ആർജെന്റീനോസോറസ്
"അർജന്റീനയിലെ പല്ലികൾ" എന്ന അപരനാമത്തിലറിയപ്പെടുന്ന അർജന്റീനോസോറസ് ദിനോസറുകൾ ഭൂമുഖത്ത് ജീവിച്ചിരുന്ന ജീവികളിൽ ഏറ്റവും വലിപ്പമേറിയവയിലൊന്നായിരുന്നു എന്ന് കരുതപ്പെടുന്നു, ലതിൻ ഭാഷയിൽ വെള്ളി പല്ലി എന്ന് ആണ് പറയുക . സസ്യഭുക്കുകളായ ഈ ഇനം ദിനോസറുകൾ ക്രിറ്റേഷ്യസ് യുഗത്തിന്റെ അന്ത്യഘട്ടത്തിൽ (ഏകദേശം നൂറ് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്) തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലാണ് ജന്മമെടുത്തതെന്ന് അനുമാനിക്കപ്പെടുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ അർജന്റീനയിലാണ് ഈ ഇനം ദിനോസറുകളുടെ ഫോസിൽ അവശിഷ്ടങ്ങൾ ആദ്യമായി കണ്ടെത്തിയത്.
അർജന്റീനോസോറസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ്
| |
---|---|
Life restoration of Argentinosaurus huinculensis | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
(unranked): | |
Genus: | ആർജെന്റീനോസോറസ് |
Species | |
A. huinculensis Bonaparte & Coria, 1993 (type |
ശരീര ഘടന
തിരുത്തുകബ്രാക്കിയോസോറസുകൾ ഉൾപ്പെടുന്ന സോറാപോഡ് കുടുംബത്തിൽപെട്ട അർജന്റീനോസോറസുകൾക്ക് 30 മുതൽ 40 മീറ്റർ വരെ (100 -150 അടി) നീളമുണ്ടായിരുന്നു.20.4 മീറ്റർ (70 അടി)വരെ ഉയരം ഉണ്ടായിരുന്ന ഇവയുടെ ശരീര ഭാരം ഏകദേശം 100 ടണ്ണോളം വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. സൊറാപോഡ് വിഭാഗത്തിൽപ്പെട്ട മറ്റുദിനോസറുകളെപ്പോലെ മെലിഞ്ഞ് നീണ്ട കഴുത്തും നീളമേറിയവാലും ഇവയുടെ പ്രത്യേകതകളായിരുന്നു. ആനയുടെ കാലുകൾക്ക് സദൃശമായ നാലു വലിയ കാലുകൾ ഉപയോഗിച്ചാണ് ഇവ സഞ്ചരിച്ചിരുന്നത്.
ചരിത്രം
തിരുത്തുകഅർജന്റീനയിലെ പാറ്റഗോണിയയിൽ ഗ്വില്ലാർമോ ഹെറിഡിയ എന്ന കർഷകനാണ് 1987-ൽ തന്റെ കൃഷിയിടത്തിൽ വെച്ച് ആദ്യമായി അർജന്റീനോസോറസിന്റെ ഫോസിൽ അവശിഷ്ടങ്ങൾ കണ്ടത്. ശിലയാക്കപ്പെട്ട മരത്തടിയാണെന്നു കരുതിയ അദ്ദേഹം അർജന്റീനയിലെ പുരാവസ്തു ഗവേഷകരായ ജോസ് ബോണാപ്പർട്ട്, റുഡോൾഫ് കോറിയ എന്നിവരുമായി ബന്ധപ്പെടുകയും അവർ ഈ പുതിയ ഫോസിലിനെ ക്കുറിച്ച് ഗവേഷണം ആരംഭിക്കുകയും ചെയ്തു. തുടർന്ന് 1993-ൽ ഈ ഫോസിൽ അവശിഷ്ടം പുതിയൊരിനം ദിനോസറിന്റെതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.