അമേരിക്കയിലെ ഒരു വംശീയ സംഗീത ഗവേഷകയും അധ്യാപികയുമാണ് ആൻ . കെ റാസ്മുസ്സൻ. 1959- ലാണ് അവരുടെ ജനനം. അറബ് സംഗീതം, ഇസ്‌ലാമിലെ ആചാരങ്ങൾ, അറബ് കലകൾ എന്നിവയിൽ ആൻ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു[1]. 1994 മുതൽ വില്യം & മേരി മിഡിൽ ഈസ്റ്റേൺ സംഗീത മേളയുടെ ഡയറക്ടറാണ് ആൻ റാസ്മുസ്സൻ[2][3]. പ്രൊഫസർ ഓഫ് മിഡിൽ ഈസ്റ്റേൺ സ്റ്റഡീസ് എന്ന വിശേഷണത്തിലും അവർ അറിയപ്പെടുന്നു[4].

ആൻ റാസ്മുസ്സൻ

ജീവിതരേഖ

തിരുത്തുക

നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എ കരസ്ഥമാക്കിയ ശേഷം ആൻ റാസ്മുസ്സൻ, ഡെൻവർ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ യും ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി യും നേടി. എത്നോമ്യൂസിക്കോളജി എന്ന വിഭാഗത്തിലാണ് ആൻ റസ്മുസ്സാന് പി.എച്ച്.ഡി ലഭിച്ചത്.[4][5]

എത്നോമ്യൂസിക്കോളജി, ഏഷ്യൻ മ്യൂസിക്, പോപ്പുലർ മ്യൂസിക്, അമേരിക്കൻ മ്യൂസിക്, ദി വേൾഡ് ഓഫ് മ്യൂസിക്, ദി ഗാർലൻഡ് എൻസൈക്ലോപീഡിയ ഓഫ് വേൾഡ് മ്യൂസിക്, ഹാർവാർഡ് ഡിക്ഷണറി ഓഫ് മ്യൂസിക് എന്നിവയുൾപ്പെടെ നിരവധി ജേണലുകളിൽ ആൻ റാസ്മുസ്സന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെടാറുണ്ട്. അമേരിക്കൻ ഐക്യ നാടുകളിലെ കുടിയേറ്റ സമൂഹങ്ങളുടെ സംഗീതത്തെ കുറിച്ച് പഠനം നടത്തിയ ആൻ, തദ്വിഷയകമായി നാല് സിഡികളിലായി ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു. വിവിധ സാംസ്കാരിക വിഭാഗങ്ങൾ തമ്മിലെ സഹകരണവും കലകളുടെ സാകല്യവും ലക്ഷ്യ വെച്ച് പ്രവർത്തിക്കുന്ന ഫുൾബ്രൈറ്റിലെ സീനിയർ സ്കോളർ ആയിരുന്ന ആൻ റാസ്മുസ്സൻ, സൊസൈറ്റി ഫോർ എത്നോമ്യൂസിക്കോളജി എന്ന കൂട്ടായ്മയുടെ സ്ഥാപനത്തിൽ പങ്ക് വഹിച്ചിരുന്നു. സംഘത്തിന്റെ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എത്നോമ്യൂസിക്കോളജി ശാഖയിൽ ആഗോള തലത്തിൽ തന്നെ പ്രശസ്തമായ മൂന്ന് സംഘടനകളിലൊന്നാണ് സൊസൈറ്റി ഫോർ എത്നോമ്യൂസിക്കോളജി.

1993 മുതൽ ദ കോളേജ് ഓഫ് വില്യം & മേരി എന്ന സ്ഥാപനത്തിൽ എത്നോമ്യൂസിക്കോളജിയിൽ അധ്യാപനം നടത്തി വരുന്ന ആൻ[4], അതേ സ്ഥാപനത്തോടൊപ്പം മിഡിൽ ഈസ്റ്റേൺ മ്യൂസിക് എൻസെംബിൾ നടത്തിപ്പിൽ പങ്കാളിത്തം വഹിക്കുന്നു[5].

ഖുർആൻ പാരായണം, അതിലെ പ്രാദേശിക ശൈലികൾ എന്നിവയും എത്നോമ്യൂസിക്കോളജിയുടെ ഭാഗമായി കണക്കാക്കുന്ന അവർ ആ മേഖലയിൽ വിശദമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. മിഡിൽ ഈസ്റ്റ് സ്റ്റഡീസ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച മാരിയ ഉൽഫയുടെ ഖുർആൻ പാരായണ പര്യടനത്തിൽ ആൻ റാസ്മുസ്സൻ അനുഗമിച്ചിരുന്നു.[6]. 2010- 2011 കാലത്ത് ഒമാൻ ഭരണകൂടവും സുൽത്താൻ ഖാബൂസ് കൾച്ചറൽ സെന്ററും സംയുക്തമായി ആൻ റാസ്മുസ്സന്റെ സംഗീത ഗവേഷണ പ്രവർത്തനങ്ങൾക്ക് ആതിഥേയത്വം വഹിച്ചിരുന്നു[4].

