ആൻ കാർസൺ (ജനനം: ജൂൺ 21, 1950) കനേഡിയൻ കവി, വിവർത്തക, ഗ്രീക്ക് റോമൻ സാഹിത്യ പണ്ഡിത, അധ്യാപിക എന്നീ നിലകളിൽ പ്രസിദ്ധയാണ്.

ആൻ കാർസൺ

ജനനം (1950-06-21) ജൂൺ 21, 1950  (73 വയസ്സ്)
ടൊറന്റോ, ഒന്റാറിയോ, കാനഡ
തൊഴിൽ
  • കവി
  • ഉപന്യാസകർത്താവ്
  • വിവർത്തക
  • അധ്യാപിക
ദേശീയതകനേഡിയൻ
വിദ്യാഭ്യാസം
Period1979-തുടരുന്നു
Genre
  • കവി
  • ഉപന്യാസകർത്താവ്
  • വിവർത്തക
  • അധ്യാപിക
ശ്രദ്ധേയമായ രചന(കൾ)
  • ഇറോസ് ദി ബിറ്റർ‌സ്വീറ്റ്
  • ചുവപ്പിന്റെ ആത്മകഥ
  • മെൻ ഇൻ ദി ഓഫ് അവേഴ്സ്
  • ദി ബ്യൂട്ടി ഓഫ് ദി ഹസ്‍ബൻഡ്
  • റെഡ് ഡോക്ക്
അവാർഡുകൾ
  • ലാനൻ ലിറ്റററി അവാർഡ്
  • ഗുഗ്ഗൻഹൈം ഫെലോഷിപ്പ്
  • മാക് ആർതർ ഫെലോഷിപ്പ്
  • ഗ്രിഫിൻ കവിതാ പുരസ്കാരം (twice)
  • ടി‌എസ് എലിയറ്റ് പ്രൈസ്
  • ഓർഡർ ഓഫ് കാനഡ പുരസ്കാരം
  • അസ്റ്റൂറിയസ് പ്രിൻസസ്അവാർഡ്
പങ്കാളിറോബർട്ട് കറി

ടൊറന്റോ സർവകലാശാലയിൽ പരിശീലനം നേടിയ ആൻ കാർസൺ 1979 മുതൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെയും കാനഡയിലെയും സർവകലാശാലകളിൽ ക്ലാസിക്കുകൾ, താരതമ്യ സാഹിത്യം, സർഗ്ഗാത്മക രചന എന്നിവ പഠിപ്പിച്ചു, അതിൽ മക്ഗിൽ സർവകലാശാല,മിഷിഗൺ സർവകലാശാല, ന്യൂയോർക്ക് സർവകലാശാല, പ്രിൻസ്റ്റൺ സർവ്വകലാശാല എന്നിവയും ഉൾപ്പെടുന്നു.

ഇരുപതിലധികം പുസ്തകങ്ങളുടെയും വിവർത്തനങ്ങളുടെയും പ്രസിദ്ധീകരണത്തിലൂടെ, ആൻ കാർസണിന് ഗുഗ്ഗൻഹൈം, മാക് ആർതർ ഫെലോഷിപ്പ് എന്നിവ ലഭിച്ചു. ലാനൻ ലിറ്റററി അവാർഡ്, രണ്ട് ഗ്രിഫിൻ കവിതാ പുരസ്കാരം, ടി‌എസ് എലിയറ്റ് പ്രൈസ്, അസ്റ്റൂറിയസ് പ്രിൻസസ്അവാർഡ് എന്നിവ നേടി. കനേഡിയൻ ഭാഷയ്ക്ക് നൽകിയ സംഭാവനയ്ക്ക് 2005 ൽ ഓർഡർ ഓഫ് കാനഡ പുരസ്കാരം ലഭിച്ചു.

