കേരളത്തിലെ പ്രശ്സ്തയായ ഒരു മാധ്യമ പ്രവർത്തകയാണു് ആർ. പാർവ്വതി ദേവി. ദേശാഭിമാനി ദിനപത്രത്തിലൂടെയാണു് മാധ്യമ രംഗത്ത് പ്രവേശിച്ചത്. 1989 മുതൽ സജീവമായി രംഗത്തുണ്ട് .വിദ്യാർത്ഥിരാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്ന കാലം പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതിയിലുള്ള പങ്കാളിത്തമാണു് പത്രപ്രവർത്തനതത്തിലേയ്ക്ക് നയിച്ചത്. നിരവധി സാഹിത്യ രചനകൾ നടത്തിയിട്ടുണ്ട്. അക്കമ്മ ചെറിയാന്റെ ജീവിതത്തെ ആസ്പദമാക്കി അക്കമ്മ ചെറിയാൻ എന്ന് ലേഖനം എഴുതിയിട്ടുണ്ട്. അബുദാബിയിലെ പ്രമുഖ കലാ- സാംസ്‌കാരിക സംഘടനയായ അബുദാബി ശക്തി തിയേറ്റേഴ്‌സ് ഏർപ്പെടുത്തിയ ബാലസാഹിത്യത്തിനുള്ള 2013 നുള്ള അവാർഡ് ലഭിക്കുകയുണ്ടായി. അവാർഡിനർഹമായ പുസ്തകം പത്രം പത്രം കുട്ടികളേ. ആർ. പാർവ്വതി ദേവി നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളിയാണു്.

"https://ml.wikipedia.org/w/index.php?title=ആർ._പാർവ്വതി_ദേവി&oldid=2021956" എന്ന താളിൽനിന്ന് ശേഖരിച്ചത്