ആൻസി ആന്റണി

മലയാളത്തിലെ വസ്ത്രാലങ്കാരക

ചലച്ചിത്രങ്ങളിലും സ്റ്റേജ് പരിപാടികളിലും പ്രവർത്തിക്കുന്ന വസ്ത്രാലങ്കാരകയാണ് ആൻസി ആന്റണി (ആൻ ആൻസി ആന്റണി എന്നും അറിയപ്പെടുന്നു, ജനനം: 6 ജനുവരി 1990). മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. കൂടാതെ രണ്ടു തവണ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. [1]

ആൻസി ആന്റണി
ജനനം (1990-01-06) 6 ജനുവരി 1990  (34 വയസ്സ്)
ദേശീയതIndia
തൊഴിൽModel, Fashion designer, Costume designer
സജീവ കാലം2010 – Present

മുൻകാലജീവിതം

തിരുത്തുക

കൊല്ലത്തുള്ള പ്രമുഖ ക്രിസ്തീയ കുടുബത്തിലാണ് ആൻസി ജനിച്ചത്. സെന്റ് ജോസഫ് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, വിമല ഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നീ സ്ക്കൂളുകളിലാണ് ആൻസി സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളയിൽ നിന്നും ബാച്‍ലേഴ്സ് ഡിഗ്രി നേടി. കൊല്ലം ഡേവിസിന്റെ പിങ്ക് ലോട്ടസ് ബ്യൂട്ടി പാർലറിൽ നിന്ന് ഡിപ്ലോമയും നേടി. മാരുതി സ്ക്കൂളിൽനിന്ന് ബി.സി.എയും പൂർത്തിയാക്കി.

2010 ൽ ആൻസി തന്റെ കരിയറിന് തുടക്കം കുറിച്ചു. ആദ്യം സിദ്ദിഖിന്റെ വ്യക്തിഗത വാർഡ്റോബ് രൂപകൽപ്പന ചെയ്തു. "ആലിസ് ബംഗ്ലാവ്" എന്ന ചിത്രത്തിനു വേണ്ടി ചെയ്ത രൂപകല്പനകൾ ആൻസിക്ക് കൂടുതൽ അവസരങ്ങൾ നൽകി. ഇതിൽ രാധിക വേണുഗോപാലിനുവേണ്ടി ചില വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തു. ആലപ്പുഴ ഫാഷൻ പേജന്റിൽ അനു സിതാരക്കുവേണ്ടി വസ്ത്രങ്ങൾ രൂപകല്പനചെയ്തു. നേഹ സക്സേനയ്ക്കായി കസബ എന്ന ചിത്രത്തിൽ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു. സാന്ദ്ര തോമസ്, ലക്ഷ്മി നക്ഷത്ര എന്നിവർക്കായി പത്തിലധികം മലയാളം സീരിയലുകളിലേക്ക് വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്.

കേരളത്തിലെ പ്രമുഖ നഗരങ്ങളിൽ വില്പനശാലകൾ തുടങ്ങുകയും "ആൻസിക്" എന്ന പേരിൽ ഫാഷൻ ലേബൽ സ്ഥാപിക്കുകയും ചെയ്തു.

അവാർഡുകൾ

തിരുത്തുക
  • ബ്രീഫ് മീഡിയാ ഫാഷൻ അവാർഡ്, 2016 - ബെസ്റ്റ് ഫാഷൻ ഡിസൈനർ

കോസ്റ്റ്യൂം ഡിസൈനർ

തിരുത്തുക
വർഷം ഫിലിം
2016 ആലിസ് ബംഗ്ലാവ്
2016 സെൻട്രൽ ജയിലിലേക്ക് സ്വാഗതം
2016 ആൻ മരിയ കരിപ്പിലാനുമുണ്ട്

അവലംബങ്ങൾ

തിരുത്തുക
  1. "'Eight-point gallery cafe' to boost art in Kollam - Deccan Chronicle". Retrieved 1 October 2015.
"https://ml.wikipedia.org/w/index.php?title=ആൻസി_ആന്റണി&oldid=4098882" എന്ന താളിൽനിന്ന് ശേഖരിച്ചത്