ജീവിതവും പ്രവർത്തനവും തിരുത്തുക

വിദ്യാഭ്യാസം തിരുത്തുക

ഹൈസ്കൂളിൽ ഒരു ലാറ്റിൻ ഇൻസ്ട്രക്ടർ ആൻ കാർസണെ പുരാതന ഗ്രീസിലെ ഭാഷ പരിചയപ്പെടുത്തുകയും അവളെ സ്വകാര്യമായി പഠിപ്പിക്കുകയും ചെയ്തു.[1]ടൊറന്റോ സർവകലാശാലയിലെ സെന്റ് മൈക്കിൾസ് കോളേജിൽ ചേർന്നെങ്കിലും ഒന്നും രണ്ടും വർഷത്തിന്റെ അവസാനത്തിൽ അവൾ രണ്ടുതവണ കോഴ്സ് പൂർ്ത്തിയാക്കാതെ പഠനം ഉപേക്ഷിച്ചു .പാഠ്യേതര പ്രവർത്തനത്തിന്റെ ആധിക്യത്താൽ (പ്രത്യേകിച്ച് മിൽട്ടനെക്കുറിച്ചുള്ള ഒരു കോഴ്‌സ് വഴി) അസ്വസ്ഥനായ കാർസൺ ഹ്രസ്വകാലത്തേക്ക് ഗ്രാഫിക് ആർട്സ് ലോകത്തിൽ നിന്നും പിൻവലിഞ്ഞു.[1] ഒടുവിൽ ടൊറന്റോ സർവകലാശാലയിൽ തിരിച്ചെത്തി. അവിടെ നിന്നും 1974ൽ ബി.എ , എം.എ 1975-ലും പി.എച്ച്.ഡി. 1981 ലും പൂർത്തിയാക്കി.[2] സെന്റ് ആൻഡ്രൂസ് സർവകലാശാലയിൽ ഗ്രീക്ക് അളവുകളും ഗ്രീക്ക് പാഠ വിമർശനവും പഠിക്കാൻ ഒരു വർഷം ചെലവഴിക്കുകയും ചെയ്തു.[3]

എഴുത്ത് ജീവിതം തിരുത്തുക

ഒരു ക്ലാസിക്കലിസ്റ്റായി പരിശീലനം നേടിയിട്ടുണ്ട് ആൻ കാർസൺ . താരതമ്യസാഹിത്യം, നരവംശശാസ്ത്രം, ചരിത്രം, കലകൾ എന്നിവയിൽ താൽപ്പര്യമുള്ള ആൻ കാർസൺ തന്റെ രചനയിലും ഇതിലെ പല ആശയങ്ങളും പ്രമേയങ്ങളും സംയോജിപ്പിച്ചിട്ടുണ്ട്. പുരാതന ഗ്രീക്ക്, ലാറ്റിൻ സാഹിത്യങ്ങളെ അവർ പതിവായി പരാമർശിക്കുകയും നവീകരിക്കുകയും വിവർത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്.എഴുത്തുകാരായ എസ്കിലസ്, കാറ്റല്ലസ്, യൂറിപ്പിഡിസ്, ഹോമർ, ഐബിക്കസ്, മിംനെർമസ്, സപ്പോ, സൈമോണൈഡ്സ്, സോഫക്കിൾസ്, സ്റ്റെസിക്കോറസ്, തുസ്സിഡിഡൈസ് എമിലി ബ്രോണ്ടെ, പോൾ സെലൻ, എമിലി ഡിക്കിൻസൺ, ജോർജ്ജ് വിൽഹെം ഫ്രീഡ്രിക്ക് ഹെഗൽ, ഫ്രീഡ്രിക്ക് ഹോൾഡർലിൻ, ഫ്രാൻസ് കാഫ്ക, ജോൺ കീറ്റ്സ്, ഗെർ‌ട്രൂഡ് സ്റ്റെയ്ൻ, സിമോൺ വെയിൽ, വിർജീനിയ വൂൾഫ് തുടങ്ങിയ ആധുനിക എഴുത്തുകാരും ചിന്തകരും അവരെ സ്വാധീനിച്ചിട്ടുണ്ട്. കവിത, ഉപന്യാസം, ഗദ്യം, വിമർശനം, വിവർത്തനം, നാടകീയ സംഭാഷണം, ഫിക്ഷൻ, നോൺ ഫിക്ഷൻ എന്നിവയിൽ ഇവരുടെ ആശയങ്ങൾ സമന്വയിച്ചിട്ടുമുണ്ട്.

