മാരിയ ഉൽഫ
ഇന്തോനേഷ്യയിലെ ഒരു ഖുർആൻ അധ്യാപകയാണ് മാരിയ ഉൽഫ ( അറബി: ماريا أولفا ; ജനനം 21 ഡിസംബർ 1955). ഇന്തോനേഷ്യയിലെ ദേശീയ ഖുർആൻ പാരായണ മത്സരങ്ങളിൽ രണ്ട് തവണ വിജയിച്ച അവർ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ ഡെവലപ്മെന്റ് ഓഫ് ഖുർആനിക് റെസിറ്റേഷൻ എന്ന സ്ഥാപനത്തിന്റെ മേധാവിയാണ്[1]. അന്താരാഷ്ട്ര തലത്തിൽ തന്നെ അറിയപ്പെടുന്ന[2] ഒരു ഖാരിഅയും[3] അധ്യാപികയുമാണ് ആണ് മാരിയ ഉൽഫ.[4][5][6][7]
മാരിയ ഉൽഫ | |
---|---|
ماريا أولفا | |
ജനനം | ഈസ്റ്റ് ജാവ, ഇന്തോനേഷ്യ | ഡിസംബർ 21, 1955
ദേശീയത | ഇന്തോനേഷ്യൻ |
പൗരത്വം | ഇന്തോനേഷ്യ |
അറിയപ്പെടുന്നത് | ഖാരിഅ |
ഇന്തോനേഷ്യയിലെ നാഷണൽ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ സ്റ്റഡി ഓഫ് ഖുർആനിൽ ലെക്ചറർ ആയി മാരിയ പ്രവർത്തിക്കുന്നു.[5][8]
1980-ൽ മലേഷ്യയിൽ നടന്ന അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ വിജയിച്ചതോടെ ആ സ്ഥാനം നേടുന്ന ആദ്യ വനിത[7] എന്ന പദവി മാരിയക്ക് സ്വന്തമായി. അതോടെ ആ രംഗത്തെ പ്രശസ്തയായ ദക്ഷിണേഷ്യൻ ഖാരിഅ ആയി അവർ മാറി. ഈജിപ്ഷ്യൻ ഖുർആൻ പാരായണ രീതിയാണ് മാരിയ ഉൽഫ സ്വീകരിച്ചിരിക്കുന്നത്[9]. ഈജിപ്ഷ്യൻ പാരായണ രീതിയെ കൂടുതൽ ജനകീയമാക്കാൻ അവരുടെ പാരായണങ്ങൾ വഴിവെച്ചു.
ജീവിതരേഖ
തിരുത്തുക1955 ഡിസംബർ 21-ന് ഇന്തോനേഷ്യയിലെ ഈസ്റ്റ് ജാവയിൽ ഹാജി മുദഫർ, ഹജ്ജാഹ് റുമീന ദമ്പതികളുടെ മകളായി മാരിയ ഉൽഫ ജനിച്ചു[10]. ദമ്പതികളുടെ 12 മക്കളിൽ ഒൻപതാമത്തെ കുട്ടിയായാണ് അവരുടെ ജനനം. 1981-ൽ ശ്വാസകോശ രോഗ വിദഗ്ദനായിരുന്ന ഡോക്ടർ മുഖ്താർ ഇഹ്സാനെ വിവാഹം ചെയ്ത മാരിയക്ക് അഹ്‌മദ് നബ്രീസ്, മുഹമ്മദ് ലബീബ്, രിഫ്ഖി മുബാറക് എന്നീ മക്കൾ ഉണ്ട്[11][12].
ഖുർആൻ പാരായണ കലയിൽ പിതാവ് ഹാജി മുദഫർ തന്നെയാണ് മാരിയയുടെ പ്രചോദനം. ഇസ്‌ലാമിൽ സ്ത്രീ- പുരുഷ വിവേചനം ഇല്ലെന്ന് അദ്ദേഹം മാരിയയെ പഠിപ്പിച്ചു. പ്രാദേശികമായി ഖുർആൻ മത്സരങ്ങൾ സംഘടിപ്പിച്ച് കൊണ്ട് ഹാജി മുദഫർ മക്കളെ പരിശീലിപ്പിച്ചു വന്നു.[13] ജ്യേഷ്ഠസഹോദരിയുടെ പ്രേരണയിൽ ആറ് വയസ് മുതൽ മാരിയ ഉൽഫ പരിശീലനം ആരംഭിച്ചു. ഒരു മത വിദ്യാലയത്തിൽ ചേർന്ന് പഠനം ആരംഭിച്ചതോടെ പാരായണ കലയിൽ അവരുടെ താത്പര്യം വർദ്ധിച്ചു[6]. 1980-ൽ മലേഷ്യയിൽ നടന്ന അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിൽ വിജയിച്ചു. ഇതോടെ ഇന്തോനേഷ്യയിലെ പ്രശസ്തയായ ഖാരിഅ് ആയി മാരിയ ഉൽഫ അറിയപ്പെട്ടു തുടങ്ങി[14][10]. നാഷണൽ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ സ്റ്റഡി ഓഫ് ഖുർആനിൽ ലെക്ചറർ ആയി മാരിയ പ്രവർത്തിക്കുന്നു.[5][8] സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ ഡെവലപ്മെന്റ് ഓഫ് ഖുർആനിക് റെസിറ്റേഷൻ എന്ന സ്ഥാപനത്തിന്റെ മേധാവി കൂടിയാണ് ഹാജ്ജ മാരിയ ഉൽഫ.
