ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25

2019-ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ കോമഡി ഡ്രാമ വിഭാഗത്തിൽ പെടുന്ന ഒരു മലയാളചലച്ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25.[1] രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, സൗബിൻ താഹിർ, സൈജു കുറുപ്പ്, പാർവ്വതി ടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[2][3][4]

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25
സംവിധാനംരതീഷ് ബാലകൃഷ്ണൻ പൊതുവാൾ
നിർമ്മാണംസന്തോഷ് ടി. കുരുവിള
രചനരതീഷ് ബാലകൃഷ്ണൻ പൊതുവാൾ
അഭിനേതാക്കൾ
സംഗീതംബിജ്‌ബാൽ
ഛായാഗ്രഹണംസനു വർഗീസ്
ചിത്രസംയോജനംസൈജു ശ്രീധരൻ
സ്റ്റുഡിയോമൂൺഷോട് എന്റെർറ്റൈന്മെന്റ്സ്
വിതരണംമാക്സ്‌ലാബ് സിനിമാസ് ആന്റ് എന്റെർറ്റൈന്മെന്റ്സ്
റിലീസിങ് തീയതി
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാസാരം

തിരുത്തുക

ഭാസ്കര പൊതുവാൾ (സുരാജ് വെഞ്ഞാറമൂട്), ഒരു വയസ്സായ മനുഷ്യനെ നോക്കാൻ മകൻ സുബ്രഹ്മണ്യൻ(സൗബിൻ ഷാഹിർ) ഒരു റോബോട്ടിനെ വീട്ടിലെത്തിക്കുന്നു. ആ റോബോട്ട് ഭാസ്കരൻ്റെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളാണ് ഈ ചിത്രം ആവിഷ്കരിക്കുന്നത്.

അഭിനേതാക്കൾ

തിരുത്തുക
  • സുരാജ് വെഞ്ഞാറമൂട് - ഭാസ്‌കരൻ പൊതുവാൾ
  • സൗബിൻ ഷാഹിർ - സുബ്രഹ്മണ്യൻ
  • സൂരജ് തെലക്കാട് - ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25
  • സൈജു കുറുപ്പ് - പ്രസന്നൻ
  • കെണ്ടി സിർഡോ - ഹിറ്റോമി
  • പാർവതി ടി. - സൗദാമിനി
  • രാജേഷ് മാധവൻ - വിനു
  • ശിവദാസ് കണ്ണൂർ - മുരളി
  • ഉണ്ണി രാജ - ടെയ്‌ലർ രഘു
  • രഞ്ജി കാങ്കോൾ - ബാബു
  • മേഘ മാത്യു - സീത

ചിത്രത്തിൻ്റെ രണ്ടാം ഭാഗം

തിരുത്തുക

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 എന്ന ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്ന് ചിത്രത്തിൻ്റെ സംവിധായകൻ ചിത്രത്തിൻ്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. ഏലിയൻ അളിയൻ എന്നാണ് രണ്ടാം ഭാഗത്തിന് പേര് നൽകിയിരിക്കുന്നത്.[5]