വ്യക്തി ജീവിതം തിരുത്തുക

കാർസൺ അവളുടെ സ്വകാര്യജീവിതത്തെക്കുറിച്ച് വിമുഖത കാണിക്കുന്നുണ്ട്. മാത്രമല്ല അവരുടെ രചനകളുടെ ആത്മകഥാപരമായ വായനയെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു.[4]പ്രസിദ്ധീകരണങ്ങളിൽ അവളെക്കുറിച്ചുള്ള വിവരങ്ങളിലും വിവരണങ്ങളിലും പലപ്പോഴും ഈ വാക്യത്തിൽ പരിമിതപ്പെടുത്തിയിരിക്കുന്നു: "ആൻ കാർസൺ കാനഡയിൽ ജനിച്ചു.പുരാതന ഗ്രീക്ക് ഉപജീവനത്തിനായി പഠിപ്പിക്കുന്നു"."[5] കുമ്പസാര കവിയല്ലെങ്കിലും അവളുടെ കൃതി വൈയക്തികാനുഭവങ്ങളുടെ നിറകുടമായി കണക്കാക്കപ്പെടുന്നു.തന്റെ എഴുത്ത് ലോകത്തിലെ മറ്റുള്ളവർക്കിടയിലെ ഒരു കൂട്ടം വസ്തുതകളായി തന്റെ ജീവിതം ജനാധിപത്യപരമായി ഉപയോഗിക്കുന്നുവെന്ന് കാർസൺ പറഞ്ഞു.[6]

കാർസന്റെ ആദ്യ വിവാഹം എട്ട് വർഷം നീണ്ടുനിൽക്കുകയും 1980 ൽ അവസാനിക്കുകയും ചെയ്തു.ആ സമയത്ത് ജിയാക്കോമെല്ലി എന്ന കുടുംബപ്പേര് ഉപയോഗിക്കുകയും ചെയ്തു.വിവാഹമോചനം നേടിയപ്പോൾ ആദ്യ ഭർത്താവ് തന്റെ നോട്ട്ബുക്കുകൾ എടുത്തതായി കാർസൺ സ്ഥിരീകരിച്ചു പിന്നീട് അവ തിരികെ നൽകി.[7]

കാർസന്റെ പിതാവ് റോബർട്ട് അൽഷിമേഴ്സ് രോഗം ബാധിതനായിരുന്നു."ദി ഗ്ലാസ് എസ്സെ"(The Glass Essay- collected in Glass, Irony, and God)" "വെരി നാരോവ്" (Very Narrow-collected in Plainwater)"ഫാദ‍േർസ് ഓൾഡ് ബ്ലു കാർഡിഗൻ"(Father's Old Blue Cardigan-collected in Men in the Off Hours) )എന്നിവയെല്ലാം അദ്ദേഹത്തിന്റെ മാനസികവും ശാരീരികവുമായ തകർച്ചയെ വിവരിക്കുന്ന രചനകളാണ്.കാർസന്റെ അമ്മ മാർഗരറ്റ് (1913–1997) മെൻ ഇൻ ഓഫ് അവേഴ്സിന്റെ രചനയ്ക്കിടെ മരിച്ചു.വിർജീനിയ വൂൾഫിന്റെ ഡയറിക്കുറിപ്പുകളിൽ നിന്നും കയ്യെഴുത്തുപ്രതികളിൽ നിന്നുമുള്ള ക്രോസ്-ഔട്ട് ശൈലികൾ ഉപയോഗിച്ചാണ് "അപ്പഡിക്സ് ടു ഓർഡിനറി ടൈം" എന്ന ഗദ്യഭാഗത്തിന്റെ ശേഖരം കാർസൺ അവസാനിപ്പിക്കുന്നത്. റെഡ് ഡോക് അമ്മയുടെ മരണത്തിന്റെ രണ്ടാമത്തെ വിലാപ കാവ്യമായി വായിക്കുന്നുണ്ട്. തന്റെ ജീവിതത്തെ അത്രമേൽ സ്നേഹിക്കുന്നവളായി കാർസൺ അമ്മയെ വിശേഷിപ്പിച്ചിട്ടുണ്ട്.[7][8]