മൈക്കൽ സെൽസിന്റെ അപ്പ്രോച്ചിങ് ദ ഖുർആൻ എന്ന ഡോക്യുമെന്ററിയിൽ മാരിയ ഉൽഫയുടെ പാരായണം ഉൾപ്പെടുത്തിയിട്ടുണ്ട്[15]. ലോകത്തെ സ്വാധീനിച്ച 500 മുസ്‌ലിംകൾ എന്ന പേരിൽ ജോർദ്ദാനിലെ ദ റോയൽ ഇസ്‌ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റർ കൊല്ലം തോറും പുറത്തിറക്കുന്ന ലിസ്റ്റിങ്ങിൽ മാരിയ ഉൽഫ തുടർച്ചയായി ഇടം നേടി നേടാറുണ്ട്[9]. 2009-ൽ പ്രസിദ്ധീകരണം ആരംഭിച്ചത് മുതൽ എല്ലാ വർഷവും അവർ ലിസ്റ്റിങ്ങിൽ വന്നിരുന്നു. ഖുർആൻ ആലാപകരുടെ പട്ടികയിലാണ് മാരിയ ഉൽഫ ഉൾപ്പെട്ടിരിക്കുന്നത്.
അവലംബം
തിരുത്തുക- ↑ Special Talk and Recital "The Sacred Book in Islam, the Holy Quran, and its Recitation" Archived 2016-05-09 at the Wayback Machine., National Institutes for the Humanities, Kyoto University Yoshida Campus. Accessed May 9, 2016.
- ↑ R. Michael Feener, Islam in World Cultures: Comparative Perspectives, pg. 209. Santa Barbara: ABC-CLIO, 2004. ISBN 9781576075166
- ↑ Anne Rasmussen, The Juncture between Creation and Re-creation among Indonesian Reciters of the Qur'an, pg. 75. Taken from Musical Improvisation: Art, Education, and Society. Eds. Gabriel Solis and Bruno Nettl. Champaign: University of Illinois Press, 2009. ISBN 9780252076541
- ↑ David D. Harnish and Anne Rasmussen, Divine Inspirations: Music and Islam in Indonesia, pgs. 123 and 343. Oxford: Oxford University Press, 2011. ISBN 9780195385427
- ↑ 5.0 5.1 5.2 Sells, Michael (1999). Approaching the Qur'an. Ashland, Oregon: White Cloud Press. ISBN 1-883991-26-9.
- ↑ 6.0 6.1 Useem, Andrea. "In Islam, a Vocal Exercise of Faith". Chronicle of Higher Education. Retrieved 2008-02-03.
- ↑ 7.0 7.1 Kathryn M. Coughlin, Muslim Cultures Today: A Reference Guide, pg. 87. Santa Barbara: Greenwood Publishing Group, 2006. ISBN 9780313323867
- ↑ 8.0 8.1 Durkee, Noura (May–June 2000). "Recited from the Heart". Saudi Aramco World. Archived from the original on 2014-05-20. Retrieved 2008-02-03.
- ↑ 9.0 9.1 "The Muslim 500" (PDF). themuslim500.com. 2021. Retrieved 2021-09-27.
- ↑ 10.0 10.1 DeLong-Bas, Natana J. (2006). Notable Muslims: Muslim Builders of World Civilization and Culture. Oneworld. p. 322. ISBN 978-1-85168-395-6.
- ↑ Ulfah, Maria. "Basic biographical information". Dra. Hajjah Maria Ulfah, MA. Archived from the original on 2008-02-24. Retrieved 2008-02-03.
- ↑ Shepherd, Harvey (2002-10-25). "All invited to Koran renderings". The Gazette (Montreal, Quebec).
- ↑ Glionna, John M. (2006-12-17). "Her Koran recitals say a lot". Los Angeles Times.
- ↑ Joseph Chinyong Liow and Nadirsyah Hosen, Islam in Southeast Asia, vol. 3, pg. 322. Abingdon-on-Thames: Routledge, 2010. ISBN 9780415484787
- ↑ Sells, Michael (1999). Approaching the Qur'an. Ashland, Oregon: White Cloud Press. ISBN 1-883991-26-9.