ആസ്ട്രോലാബ്
ചരിത്രത്തിൽ ഗോളശാസ്ത്രജ്ഞരും നാവികരും സഞ്ചാരികളും ഉപയോഗിച്ചിരുന്ന ഒരു ഉപകരണമാണ് ആസ്ട്രോലാബ് astrolabe (ഗ്രീക്ക്: ἁστρολάβον astrolabon, "star-taker")[1]. സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ എന്നിവ സ്ഥാനം നിർണ്ണയിക്കാനും പ്രവചിക്കാനും, അതിനനുസരിച്ച് പ്രദേശികമായി അക്ഷാംശ-രേഖാംശ സ്ഥാനങ്ങൾ നിർണ്ണയിക്കുവാനും ഇതുവഴി സാധിച്ചിരുന്നു. രാശികളും ഇതുമുഖേന നിർണ്ണയിക്കാനാവും. മുസ്ലിം നമസ്കാര സമയം കണക്കാക്കാനും ഖിബ്ലയുടെ ദിശ നിർണ്ണയിക്കുവാനും ആസ്ട്രോലാബ് ഉപയോഗിച്ചിരുന്നു.

ചരിത്രംതിരുത്തുക
മധ്യകാല ഇസ്ലാമിക സുവർണ്ണയുഗത്തിൽ ആണ് ആസട്രോലാബ് കണ്ടുപിടിക്കുന്നത്. സഞ്ചാരികളുടെ നിരീക്ഷണാനുഭവങ്ങളും സ്വന്തം അറിവുകളും ചേർത്ത് അറബി പണ്ഡിതർ നക്ഷത്ര ചാർട്ടുകളും നിരീക്ഷണോപകരണങ്ങളും നിർമ്മിച്ചു.[2]. ആദ്യമായി ആസ്ട്രോലാബ് നിർമ്മിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് എട്ടാം നൂറ്റാണ്ടിലെ മുസ്ലിം ഗണിതശാസ്ത്രജ്ഞനായ മുഹമ്മദ് അൽ ഫസാരിയാണ്. [3] ഗോളശാസ്ത്രത്തിന് ഗണിതശാസ്ത്രത്തിന്റെ പശ്ചാത്തലമൊരുക്കുന്നത് മധ്യകാല ഇസ്ലാമികയുഗത്തിലെ പ്രസിദ്ധ ഗോളശാസ്ത്രജ്ഞനായ അൽ ബത്താനി തന്റെ Kitab az-Zij (കിതാബു അസ്സിജ്-ca. 920 AD) എന്ന ഗ്രന്ഥത്തിലൂടെയാണ്.De Motu Stellarum എന്ന പേരിൽ ഈ കൃതി ലാറ്റിനിൽ വിവർത്തനം ചെയ്തിട്ടുണ്ട്.ഏറ്റവും പഴക്കം ചെന്ന ആസ്ട്രോലാബ് കണ്ടു കിട്ടിയത് AH 315 (927/8 AD)ലാണ്. ഇസ്ലാമിക ലോകത്ത് സൂര്യോദയസമയവും സ്ഥിരമായ നക്ഷത്രോദയ സമയവും നിർണ്ണയിച്ചിരുന്നു. പത്താം നൂറ്റണ്ടിൽ അൽ സൂഫി ആസ്ട്രോലാബിന്റെ 1,000 വൈവിധ്യോപയോഗത്തെ കുറിച്ച് വിവരിച്ച് ഗ്രന്ഥമെഴുതി.[4] അൽ ബത്താനി, അൽ സൂഫി, ഖവാറസ്മി, ഉലൂഗ് ബേഗ് എന്നിവർ കണ്ടുപിടിച്ച റുബൂഉൽ മുജയ്യബ് അഥവാ ആസ്ട്രോലാബ് അക്കാലത്തെ സങ്കീർണ ശാസ്ത്ര ഉപകരണങ്ങളായിരുന്നു. സൂര്യന്റെയും മറ്റു നക്ഷത്രങ്ങളുടെയും ഗോളങ്ങളുടെയും ആകാശത്തിലെ സ്ഥാനങ്ങൾ എന്നിവ ഏത് സമയത്തും മനസ്സിലാക്കാനുപയോഗിച്ചിരുന്ന ഒരു അനലോഗ് കമ്പ്യൂട്ടറാണ് ആസ്ട്രോലാബ്. ഖിബ്ലയും മക്കയുടെ സ്ഥാനവും നിർണ്ണയിക്കാൻ മുസ്ലിം ലോകത്ത് വ്യാപകമായി തന്നെ ഇതുപയോഗിച്ചിരുന്നു. ഒമ്പതാം നൂറ്റാണ്ടു മുതൽ പതിമൂന്നാം നൂറ്റാണ്ടുവരെ മുസ്ലിം ലോകത്തും ശേഷം പതിനേഴാം നൂറ്റാണ്ടു വരെ യൂറോപ്യൻ രാജ്യങ്ങളിലും ഇതുപയോഗിച്ചിരുന്നു. അതോടൊപ്പം സ്പെരിക്കൽ ആസ്ട്രോലാബ്, പ്ലാനി സ്പെരിക്കൽ ആസ്ട്രോലാബ് എന്നീ ഉപകരണങ്ങളും ഉപയോഗിച്ചിരുന്നു. ഗണിതശാസ്ത്രത്തിലെ ഒരുപാട് സങ്കീർണ്ണതകൾക്കുത്തരം കണ്ടെത്താൻ ഈ ഉപകരണം കൊണ്ട് കഴിഞ്ഞിട്ടുണ്ട്.
അവലംബംതിരുത്തുക
- ↑ astrolabe, Oxford English Dictionary 2nd ed. 1989
- ↑ See p. 289 of Martin, L. C. (1923), "Surveying and navigational instruments from the historical standpoint", Transactions of the Optical Society, 24 (5): 289–303, doi:10.1088/1475-4878/24/5/302, ISSN 1475-4878.
- ↑ Richard Nelson Frye: Golden Age of Persia. p. 163
- ↑ Dr. Emily Winterburn (National Maritime Museum), Using an Astrolabe, Foundation for Science Technology and Civilisation, 2005.
പുറങ്കണ്ണികൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Astrolabe എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- മലയാളം വീഡിയോ വിവരണം
- paper astrolabe generator, from the ESA
- "Hello World!" for the Astrolabe: The First Computer Video of Howard Covitz's Presentation at Ignite Phoenix, June 2009. Slides for Presentation Licensed as Creative Commons by-nc-nd.
- Video of Tom Wujec demonstrating an astrolabe. Taken at TEDGlobal 2009. Includes clickable transcript. Licensed as Creative Commons by-nc-nd.
- The Astrolabe
- A working model of the Dr. Ludwig Oechslin's Astrolabium Galileo Galilei watch
- Ulysse Nardin Astrolabium Galilei Galileo: A Detailed Explanation
- Fully illustrated online catalogue of world's largest collection of astrolabes
- Gerbert d'Aurillac's use of the Astrolabe at Convergence
- Mobile astrolabe and horologium