ആലീസ് സ്റ്റുവർട്ട് കെർ
ആലീസ് സ്റ്റുവർട്ട് കെർ അല്ലെങ്കിൽ ആലീസ് ജെയ്ൻ ഷാനൻ കെർ MRCPI (ജീവിതകാലം: 2 ഡിസംബർ 1853 - 20 മാർച്ച് 1943) ഒരു സ്കോട്ടിഷ് ഫിസിഷ്യനും ആരോഗ്യവിഷയങ്ങളിലെ അദ്ധ്യാപകനും വനിതാ വോട്ടവകാശവാദിയുമായിരുന്നു. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ രജിസ്ട്രിയിലെ 13-ാമത്തെ വനിതയായിരുന്നു അവർ.[1]
ആലീസ് സ്റ്റുവർട്ട് കെർ | |
---|---|
ജനനം | ഡെസ്ക്ഫോർഡ്, ബാൻഫ്ഷയർ, സ്കോട്ട്ലൻഡ് | 2 ഡിസംബർ 1853
മരണം | 20 മാർച്ച് 1943 | (പ്രായം 89)
വിദ്യാഭ്യാസം | ബേൺ കൂടാതെ കിംഗ്സ് ആൻഡ് ക്വീൻസ് കോളേജ് ഓഫ് ഫിസിഷ്യൻസ് |
തൊഴിൽ | ഡോക്ടർ |
അറിയപ്പെടുന്നത് | ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ രജിസ്റ്ററിൽ ഉൾപ്പെട്ട യുകെയിലെ 13-ാമത്തെ സ്ത്രീ, വനിതാ വോട്ടവകാശവാദി |
Medical career |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുക1853 ഡിസംബർ 2 ന് സ്കോട്ട്ലൻഡിലെ ബാൻഫ്ഷെയറിലെ ഡെസ്ക്ഫോർഡിലാണ് ആലീസ് ജെയ്ൻ ഷാനൻ കെർ ജനിച്ചത്. സൗത്ത് ഷീൽഡിന്റെ ലിബറൽ പാർട്ടി എംപിയായിരുന്ന ജെയിംസ് കൊക്രാൻ സ്റ്റീവൻസന്റെ മകൾ മാർഗരറ്റ് മില്ലർ സ്റ്റീവൻസന്റെയും (1826-1900) ഫ്രീ ചർച്ച് സഭാ ശുശ്രൂഷകനായിരുന്ന റെവറന്റ് വില്യം ടേൺബുൾ കെറിന്റെയും (1824-1885) ഒമ്പത് മക്കളിൽ മൂത്തവളായി അവർ ജനിച്ചു. 18-ആം വയസ്സിൽ, അനാട്ടമിയും ഫിസിയോളജിയും ഉൾപ്പെടെ വനിതകൾക്കുള്ള സർവ്വകലാശാലാ കോഴ്സുകൾ പഠിക്കാൻ അവൾ എഡിൻബർഗിലേക്ക് പോയി. എഡിൻബർഗിൽ വച്ച്, സർവ്വകലാശാല സ്ത്രീകൾക്ക് വൈദ്യശാസ്ത്ര ബിരുദം നൽകണമെന്ന് പ്രചാരണം നടത്തിയിരുന്ന സോഫിയ ജെക്സ്-ബ്ലേക്കുമായി അവർ കണ്ടുമുട്ടി. ജെക്‌സ്-ബ്ലേക്കിന്റെ അപേക്ഷ സർവ്വകലാശാല നിരസിച്ചതോടെ, അയർലണ്ടിൽനിന്ന് മെഡിക്കൽ പരിശീലനം പൂർത്തിയാക്കാൻ എഡിൻബറോ വിട്ട അവർക്ക് അവിടെ അയർലണ്ടിലെ കിംഗ് ആൻഡ് ക്വീൻസ് കോളേജ് ഓഫ് ഫിസിഷ്യൻസിൽ നിന്ന് ലൈസൻസ്ഷിപ്പ് ലഭിച്ചു.
കരിയർ
തിരുത്തുകവൈദ്യശാസ്ത്ര പരിശീലനം പൂർത്തിയാക്കിയ ശേഷം, അവർ എഡിൻബർഗിലേക്ക് മടങ്ങുകയും ജെക്സ്-ബ്ലേക്കുമായി ഒരു വർഷം പരിശീലനം പങ്കിടുകയും ചെയ്തു. ബ്രിട്ടനിൽ ഡോക്ടറായി രജിസ്റ്റർ ചെയ്യുന്ന 13-ാമത്തെ വനിതയായിരുന്നു അവർ.[2]
പിന്നീട് സ്വിറ്റ്സർലൻഡിലെ ബേണിൽ ഒരു വർഷത്തോളം ഉപരിപഠനം നടത്തിയ കെറിന് അവളുടെ അമ്മായിമാരായ ഫ്ലോറയും ലൂയിസ സ്റ്റീവൻസണും ധനസഹായം നൽകി.[3] ബ്രിട്ടനിലേക്ക് മടങ്ങിയ അവൾ ബർമിംഗ്ഹാമിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഹൗസ് സർജനായി ജോലി ചെയ്യുകയും അവിടെ നിന്ന് ലീഡ്സിൽ ഒരു ജനറൽ പ്രാക്ടീഷണറാകുകയും ചെയ്തു.[4] 1887-ൽ, അവൾ സ്വയംജോലി ചെയ്തുകൊണ്ട് എഡിൻബർഗിലേക്ക് മടങ്ങി, റോയൽ കോളേജ് ഓഫ് സർജൻസിലെ സംയുക്ത പരീക്ഷകളിൽ ആ വർഷം ഫൈനലിൽ വിജയിച്ച രണ്ട് വനിതകളിൽ ഒരാളായി മാറി.
