ആശ പരേഖ്

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും, സംവിധായകയും, നിർമ്മാ‍താവുമാണ് ആശ പരേഖ്(ജനനം: ഒക്ടോബർ 2, 1942). ഇന്ത്യയിലെ ആദ്യത്തെ ലേഡി സൂപ്പർ സ്റ്റാർ ആണ് ആശ..1959 മുതൽ 1973 കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഹിന്ദി ചലച്ചിത്രനായിക നടി എന്ന പദവി ആശക്കാണ്.[1]

ആശ പരേഖ്
ജനനം (1942-10-02) ഒക്ടോബർ 2, 1942  (82 വയസ്സ്)
മറ്റ് പേരുകൾജൂബിലി ഗേൾ
ടോംബോയ്
തൊഴിൽഅഭിനേത്രി, നിർമ്മാതാവ്
സജീവ കാലം1952-ഇതുവരെ
ജീവിതപങ്കാളി(കൾ)ഇല്ല

ആദ്യ ജീവിതം

തിരുത്തുക

ഗുജറാത്തിലെ മഹുവ ജില്ലയിലെ ഒരു മധ്യ നിരകുടുംബത്തിലാ‍ണ് ആശ ജനിച്ചത്. പിതാവ് ഒരു ഹിന്ദുവും, മാതാവ് ഒരു മുസ്ലീമുമായിരുന്നു.[2] കുടുംബത്തിലെ ഒരെ ഒരു കുട്ടിയായിരുന്നു ആശ. മാതാവ്ചെറുപ്പത്തിലേ നൃത്തം അഭ്യസിപ്പിച്ചു.. പിന്നീട് സ്റ്റേജ് പരിപാടികളും മറ്റും അവതരിച്ചിരിപ്പിച്ചിട്ടുണ്ട്. നൃത്തം കണ്ട ബിമൽ എന്ന സംവിധായകൻ ബാലതാരമായി ആദ്യ വേഷം നൽകി.പഠന കാലത്തിനിടക്ക് നിരവധി ബാല വേഷങ്ങൾ ചെയ്തു.

അഭിനയ ജീവിതം

തിരുത്തുക

1952 ലാണ് ഒരു ബാല താരമായിട്ടാണ് ആശ അഭിനയം തുടങ്ങിയത്. ബേബി ആശ പരേഖ് എന്ന പേരിൽ ആസ്മാൻ എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. പിന്നീട് പ്രസിദ്ധ സംവിധായകനായ ബിമൽ റോയ് ആശയുടെ നൃത്തം കണ്ടതിനു ശേഷം 1954ൽ ബാപ് ബേട്ടി എന്ന ചിത്രത്തിൽ അവസരം നൽകുകയായിരുന്നു.[3] 1959 ൽ തന്റെ പതിനാറാം വയസ്സിൽ നസീർ ഹുസൈൻ സംവിധാനം ചെയ്ത ദിൽ ദേഖൊ ദേഖൊ എന്ന ചിത്രത്തിൽ ഷമ്മി കപൂറിന്റെ നായികയായി അഭിനയിച്ചത് വൻ വിജയമായിരുന്നു.[4] പിന്നീട് ഒരു പാട് വിജയചിത്രങ്ങളിൽ അഭിനയിച്ചു. ഹിന്ദി കൂടാതെ തന്റെ മാതൃഭാഷയായ ഗുജറാത്തിയിലും അഭിനയിച്ചിട്ടുണ്ട്.[5]

1990 ൽ ടെലിവിഷൻ സംവിധാനത്തിലേക്ക് കടന്നു. തന്റെ സ്വന്തമായ ഒരു നിർമ്മാണ കമ്പനി സ്ഥാപിച്ചു. ആകൃതി എന്ന ഈ കമ്പനി ടെലിവിഷൻ പരമ്പരകൾ നിർമ്മിക്കുന്നു.[6] 1998 മുതൽ 2001 വരെ ഇന്ത്യൻ ഫിലിം സെൻസർ ബോർഡിന്റെ അധ്യക്ഷയായിരുന്നു. ഇവിടുത്തെ ആദ്യ സ്ത്രീ അധ്യക്ഷയായിരുന്നു ആശ പരേഖ്.[7]

1995 നു ശേഷം അഭിനയം നിർത്തി സംവിധാനത്തിലേക്കും നിർമ്മാണത്തിലേക്കും ആശ ശ്രദ്ധ തിരിച്ചു.[8] പ്രധാന സിനിമകൾ ഹം സായാ, ലവ് ഇൻ ടോക്കിയോ, കന്യാദാൻ. , ഗുൻഘട്ട്, ജബ് പ്യാർ കിസീ സേ ഹോതാ ഹേ, ദോ ബദൻ, ചിരാഗ്, സിദ്ദി,

കട്ടീ പതംഗ്, ജവാൻ മുഹബത്ത്, ഉധാർ കീ സിന്ദൂർ, ബുലു ൻ ഡി, ആയാ സാവൻ ജൂം കേ  ,ഹം തോ ചലേ പരദേ സ്, ഘർകിഇസ ത് 2022ൽ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചു.

സ്വകാര്യ ജീവിതം

തിരുത്തുക

ആശ വിവാഹം ചെയ്തിട്ടില്ല.[9][10] പക്ഷേ ചില മാധ്യമങ്ങളിൽ ആശയുടെ പ്രണയത്തെക്കുറിച്ചും ചില വാർത്തകൾ വന്നിരുന്നു.[11] ഇപ്പോൾ ആശ തന്റെ സ്വന്തമായ നൃത്ത അകാദമിയായ കരഭവൻ എന്ന സ്ഥാപനത്തിന്റെ ചുമതലകൾ നോക്കുന്നു.

  1. "Screen The Business Of Entertainment-Films-Happenigs". Screenindia.com. Archived from the original on 2011-02-09. Retrieved 2008-10-27.
  2. "Asha ParekhSpirituality - Indiatimes". Spirituality.indiatimes.com. Archived from the original on 2008-06-11. Retrieved 2008-10-27.
  3. "The Hindu : Poise and pearly smiles". Hinduonnet.com. Archived from the original on 2009-01-11. Retrieved 2008-10-27.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-29. Retrieved 2009-01-17.
  5. "Indiantelevision.com > Box Populi by Subhash K Jha > 'Sa Re Ga Ma' still challenges new kids on the block". Indiantelevision.com. Retrieved 2008-10-27.
  6. Chaya Unnikrishnan. "Printer Friendly Version". Screenindia.com. Retrieved 2008-10-27.[പ്രവർത്തിക്കാത്ത കണ്ണി]
  7. "Asha Parekh wins CINTAA elections". News.webindia123.com. Archived from the original on 2007-09-27. Retrieved 2008-10-27.
  8. "Filmfare - Print Edition". Downloads.movies.indiatimes.com. Archived from the original on 2009-01-11. Retrieved 2008-10-27.
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-06-06. Retrieved 2009-01-17.
  10. https://www.webcitation.org/query?id=1256522615435424&url=www.geocities.com/fareeha7/intthr3.html%5B%5B%5B%5BSadhana (actress)]] referred to a relationship between Asha and Nasir Hussain, but also acknowledged that she did not know the extent of their relationship]
  11. "Asha Parekh: "No hero made passes at me… My male co-stars were intimidated by me!"- Interviews-News & Gossip-Indiatimes - Movies". Movies.indiatimes.com. Archived from the original on 2009-01-13. Retrieved 2008-10-27.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആശ_പരേഖ്&oldid=4137258" എന്ന താളിൽനിന്ന് ശേഖരിച്ചത്