ആലീസ് മേരി ബാരി (ജീവിതകാലം: 8 ഏപ്രിൽ 1880 - 2 ജൂലൈ 1955) ഒരു ഐറിഷ് മെഡിക്കൽ ഡോക്ടറും അയർലണ്ടിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെ ഫെലോഷിപ്പിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിതയുമായിരുന്നു.[1]

ആലീസ് ബാരി
ജനനം
ആലീസ് മേരി ബാരി

(1880-04-08)8 ഏപ്രിൽ 1880
കോർക്ക്, അയർലൻഡ്
മരണം2 ജൂലൈ 1955(1955-07-02) (പ്രായം 75)
ഡബ്ലിൻ, അയർലൻഡ്
ദേശീയതഐറിഷ്
തൊഴിൽവൈദ്യൻ

ആദ്യകാല ജീവിതം തിരുത്തുക

അയർലണ്ടിലെ കോർക്കിൽ റിച്ചാർഡ് ബാരി, മേരി മഹോണി ദമ്പതികളുടെ മകളായി ആലീസ് മേരി ബാരി ജനിച്ചു.[2][3] 1906-ൽ അയർലണ്ടിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിൽ നിന്ന് വൈദ്യശാസ്ത്ര ലൈസൻസും അപ്പോത്തിക്കരീസ് ഹാളിൽ നിന്ന് ബിരുദവും നേടി. 1885 നും 1922 നും ഇടയിൽ മെഡിക്കൽ ബിരുദം നേടിയ ആറ് സ്ത്രീകളിൽ ഒരാളായിരുന്നു അവർ.

ഡബ്ലിനിലെ മെറ്റർ ഹോസ്പിറ്റലിലായിരുന്നു അവളുടെ റസിഡൻസി. 1905-ൽ അവർ പബ്ലിക് ഹെൽത്തിൽ ഡിപ്ലോമ നേടി. ആദ്യകാല വനിതാ വൈദ്യന്മാരിൽ ഒരാളെന്ന നിലയിൽ, 1908-ൽ ആരംഭിച്ച വിമൻസ് നാഷണൽ ഹെൽത്ത് അസോസിയേഷന്റെ ഒരു സജീവ പ്രവർത്തകയും സ്ഥാപകാഗവുമായിരുന്നു ബാരി. അസോസിയേഷനിലൂടെ 1912 മുതൽ 1929 വരെയുള്ള കാലത്ത് ബാരി ഡബ്ലിനിലെ നയൻ ബേബിസ് ക്ലബ്ബുകളുടെ മെഡിക്കൽ ഓഫീസറായി.[4][5][6][7][8]

1919-ൽ ഡബ്ലിനിൽ ആദ്യമായി തുറന്ന സെന്റ് ഉൽട്ടാൻസ് ഇൻഫന്റ് ഹോസ്പിറ്റലിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു ബാരി. അയർലണ്ടിലെ പൊതുജനാരോഗ്യത്തിനും മെഡിക്കൽ സേവനങ്ങൾക്കുമായി സർക്കാർ സ്ഥാപിതമായ വിവിധ കൗൺസിലുകളുമായി ചേർന്നാണ് അവർ പ്രവർത്തിച്ചിരുന്നത്.[9][10]

കോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാലത്ത്, അവളുടെ പിൻഗാമിയായി ഡൊറോത്തി സ്റ്റോപ്പ്ഫോർഡ് പ്രൈസ് എത്തുന്നതുവരെ ബാരി കിൽബ്രിറ്റൈനിൽ ഡിസ്പെൻസറി ഡിസ്ട്രിക്റ്റ് മെഡിക്കൽ ഓഫീസറായി ജോലി ചെയ്തു. റിപ്പബ്ലിക്കൻ പ്രസ്ഥാനത്തിന്റെ പിന്തുണക്കാരിയായ അവർ സ്വാതന്ത്ര്യസമരകാലത്ത് അഭയം തേടുന്ന റിപ്പബ്ലിക്കൻമാർക്ക് അഭയം നൽകിയിരുന്നു.

