ആൻഡ്രിയ അപോളോ
മൂത്രസഞ്ചിയിലെ കാൻസറിനെപ്പറ്റിയുള്ള ഗവേഷണത്തിൽ വിദഗ്ധയായ ഒരു അമേരിക്കൻ മെഡിക്കൽ ഗൈനക്കോളജിസ്റ്റാണ് ആൻഡ്രിയ ബി. അപോളോ. നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജെനിറ്റോറിനറി മലിഗ്നൻസീസ് ബ്രാഞ്ചിലെ അന്വേഷകയും ബ്ലാഡർ കാൻസർ വിഭാഗത്തിന്റെ തലവയും കൂടിയാണവർ.
ആൻഡ്രിയ അപോളോ | |
---|---|
കലാലയം | ലേമാൻ കോളേജ് (BS) ആൽബർട്ട് ഐൻസ്റ്റീൻ കൊളേജ് ഓഫ് മെഡിസിൻ (എംഡി) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | മെഡിക്കൽ ഓങ്കോളജി, ക്ലിനിക്കൽ ട്രയൽസ് |
സ്ഥാപനങ്ങൾ | നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് |
വിദ്യാഭ്യാസം
തിരുത്തുകലേമാൻ കോളേജിൽ നിന്ന് രസതന്ത്രത്തിലും ബയോകെമിസ്ട്രിയിലും ശാസ്തബിരുദം അപോളോ കരസ്ഥമാക്കിയത്. ആൽബർട്ട് ഐൻസ്റ്റൈൻ കോളേജ് ഓഫ് മെഡിസിനിൽ മെഡിക്കൽ ബിരുദം നേടി. ന്യൂയോർക്കിലെ പ്രെസ്ബൈറ്റീരിയൻ ഹോസ്പിറ്റലിൽ ഇന്റേണൽ മെഡിസിനിൽ റെസിഡൻസി പരിശീലനം പൂർത്തിയാക്കി; തുടർന്ന് മെമ്മോറിയൽ സ്ലോൺ കെറ്റെറിംഗ് കാൻസർ സെന്ററിൽ മെഡിക്കൽ ഓങ്കോളജി ഫെലോഷിപ്പ് പൂർത്തിയാക്കി. [1]
കരിയർ
തിരുത്തുകഒരു ട്രാൻസ്ലേഷണൽ ബ്ലാഡർ കാൻസർ പ്രോഗ്രാം രൂപംകൊടുക്കുന്നതിനായി 2010 ൽ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എൻസിഐ) ഫിസിഷ്യൻ-സയന്റിസ്റ്റ് ഏർലി ഇൻവെസ്റ്റിഗേറ്റർ പ്രോഗ്രാമിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു. ദേശീയ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സെന്റർ ഫോർ കാൻസർ റിസർച്ചിൽ ജെനിറ്റോറിനറി മാലിഗ്നൻസീസ് ബ്രാഞ്ചിലെ മൂത്രസഞ്ചിയെ ബാധിക്കുന്ന കാൻസറിനെപ്പറ്റി പഠിക്കുന്ന വിഭാഗത്തിന്റെ തലവയായും ബ്ലാഡർ കാൻസർ ആന്റ് ജെനിറ്റോറിനറി ട്യൂമേഴ്സ് മൾട്ടിഡിസിപ്ലിനറി ക്ലിനിക്കിന്റെ ഡയറക്ടറായും അവർ സേവനമനുഷ്ഠിക്കുന്നു. [2]
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്തിന്റെ കമ്മിറ്റികളിൽ അവർ സേവനമനുഷ്ഠിക്കുന്നുണ്ട്. 35-ലധികം ക്ലിനിക്കൽ പരീക്ഷണങ്ങളിൽ അന്വേഷകയായിരുന്ന അവർ 80-ലധികം ശാസ്ത്രീയ പ്രബന്ധങ്ങളോ അധ്യായങ്ങളോ രചിച്ചിട്ടുണ്ട്. അവ 1,800ഓളം തവണ ഉദ്ധരിക്കപ്പെട്ടിട്ടുമുണ്ട്. നിരവധി എഡിറ്റോറിയൽ ബോർഡുകളിൽ അംഗമായിരുന്ന അവർ സർവകലാശാലകളിലും ദേശീയ/അന്തർദേശീയ മീറ്റിംഗുകളിലും നൂറിലധികം ശാസ്ത്ര അവതരണങ്ങൾ നടത്തിയിട്ടുമുണ്ട്.
അവാർഡുകളും ബഹുമതികളും
തിരുത്തുകഅപോളോയ്ക്ക് 2011 ലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് അവാർഡ് ഓഫ് മെറിറ്റ്, 2014 ലെ ലാസ്കർ ക്ലിനിക്കൽ റിസർച്ച് സ്കോളേഴ്സ് പ്രോഗ്രാം അവാർഡ്, 2018 ലെ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്സ് ഡയറക്റ്റേഴ്സ് അവാർഡ് ഫോർ ക്ലിനിക്കൽ സയൻസ്, ജെനിറ്റോറിനറി ക്ലിനിക്കൽ ട്രയൽ പേഷ്യന്റ് ആക്‌സസ്സിലെ നേതൃത്വത്തിനുള്ള 2018 ലെ അഡ്വാൻസിംഗ് കാൻസർ ട്രീറ്റ്മെന്റ് അവാർഡ്, പൊതുസേവനത്തിൽ സ്വാധീനം ചെലുത്തുന്ന നേതാക്കൾക്കുള്ള 2020 ലെ ആർതർ എസ്. ഫ്ലെമ്മിംഗ് അവാർഡ് എന്നിവ അവർക്ക് ലഭിച്ചു.
അവലംബം
തിരുത്തുക- ↑ "Principal Investigators". NIH Intramural Research Program (in ഇംഗ്ലീഷ്). Retrieved 2020-07-22. This article incorporates text from this source, which is in the public domain.
- ↑ "Andrea B. Apolo, M.D." Center for Cancer Research (in ഇംഗ്ലീഷ്). 2014-08-12. Retrieved 2020-07-22."Andrea B. Apolo, M.D." Center for Cancer Research. 2014-08-12. Retrieved 2020-07-22. This article incorporates text from this source, which is in the public domain.
പുറംകണ്ണികൾ
തിരുത്തുക- ആൻഡ്രിയ അപോളോ's publications indexed by Google Scholar
- Andrea Apolo's publications indexed by the Scopus bibliographic database. (subscription required)