ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും ഡി.വൈ.എഫ്.ഐ എന്ന യുവജന സംഘടനയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും [1] സംസ്ഥാന സംസ്ഥാന വൈസ് പ്രസിഡന്റും [2] ,കേന്ദ്ര കമ്മറ്റി അംഗവുമാണ് അഡ്വ:ആർ.രാഹുൽ English Adv.R .Rahul. കേരളത്തിലെ ഒരു ഇടതു പക്ഷ യുവനേതാവായ ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ആലപ്പുഴ ജില്ലാ കമ്മറ്റി അംഗവുമാണ്.[3] അഭിഭാഷകനാണ്.

ആർ.രാഹുൽ
ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ,
മുൻഗാമിമനു സി പുളിക്കൽ
ഡി.വൈ.എഫ്.ഐ|ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി,സംസ്ഥാന വൈസ് പ്രസിഡന്റ്
വ്യക്തിഗത വിവരങ്ങൾ
ജനനംചേർത്തല ,ആലപ്പുഴ birth_date = (1989-05-10) 10 മേയ് 1989  (35 വയസ്സ്)
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.
പങ്കാളിഅഞ്ജു എസ് റാം
കുട്ടികൾഗസൽ
മാതാപിതാക്കൾ
  • വി .രാമചന്ദ്ര കുറുപ്പ് (അച്ഛൻ)
  • കെ.പി സീമന്തിനി (അമ്മ)
വസതിമാരാരിക്കുളം
ഉറവിടം: [www.dyfikerala.com]

വ്യക്തി ജീവിതം

തിരുത്തുക

വി .രാമചന്ദ്ര കുറുപ്പ്,കെ.പി സീമന്തിനി ദമ്പതികളുടെ മകനായി ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ജനിച്ചു. NSS കോളേജ് ചേർത്തലയിൽ നിന്ന് ചരിത്രത്തിൽ ബിരുദവും കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. കർണ്ണാടക സംസ്ഥാന നിയമ സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം നേടിയ ആർ.രാഹുൽ അഭിഭാഷകനാണ്. SFI മുൻ ആലപ്പുഴ ജില്ലാ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ നേതാവുമായ അഞ്ചു എസ് റാം ആണ് പങ്കാളി. മകൻ ഗസൽ.

രാഷ്ട്രീയ ജീവിതം

തിരുത്തുക

എസ്.എഫ്.ഐ എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് വരുന്നത്. എസ്.എഫ്.ഐയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു. എസ്.എഫ്.ഐയുടെ ജില്ലാ പ്രസിഡന്റ്,സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി,കേന്ദ്ര കമ്മറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കാലടി സംസ്കൃത സർവകലാശാല യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.സംഘടനാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജയിൽ വാസമനുഷ്ടിച്ചിട്ടുണ്ട്. വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങൾക്ക് ശേഷം യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയിൽ ആലപ്പുഴ ജില്ലാ ട്രഷറർ സ്ഥാനം വഹിച്ചിരുന്ന ആർ.രാഹുലിനെ 2018-ൽ നടന്ന സംഘടനയുടെ ജില്ലാ സമ്മേളനം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു,സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ്.സംസ്ഥാന യുവജന കമ്മീഷൻ അംഗവുമാണ്.[4]

തിരഞ്ഞെടുപ്പുകൾ

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആർ.രാഹുൽ&oldid=3801510" എന്ന താളിൽനിന്ന് ശേഖരിച്ചത്