ഒരു ബ്രിട്ടീഷ് സിവിൽ ഉദ്ദ്യോഗസ്ഥനായിരുന്നു സർ ആർതർ റൗളൻഡ് ക്ണാപ്പ് (ഡിസംബർ 10, 1870 — മരണം: മെയ് 22, 1954). 1923 മുതൽ 1926 വരെ ഇദ്ദേഹം ഇന്ത്യയിൽ മദിരാശി (മദ്രാസ്) എക്സിക്യൂട്ടിവ് കൗൺസിലിൽ റവന്യു മെംബറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇതുകൂടാതെ മലബാർ ജില്ലയുടെ അസിസ്റ്റന്റ് കളക്ടറും മജിസ്ട്രേട്ടുമായിരുന്നു ഇദ്ദേഹം.

ജീവ ചരിത്രം

തിരുത്തുക

ആർതർ റൗളൺഡ് ക്ണാപ്പ് 1870ൽ വൂൾട്സ്റ്റണിൽ ലഫ്റ്റനന്റ് കേണൽ ചാൾസ് ബാരറ്റ് ക്ണാപ്പിന്റെ പുത്രനായി പിറന്നു. വെസ്റ്റ്മിനിസ്റ്റെർ സ്കൂളിലും ഒക്സ്ഫോർഡിലെ ക്രൈസ്റ്റ് ചർച്ചിലും വിദ്യാഭ്യാസം നേടി.ഒക്സ്ഫൊഡിലെ സൈന്റ് എഡ്മണ്ട് ഹാൾ പ്രിൻസിപ്പാൾ ആയ എഡ്വേർഡ് മൂറിന്റെ മകൾ ഫ്ലോറൻസ് ആനി മൂറിനെ വിവാഹം കഴിച്ചു.

ഉദ്യോഗം

തിരുത്തുക

1891 ൽ ഇദ്ദേഹം ഇന്ത്യൻ സിവിൽ സർവീസിൽ ചേർന്നു.മദിരാശി പ്രവിശ്യ യിലെ മലബാർ ജില്ല, മദ്രാസ്മജിസ്റ്റ്രേട്ടും അസിസ്റ്റന്റ് കലക്ടറുമായി ആണ് ആദ്യ നിയമനം.1899 ൽ റവന്യു ബോഡിൽ അണ്ടർ സെക്രട്ടറിയായും സെക്രട്ടറിയായും ഉദ്യോഗ കയറ്റം ലഭിച്ചു, ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എമ്പെറർ, പദവി ലഭിച്ചു.

"https://ml.wikipedia.org/w/index.php?title=ആർഥർ_റോളണ്ട്_ക്ണാപ്പ്&oldid=2609635" എന്ന താളിൽനിന്ന് ശേഖരിച്ചത്