തിയ 'യുവ' പുരസ്‌കാരം[4]
- 2017- ഒ.വി. വിജയൻ സ്മാരക പുരസ്കാരം- വൈക്കോൽ പാവ (കവിതാ സമാഹാരം)[4]
- 2018 ഇടശ്ശേരി അവാർഡ്
- 2001 കുഞ്ചുപിള്ള സ്മാരക അവാർഡ്[2]
- 2002- വി.ടി. കുമാരൻ മാസ്റ്റർ പുരസ്‌കാരം[4]
- 2003-ഗീത ഹിരണ്യൻ സ്മാരക അങ്കണം അവാർഡ്[4]
- 2009- തപസ്യയുടെ ദുർഗാദത്ത പുരസ്‌കാരം[2]
- 2011- മുതുകുളം പാർവതിയമ്മ അവാർഡ്[4]
- 2012- തുഞ്ചൻ സ്മാരക അവാർഡ്[4]
- മാതൃഭൂമി 2000-ത്തിൽ യുവകവികൾക്കായി നടത്തിയ മത്സരത്തിൽ ഒന്നാംസമ്മാനം[2]
അവലംബം
തിരുത്തുക- ↑ "കേന്ദ്ര സാഹിത്യ അക്കാദമിയുടെ 'യുവ പുരസ്‌കാരം' ലോപയ്ക്ക്". Archived from the original on 2016-04-24. Retrieved 2016-04-24.
- ↑ 2.0 2.1 2.2 2.3 2.4 admin (2017-10-14). "ലോപ ആർ" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-10-28.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=1073753765&contentId=13073333&tabId=11[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 4.0 4.1 4.2 4.3 4.4 4.5 ഡെസ്ക്, തസറാക് എഡിറ്റോറിയൽ (2019-07-21). "ഒ.വി. വിജയൻ സ്മാരക പുരസ്കാരം ആർ. ലോപയ്ക്ക്" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-10-28.