പിന്നീട്, ടിബിയുടെ ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയ ബാരി, കൗണ്ടി ഫെർമനാഗിലെ റോസ്‌ക്ലേർ, പിന്നീട് കൗണ്ടി ഡബ്ലിനിലെ പീമൗണ്ട് സാനറ്റോറിയം തുടങ്ങിയ സാനിറ്റോറിയങ്ങൾ നടത്തുകയും അവിടെ അയച്ച കുട്ടികൾക്കുള്ള ചികിത്സകളും പരിചരണ രീതികളും വികസിപ്പിച്ചെടുക്കുകയും ചെയ്തു. പീമൗണ്ട് ഇൻഡസ്ട്രീസിന്റെ സ്ഥാപനത്തിലും അവർ പങ്കാളിയായിരുന്നു.[11][12][13]

ഫെലോഷിപ്പ് തിരുത്തുക

1911 മുതൽ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ഓഫ് അയർലൻഡിൽ (RCPI) അംഗമായിരുന്ന ബാരി 1914-ൽ ഫെലോഷിപ്പിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിതയായി. എന്നിരുന്നാലും, കോളേജിന്റെ ഒരു നിയമ വിധിയിൽ പുരുഷന്മാർക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തിയപ്പോൾ അവളുടെ നാമനിർദ്ദേശം പിൻവലിക്കപ്പെട്ടു. ഈ സംഭവം കോളേജ് നിയമം പുനരവലോകനം ചെയ്യാനും തുടർന്ന് അപ്ഡേറ്റ് ചെയ്യാനും കാരണമാകുകയും പിന്നീട് സ്ത്രീകളെ ഫെലോ ആകാൻ അനുവദിക്കുകയും ചെയ്തുവെങ്കിലും ബാരി തിരഞ്ഞെടുക്കപ്പെടുന്നതിന് 1930 വരെ സമയമെടുത്തു.[14]

മരണം തിരുത്തുക

ആരോഗ്യം മോശമായതോടെ ബാരി 1946-ൽ മുഴുവൻ സമയ ജോലിയിൽ നിന്ന് രാജിവയ്ക്കാൻ നിർബന്ധിതയായി, പക്ഷേ അവൾ തന്റെ സമയം സെന്റ് ഉൽട്ടാൻസിൽ ചെലവഴിച്ചു. 1955 ജൂലൈ 2 ന് ഡബ്ലിനിൽ വച്ച് മരണമടഞ്ഞ അവളെ ഗ്ലാസ്നെവിനിൽ അടക്കം ചെയ്തു.[15][16]

അവലംബം തിരുത്തുക

  1. "The Dictionary of Irish Biography".
  2. "Birth Record" (PDF). Irish Genealogy. Retrieved March 12, 2018.
  3. "National Archives: Census of Ireland". Census national archives. Retrieved March 12, 2018.
  4. "The Dictionary of Irish Biography".
  5. Laura Kelly (1 May 2015). Irish Women in Medicine, c.1880s-1920s: Origins, Education and Careers. Manchester University Press. pp. 28–. ISBN 978-1-78499-206-4.
  6. "History Ireland". 13 February 2013. Archived from the original on 2019-05-01. Retrieved March 12, 2018.
  7. Angela Bourke (2002). The Field Day Anthology of Irish Writing. NYU Press. pp. 708–. ISBN 978-0-8147-9907-9.
  8. Earner-Byrne, Lindsey (5 February 2013). Mother and Child: Maternity and Child Welfare in Dublin, 1922-60. Oxford University Press. pp. 22–. ISBN 978-0-7190-8911-4.
  9. "The Dictionary of Irish Biography".
  10. "History Ireland". 13 February 2013. Archived from the original on 2019-05-01. Retrieved March 12, 2018.
  11. "The Dictionary of Irish Biography".
  12. Anne Mac Lellan (7 April 2014). Dorothy Stopford Price: Rebel Doctor. Merrion Press. pp. 115–. ISBN 978-0-7165-3250-7.
  13. Volume 31, Issue 3 (July 1937). "Peamount, the Irish Papworth - Respiratory Medicine". Resmed journal.com. 31 (3): 194–198. doi:10.1016/S0366-0850(37)80018-6. Retrieved March 12, 2018.{{cite journal}}: CS1 maint: numeric names: authors list (link)
  14. "The Dictionary of Irish Biography".
  15. "The Dictionary of Irish Biography".
  16. Margaret Helen Preston; Margaret Ó hÓgartaigh (2012). Gender and Medicine in Ireland, 1700-1950. Syracuse University Press. pp. 247–. ISBN 978-0-8156-5196-3.
"https://ml.wikipedia.org/w/index.php?title=ആലീസ്_മേരി_ബാരി&oldid=3985343" എന്ന താളിൽനിന്ന് ശേഖരിച്ചത്