ആൻഡ്രൂ പൊള്ളാർഡ് (ബയോളജിസ്റ്റ്)

പീഡിയാട്രിക്സിൽ വിദഗ്ധനായ ഒരു ഇംഗ്ലീഷ് വാക്സിനോളജിസ്റ്റും ഓക്സ്ഫോർഡ് വാക്സിൻ ഗ്രൂപ്പിന്റെ (ഒവിജി) ഡയറക്ടറുമാണ്[1] ആൻഡ്രൂ ജോൺ പൊള്ളാർഡ് എം‌ആർ‌സി‌പി, എഫ്‌എച്ച്‌ഇ‌എ, ഫിഡ്‌സ, എഫ്‌ആർ‌സി‌പി‌എച്ച് (ജനനം: ഓഗസ്റ്റ് 29, 1965) [2]. ഓക്സ്ഫോർഡ് സർവകലാശാലയിലെ പീഡിയാട്രിക് ഇൻഫെക്ഷൻ ആന്റ് ഇമ്മ്യൂണിറ്റി വിഭാഗം പ്രൊഫസറും ഓക്സ്ഫോർഡിലെ സെന്റ് ക്രോസ് കോളേജിലെ വൈസ് മാസ്റ്ററുമായ[3][4] അദ്ദേഹം ഓക്സ്ഫോർഡ്-അസ്ട്രാസെനെക കോവിഡ് -19 വാക്‌സിനുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകുന്നു.

വിദ്യാഭ്യാസം

തിരുത്തുക

പൊള്ളാർഡ് ഡോർസെറ്റിലെ ബോർൺമൗത്തിലെ സെന്റ് പീറ്റേഴ്‌സ് കത്തോലിക്കാ സ്‌കൂളിൽ പഠനത്തിനായി ചേർന്നു. 1989 ൽ സെന്റ് ബാർത്തലോമിവ് ഹോസ്പിറ്റൽ മെഡിക്കൽ സ്കൂളിൽ നിന്ന് പൊള്ളാർഡ് മെഡിക്കൽ ബിരുദം കരസ്ഥമാക്കി. ബർമിംഗ്ഹാം ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പീഡിയാട്രിക്സിൽ പരിശീലനം നേടി. ബ്രിട്ടീഷ് കൊളംബിയ ചിൽഡ്രൻസ് ഹോസ്പിറ്റൽ, ലണ്ടനിലെ സെന്റ് മേരീസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ പീഡിയാട്രിക് ഇൻഫെഷ്യസ് ഡിസീസിൽ വിദഗ്ധനായി. 1999 ൽ പിഎച്ച്ഡി നേടി.[3]

2016 മുതൽ രോഗപ്രതിരോധത്തെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ സ്ട്രാറ്റജിക് അഡ്വൈസറി ഗ്രൂപ്പ് ഓഫ് എക്സ്പെർട്ടിന്റെ (SAGE) അംഗമാണ് പൊള്ളാർഡ്.[5]

പൊള്ളാർഡ് ബ്രിട്ടീഷ് കമ്മീഷൻ ഓൺ ഹ്യൂമൻ മെഡിസിൻസ് ക്ലിനിക്കൽ ട്രയൽസ്, ബയോളജിക്കൽസ് ആന്റ് വാക്സിൻസ് വിദഗ്ദ്ധ ഉപദേശക ഗ്രൂപ്പിലെ (ഇഎജി) അംഗമാണ്. അവിടെ അദ്ദേഹം സിറജ് മിസ്ബയുടെ അദ്ധ്യക്ഷനായി ഇരിക്കുന്നു. [6]

ഒവിജിയുടെ COVID-19 ട്രയലുകളിൽ ചീഫ് ഇൻവെസ്റ്റിഗേറ്ററായ പൊള്ളാർഡ് [1] ഓക്സ്ഫോർഡ്-അസ്ട്രാസെനെക COVID-19 വാക്‌സിനുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകുന്നു.[7][8]

"കൊറോണ വൈറസ് എൻഡ് ഗെയിം സാഹചര്യങ്ങളെക്കുറിച്ച്" സംസാരിക്കാൻ പൊള്ളാർഡ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.[1]

  1. 1.0 1.1 1.2 Lakshman, Narayan (24 July 2020). "Director of the Oxford vaccine group on coronavirus endgame scenarios : In Focus podcast". The Hindu. THG PUBLISHING PVT LTD.
  2. Companies House
  3. 3.0 3.1 "Our team : Andrew Pollard". Oxford Vaccine Group, Centre for Clinical Vaccinology and Tropical Medicine.
  4. "Professor Andrew Pollard". www.stx.ox.ac.uk (in ഇംഗ്ലീഷ്). Retrieved 2020-12-30.
  5. "Current SAGE members". World Health Organization. Retrieved 20 September 2020.
  6. "Public health -> Commission on Human Medicines -> Membership". GOV.UK. Retrieved 13 September 2020.
  7. Gallagher, James (20 July 2020). "Coronavirus: Oxford vaccine triggers immune response". BBC News.
  8. Smout, Alistair; Young, Sarah (25 August 2020). "Oxford coronavirus vaccine data could go to regulators this year". Reuters.