കാർസന്റെ സഹോദരൻ മൈക്കൽ 1978 ൽ മയക്കുമരുന്ന് ഇടപാടിൽ അറസ്റ്റിലായി. ജാമ്യം ലഭിച്ച അദ്ദേഹം കാനഡയിൽ നിന്ന് ഓടിപ്പോയി. അതിനുശേഷം അവൾ അവനെ ഒരിക്കലും കണ്ടിട്ടില്ല."വാട്ടർ മാർജിൻസ്: ആൻ‌ എസ്സേ ഓൺ സ്വിമ്മിംഗ് ബൈ മൈ ബ്രദർ" (പ്ലെയിൻ‌വാട്ടറിൽ ശേഖരിച്ചത്) എന്ന പുസ്തകത്തിൽ സഹോദരൻ അപ്രത്യക്ഷമായതിനെ കുറിച്ച് കാർസൺ വിശദീകരിക്കുന്നുണ്ട്.2000-ൽ അദ്ദേഹം അവളെ വിളിക്കുകയും അവർ താമസിച്ചിരുന്ന കോപ്പൻഹേഗനിൽ കണ്ടുമുട്ടാൻ തീരുമാനിക്കുകയും ചെയ്തു.പക്ഷേ അവർ വീണ്ടും കാണുന്നതിനുമുമ്പേ അദ്ദേഹം മരിച്ചു.[9] 2000 ൽ തന്റെ സഹോദരനുവേണ്ടി സൃഷ്ടിച്ചതും 2010 ൽ പ്രസിദ്ധീകരിച്ചതുമായ നോക്സ് എന്ന കാർട്ടൂൺ അവളുടെ ഏറ്റവും വ്യക്തിപരമായ രചനയായി വിശേഷിപ്പിക്കപ്പെടുന്നു.

മിഷിഗൺ സർവകലാശാലയിൽ അദ്ധ്യാപനത്തിനിടെ ആൻ ആർബറിൽ കണ്ടുമുട്ടിയ റോബർട്ട് ക്യൂറി എന്ന കലാകാരനെയെയാണ് കാർസൺ വിവാഹം കഴിച്ചത്. റോബർട്ട് ക്യൂറി യെ "കലാവിദ്യയ്ക്കു സഹായി-ഭർത്താവ്" എന്നാണ് അവർ വിശേഷിപ്പിച്ചത്. നോക്‌സ് ആന്റ് ആന്റിഗോണിക്കിന്റെ പുസ്തക രൂപകൽപ്പനയും പ്രകാശനവും അവർ ഒരുമിച്ച് പ്രവർത്തിച്ച പ്രോജക്റ്റുകളിൽ ഉൾപ്പെടുന്നു.അവരുടെ സൃഷ്ടിപരമായ പ്രക്രിയയിൽ റോബർട്ട് ക്യൂറി യെ "റാൻഡമൈസർ" എന്നും കാർസൺ പരാമർശിക്കുന്നു.[10]

അവലംബങ്ങൾ തിരുത്തുക

  1. 1.0 1.1 Rae, Ian (27 December 2001). "Anne Carson". The Literary Encyclopedia. Retrieved 16 September 2020.
  2. Ross, Val (23 March 2001). "Alumni: Classic Carson". University of Toronto Magazine. Retrieved 16 September 2020.
  3. Munoz, Theresa (9 October 2013). "Theresa Munoz and Anne Carson at Cove Park". Scottish Review of Books. Retrieved 16 September 2020.
  4. Willard, Thomas (2011). "Anne Carson". In Canfield Reisman, Rosemary M. (ed.). Critical Survey of Poetry: British, Irish and Commonwealth Poets. Pasadena, California: Salem Press. pp. 225–228. ISBN 9781587657559. Retrieved 26 August 2020.
  5. — (2015). Short Talks. London, Ontario: Brick Books Classics. ISBN 978-1-77131-342-1.
  6. Carson, Anne; D'Agata, John (Summer 1997). "A ___ with Anne Carson". The Iowa Review. 27 (2): 1–22. doi:10.17077/0021-065X.4868. Retrieved 12 July 2020.
  7. 7.0 7.1 Carson, Anne; Wachtel, Eleanor (Summer 2012). "An Interview with Anne Carson". Brick: A Literary Journal (89): 29–47. Retrieved 23 July 2020.
  8. Carson, Anne (2006). "Lines". Decreation: Poetry, Essays, Opera. New York: Vintage Books. p. 5. ISBN 978-1-4000-7890-5.
  9. Carson, Anne; Sehgal, Parul (19 March 2011). "Evoking the starry lad her brother was". The Irish Times. Retrieved 10 October 2020.
  10. —; Currie, Robert; Berkobien, Megan (October 2013). "An interview with Anne Carson and Robert Currie". Asymptote. Retrieved 7 October 2020.
"https://ml.wikipedia.org/w/index.php?title=ആൻ_കാർസൺ&oldid=3479420" എന്ന താളിൽനിന്ന് ശേഖരിച്ചത്