വലം-കൈയ്യൻ മധ്യനിര ബാറ്റ്സ്മാനും വലം-കൈയ്യൻ സ്പിന്നറുമായിരുന്ന ഒരു മുൻ ഓസ്ട്രേലിയൻ ക്രിക്കറ്ററാണ്‌ ആൻഡ്രൂ സൈമണ്ട്സ് (1975 ജൂൺ 9 - 2022 മേയ് 14). രണ്ട് തവണ ലോകകപ്പ് ജേതാക്കളായ ടീമിൽ അംഗമായിരുന്നു.

ആൻഡ്രൂ സൈമണ്ട്സ്
Andrew symonds.jpg
സൈമണ്ട്സ് 2008-ൽ ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തിൽ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ആൻഡ്രൂ സൈമണ്ട്സ്
ജനനം(1975-06-09)9 ജൂൺ 1975
ബിർമിംഗ‌്ഹാം, West Midlands, ഇംഗ്ലണ്ട്
മരണം14 മേയ് 2022(2022-05-14) (പ്രായം 46)
Hervey Range, Queensland, Australia
വിളിപ്പേര്റോയ്, സൈമോ
ഉയരം187.5 സെ.മീ (6 അടി 1.8 ഇഞ്ച്)
ബാറ്റിംഗ് രീതിവലംകയ്യൻ
ബൗളിംഗ് രീതിവലംകൈ ഓഫ് സ്പിൻ
വലംകൈ മീഡിയം
റോൾഓൾ റൗണ്ടർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 388)8 March 2004 v Sri Lanka
അവസാന ടെസ്റ്റ്26 December 2008 v ദക്ഷിണാഫ്രിക്ക
ആദ്യ ഏകദിനം (ക്യാപ് 139)10 November 1998 v Pakistan
അവസാന ഏകദിനം3 May 2009 v Pakistan
ഏകദിന ജെഴ്സി നം.63
പ്രാദേശിക തലത്തിൽ
വർഷംടീം
1994 –Queensland
1995 – 1996Gloucestershire
1999 – 2004Kent
2005Lancashire
2008 –Deccan Chargers
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC List A
കളികൾ 26 198 227 424
നേടിയ റൺസ് 1,462 5,088 14,477 11,099
ബാറ്റിംഗ് ശരാശരി 40.61 39.75 42.20 34.04
100-കൾ/50-കൾ 2/10 6/30 40/65 9/64
ഉയർന്ന സ്കോർ 162* 156 254* 156
എറിഞ്ഞ പന്തുകൾ 2,094 5,935 17,633 11,713
വിക്കറ്റുകൾ 24 133 242 282
ബൗളിംഗ് ശരാശരി 37.33 37.25 36.00 33.25
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 1 2 4
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 3/50 5/18 6/105 6/14
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 22/– 82/– 159/– 187/–
ഉറവിടം: CricketArchive, 21 November 2009

2008ന്റെ പകുതി മുതൽ അച്ചടക്ക ലംഘനത്തിന്റെയും മദ്യപാനത്തിന്റെയും പേരിൽ സൈമണ്ട്സ് ടീമിന്‌ പുറത്തായിരുന്നു[1]. 2009 ജൂണിൽ ട്വന്റി 20 ലോകകപ്പ് ടീമിൽ നിന്നും അദ്ദേഹത്തെ നാട്ടിലേക്കു മടക്കി വിളിച്ചു, അത് സൈമണ്ട്സിന്റെ മൂന്നാമത്തെ സസ്പെൻഷനായിരുന്നു. പിന്നീടുള്ള ടീം തിരഞ്ഞെടുപ്പുകളിൽ സൈമണ്ട്സിനെ തികച്ചും ഒഴിവാക്കി. അദ്ദേഹവുമായുള്ള എല്ലാ കരാറുകളും ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് പിൻവലിച്ചു[2], സൈമണ്ട്സിന്റെ നടപടികൾ ഓസ്ട്രേലിയൻ ക്രിക്കറ്റ് അധികാരികൾക്ക് സഹിക്കാവുന്നതിനും മേലേയായിരുന്നു.

ആദ്യകാലങ്ങൾതിരുത്തുക

സൈമണ്ട്സിന്റെ പൂർവ്വികർ വെസ്റ്റ് ഇൻഡീസ് പശ്ചാത്തലമുള്ളവരായിരുന്നു.[3]. സൈമണ്ട്സിന്‌ മൂന്ന് മാസം പ്രായമുള്ളപ്പോൾ അദ്ദേഹത്തെ കെന്നും ബാർബറയും ദത്തെടുത്ത് ഓസ്ട്രേലിയയാലേക്ക് കൊണ്ടുവന്നു[4]. കുട്ടിക്കാലത്തിന്റെ തുടക്കം വടക്കൻ ക്യൂൻസ് ലാൻഡിലെ ചാർട്ടേഴ്സ് ടവറിലാണ്‌ ചിലവഴിച്ച സൈമണ്ട്സ് പ്രാഥമിക വിദ്യാഭ്യാസം നേടിയത് ആൾ സൗൾസ് സെന്റ് ഗബ്രിയേൽസ് സ്കൂളിൽ നിന്നാണ്‌.[5]. കുട്ടിക്കാലം മുതൽ തന്നെ കായികരംഗത്ത് പ്രാഗൽഭ്യം പ്രകടിപ്പിച്ചിരുന്ന സൈമണ്ട്സ് ടൗൺസിവില്ലയിലെ വാൻഡേർസ് ക്ലബ്ബിനു വേണ്ടിയായിരുന്നു അക്കാലത്ത് കളിച്ചിരുന്നത്.

ക്രിക്കറ്റ് ജീവിതം അവലോകനംതിരുത്തുക

ചുറുചുറുക്കും നല്ല ശരീരപ്രകൃതിയുമുള്ള സൈമണ്ട്സ് അക്രമണോത്സുക വലംകൈയ്യൻ ബാറ്റ്സ്മാനും ഓഫ് സ്പിന്നറും മീഡിയം പേസറുമായ തികഞ്ഞ ഒരു ഓൾ റൗണ്ടറാണ്‌. അസാമാന്യനായ ഒരു ഫീൽഡർ‌ കൂടിയായ സൈമണ്ട്സിന്റെ ഏറുകൾക്ക് നല്ല കൃത്യതയാണുള്ളത്. റോയ് എന്ന വിളിപ്പേരിലാണ്‌ അറിയപ്പെടുന്നത്.

അവലംബംതിരുത്തുക

  1. "Player Profile:Andrew Symonds". CricInfo. EPSN. ശേഖരിച്ചത് 2009-06-06.
  2. "Aussies rescind Symonds' contract". BBC News Online. BBC. 12 June 2009. ശേഖരിച്ചത് 2009-06-12.
  3. "Dreadlock holiday for Rasta Roy". ശേഖരിച്ചത് 2008-09-01.
  4. "Andrew Symonds - his early years of development at Wanderers Cricket (Wanderers website)". ശേഖരിച്ചത് 2007-10-14.
  5. "The Official Newsletter of All Souls St Gabriels School, 21 February 2003" (PDF). മൂലതാളിൽ (PDF) നിന്നും 2005-06-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-04-30.
"https://ml.wikipedia.org/w/index.php?title=ആൻഡ്രൂ_സൈമണ്ട്സ്&oldid=3741403" എന്ന താളിൽനിന്ന് ശേഖരിച്ചത്