1888-ൽ തന്റെ ബന്ധുവായ എഡ്വേർഡ് സ്റ്റുവർട്ട് കെറിനെ (1839-1907) വിവാഹം കഴിച്ച് അവർ ബിർക്കൻഹെഡിലേക്ക് താമസം മാറി.[5] മാർഗരറ്റ് ലൂയിസ് (ജനനം 1892), മേരി ഡൺലോപ്പ് (ജനനം 1896) എന്നീ രണ്ട് പെൺമക്കളുണ്ടായിരുന്ന അവരുടെ മകൻ ശൈശവാവസ്ഥയിൽ മരണമടഞ്ഞിരുന്നു.[6][7] പ്രദേശത്തെ ഏക വനിതാ ഡോക്ടറായ അവർ ബിർക്കൻഹെഡിലായിരുന്നു പ്രാക്ടീസ് ചെയ്തിരുന്നത്. ഈ പ്രാക്ടീസ് വിജയകരമായിരുന്നതോടൊപ്പം പോസ്റ്റ് ഓഫീസിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെ മെഡിക്കൽ ഓഫീസർ, അസുഖമുള്ള കുട്ടികൾക്കായുള്ള വിറാൽ ഹോസ്പിറ്റലിലെ ഹോണററി മെഡിക്കൽ ഓഫീസർ എന്നീ സ്ഥാനങ്ങളോടൊപ്പം വിറാൽ ലൈയിംഗ്-ഇൻ ഹോസ്പിറ്റൽ, ബിർക്കൻഹെഡ് റെസ്ക്യൂ ഹോം, ലിവർപൂളിലെ കാലിഡോണിയൻ ഫ്രീ സ്കൂളുകൾ എന്നിവയുടെ അധിക ചുമതലകളും അവർക്കുണ്ടായിരുന്നു.[8][9] ലൈംഗികത, ജനന നിയന്ത്രണം, മാതൃത്വം എന്നീ വിഷയങ്ങളിൽ അവർ മാഞ്ചസ്റ്ററിലെ തൊഴിലാളിവർഗ സ്ത്രീകളോട് പ്രഭാഷണങ്ങളും നടത്തി. ഈ പ്രഭാഷണങ്ങൾ മദർഹുഡ്: എ ബുക്ക് ഫോർ എവരി വുമൺ എന്ന പേരിൽ 1891-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.
അവലംബം
തിരുത്തുക- ↑ Ewan, Elizabeth; Innes, Sue; Reynolds, Siân; Pipes, Rose, eds. (2006). Ker, Alice Jane Shannan Stewart. Edinburgh: Edinburgh University Press. pp. 193–194. ISBN 9780748632930.
{{cite book}}
:|work=
ignored (help) - ↑ Alice Ker, Spartacus Educational, Retrieved 5 October 2017
- ↑ Elizabeth Crawford (2 September 2003). The Women's Suffrage Movement: A Reference Guide 1866–1928. Routledge. pp. 842–. ISBN 1-135-43401-8.
- ↑ "BILLINGHURST, Rosa May (1875–1953) and KER, Dr Alice (1853–1943): ( Autograph Letter Collection)". AIM25. 19 December 1970. Archived from the original on 2017-08-27. Retrieved 6 October 2017.
- ↑ "BILLINGHURST, Rosa May (1875–1953) and KER, Dr Alice (1853–1943): ( Autograph Letter Collection)". AIM25. 19 December 1970. Archived from the original on 2017-08-27. Retrieved 6 October 2017.
- ↑ Ewan, Elizabeth; Innes, Sue; Reynolds, Siân; Pipes, Rose, eds. (2006). Ker, Alice Jane Shannan Stewart. Edinburgh: Edinburgh University Press. pp. 193–194. ISBN 9780748632930.
{{cite book}}
:|work=
ignored (help) - ↑ Alice Stewart Ker[പ്രവർത്തിക്കാത്ത കണ്ണി], OxfordDNB, Retrieved 5 October 2017
- ↑ Ewan, Elizabeth; Innes, Sue; Reynolds, Siân; Pipes, Rose, eds. (2006). Ker, Alice Jane Shannan Stewart. Edinburgh: Edinburgh University Press. pp. 193–194. ISBN 9780748632930.
{{cite book}}
:|work=
ignored (help) - ↑ "BILLINGHURST, Rosa May (1875–1953) and KER, Dr Alice (1853–1943): ( Autograph Letter Collection)". AIM25. 19 December 1970. Archived from the original on 2017-08-27. Retrieved 6 October 2017.