2002-ൽ സൊസൈറ്റി ഫോർ എത്നോമ്യൂസിക്കോളജി[7] പ്രസിദ്ധീകരിച്ച ആൻ റാസ്മുസ്സന്റെ ദ ഖുർആൻ ഇൻ ഇന്തോനേഷ്യൻ ഡെയിലി ലൈഫ്: ദ പബ്ലിക് പ്രൊജക്റ്റ് ഓഫ് മ്യൂസിക്കൽ ഓറേറ്ററി എന്ന ലേഖനത്തിന് ജാപ് കുൻസ്റ്റ് പ്രൈസ് ലഭിക്കുകയുണ്ടായി[8]. എത്നോമ്യൂസിക്കോളജി വിഭാഗത്തിലെ മികച്ച കൃതികൾക്ക് നൽകുന്ന വാർഷിക പുരസ്കാരമാണ് ജാപ് കുൻസ്റ്റ് പ്രൈസ്[9]. വിഷയത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ജേണലുകൾ, അതിലെ ലേഖനങ്ങൾ എന്നിവക്കാണ് ഈ പുരസ്കാരം നൽകപ്പെടുന്നത്.

2011-ൽ പ്രസിദ്ധീകരിക്കപ്പെട്ട വുമൻ, ദ റിസൈറ്റഡ് ഖുർആൻ, ആൻഡ് ഇസ്‌ലാമിക് മ്യൂസിക് ഇൻ ഇന്തോനേഷ്യ എന്ന കൃതിയിലൂടെ ആൻ റാസ്മുസ്സൻ അലൻ മെറിയം പ്രൈസ് ഹോണറബിൾ മെൻഷൻ നേടുകയുണ്ടായി[10].

അധ്യാപനത്തിലെ മികവിനുള്ള ഫൈ ബീറ്റ കപ്പ ഹോണർ പദവി 2014- ൽ ആൻ കെ. റാസ്മുസ്സന് ലഭിച്ചു. [5].

  1. Knight, R. "Rasmussen, Anne K. Women, the recited Qur'an, and Islamic music in Indonesia." CHOICE: Current Reviews for Academic Libraries Mar. 2011: 1297. Literature Resource Center. Web. 6 Mar. 2015.
  2. Anne K. Rasmussen - Professor of Ethnomusicology, College of William & Mary Archived 2015-04-02 at the Wayback Machine. at the Prince Alwaleed bin Talal Islamic Studies Program at Harvard University. © President and Fellows of Harvard College, 2016. Accessed May 12, 2016.
  3. Titon, Jeff T, and Timothy J. Cooley. Worlds of Music: An Introduction to the Music of the World's Peoples. Belmont, CA: Schirmer Cengage Learning, 2009. Print.
  4. 4.0 4.1 4.2 4.3 Anne Rasmussen - Professor (Ethnomusicology) at the College of William & Mary Faculty of Arts and Sciences. Accessed May 12, 2016.
  5. 5.0 5.1 5.2 Titon, Jeff T, and Timothy J. Cooley. Worlds of Music: An Introduction to the Music of the World's Peoples. Belmont, CA: Schirmer Cengage Learning, 2009. Print.
  6. Jane Dammen McAuliffe, Disparity and Context: Teaching Quranic Studies in North America, pg. 106. Taken from Teaching Islam. Ed. Brannon M. Wheeler. Oxford: Oxford University Press, 2002. ISBN 9780195348514
  7. Jaap Kunst Prize at the Society for Ethnomusicology. Accessed May 12, 2016.
  8. Rasmussen, Anne K. (Winter 2001). "The Qur'an in Indonesian Daily Life: The Public Project of Musical Oratory". Ethnomusicology. 45 (1): 30–57. doi:10.2307/852633. JSTOR 852633.
  9. "Jaap Kunst Prize - Society for Ethnomusicology". ethnomusicology.org. Retrieved 2015-03-07.
  10. "Anne K. Rasmussen | Alwaleed Islamic Studies Program". islamicstudies.harvard.edu. Archived from the original on 2015-04-02. Retrieved 2015-03-07.
"https://ml.wikipedia.org/w/index.php?title=ആൻ_റാസ്മുസ്സൻ&oldid=4098864" എന്ന താളിൽനിന്ന് ശേഖരിച്ചത്