ആലീസ് കിപ്ലിംഗ്
വിക്ടോറിയൻ കാലഘട്ടത്തിൽ കലാരംഗത്തെ അവരുടെ സംഭാവനകളിലൂടെയും പ്രശസ്തരായ പുരുഷന്മാരുമായുള്ള വിവാഹത്തിലൂടെയും ശ്രദ്ധേയരായ നാല് സ്കോട്ടിഷ് വനിതകളായ മക്ഡൊണാൾഡ് സഹോദരിമാരിൽ ഒരാളായിരുന്നു ആലീസ് കരോലിൻ കിപ്ലിംഗ് (ജീവിതകാലം: ഏപ്രിൽ 4, 1837 - നവംബർ 22, 1910). എഴുത്തുകാരനും കവിയുമായിരുന്ന റുഡ്യാർഡ് കിപ്ലിംഗിന്റെ മാതാവുകൂടിയായിരുന്നു അവർ.
ആദ്യകാലം
തിരുത്തുക1837 ൽ ഇംഗ്ലണ്ടിലെ ഷെഫീൽഡിൽ ആലീസ് കരോലിൻ മക്ഡൊണാൾഡ് എന്ന പേരിൽ ആലീസ് കിപ്ലിംഗ് ജനിച്ചു, വെസ്ലിയൻ മെത്തഡിസ്റ്റ് മന്ത്രിയായിരുന്ന[1] റെവറന്റ് ജോർജ്ജ് ബ്രൌൺ മക്ഡൊണാൾഡിന്റെയും (ജീവിതകാലം:1805–1868) ഹന്നാ ജോൺസിന്റേയും (ജീവിതകാലം:1809–1875) നാല് പെൺമക്കളിൽ ആദ്യത്തെയാളായിരുന്നു ആലീസ്.[2][3][4][5][6]
വിവാഹം
തിരുത്തുകജോൺ ലോക്ക്വുഡ് കിപ്ലിംഗും ആലീസ് മക്ഡൊണാൾഡും 1863-ൽ കണ്ടുമുട്ടുകയും ഇംഗ്ലണ്ടിലെ സ്റ്റാഫോർഡ്ഷയറിലെ റൂഡ്‌യാർഡിലെ റുഡ്യാഡ് തടാകതീരത്തു വച്ച് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. 1865 മാർച്ച് 18 ന് കെൻസിംഗ്ടണിലെ സെന്റ് മേരി അബോട്ട്സ് പള്ളിയിൽ വച്ച് വിവാഹിതരായ അവർ അതേ വർഷം തന്നെ ഇന്ത്യയിലേക്ക് താമസം മാറി. റുഡ്യാഡ് തടാക പ്രദേശത്തിന്റെ ഭംഗി അവരെ വളരെയധികം ആകർഷിക്കുകയും അവരുടെ ആദ്യത്തെ കുട്ടി ജനിച്ചപ്പോൾ അവർ ഈ പേര് കുട്ടിക്കു ചാർത്തുകയും ചെയ്തു. ആലീസിന്റെ രണ്ട് സഹോദരിമാർ കലാകാരന്മാരെ വിവാഹം കഴിച്ചിരുന്നത്. ജോർജിയാന ചിത്രകാരൻ എഡ്വേർഡ് ബേൺ-ജോൺസിനെയും സഹോദരി ആഗ്നസ് എഡ്വേർഡ് പൊയിന്ററെയും വിവാഹം കഴിച്ചു. 1920 കളിലും 30 കളിലും മൂന്ന് തവണ കൺസർവേറ്റീവ് പ്രധാനമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ ആദ്യത്തെ കസിൻ സ്റ്റാൻലി ബാൽഡ്‌വിൻ ആയിരുന്നു കിപ്ലിംഗിന്റെ ഏറ്റവും പ്രശസ്തനായ ബന്ധു.[7] ആലീസിന്റെ സഹോദരി ലൂയിസയുടെയും ഭർത്താവ് ആൽഫ്രഡ് ബാൽഡ്‌വിന്റെയും മകനായിരുന്നു അദ്ദേഹം.
1865 ജനുവരിയിൽ ബോംബെയിലെ സ്കൂൾ ഓഫ് ആർട്ട് ആൻഡ് ഇൻഡസ്ട്രിയിൽ ജോൺ ലോക്ക്വുഡ് കിപ്ലിംഗിനെ വാസ്തുവിദ്യാ ശിൽപിയും മോഡലിംഗ് പ്രൊഫസറുമായി നിയമിച്ചു. 1865 ഡിസംബർ 31 ന് ആലീസ് റുഡ്യാർഡ് കിപ്ലിംഗിന്റെ അമ്മയായി.[8]
പിൽക്കാലജീവിതം
തിരുത്തുകആലീസ് കിപ്ലിംഗും ജോൺ ലോക്ക്വുഡ് കിപ്ലിംഗും അവരുടെ കുട്ടികൾ ഇംഗ്ലണ്ടിൽ വിദ്യാഭ്യാസം നേടിയ കാലഘട്ടം ഉൾപ്പെടെ വർഷങ്ങളോളം ഇന്ത്യയിൽത്തന്നെ തുടർന്നു. ആലീസ് കിപ്ലിംഗ് അവളുടെ സഹോദരിമാരെ അപേക്ഷിച്ച് വളരെ കുറച്ചാണ് എഴുതിയിരുന്നതെങ്കിലും ക്വാർട്ടറ്റ് (1885), ഹാൻഡ് ഇൻ ഹാൻഡ്: വേഴ്സസ് ബൈ എ മദർ ആന്റ് എ ഡോട്ടർ (1901) എന്നിവയുൾപ്പെടെയുള്ള അവളുടെ ചില കവിതകൾ സമാഹാരങ്ങളായി പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാമത്തേത് മകൾ ആലീസ് ഫ്ലെമിംഗുമായി (1868-1948) സഹകരിച്ചാണ് രചിച്ചത്.[9]
ഹൃദയാഘാതത്തെ[10] തുടർന്ന് മൂന്ന് ദിവസത്തിന് ശേഷം 1910 നവംബറിൽ അവർ അന്തരിക്കുകയും ഇംഗ്ലണ്ടിലെ വിൽറ്റ്ഷെയറിലെ ടിസ്ബറിയിൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയങ്കണത്തിൽ ഭർത്താവിന്റെ ശവകുടീരത്തിനു സമീപത്തായി സംസ്കരിക്കപ്പെടുകയും ചെയ്തു.[11][12]
അവലംബം
തിരുത്തുക- ↑ Ina Taylor. Victorian Sisters. Weidenfeld and Nicolson, London p6 1987 ISBN 029779065X
- ↑ Taylor, Ina Victorian Sisters 1987 Weidenfeld & Nicolson p13 ISBN 029779065X
- ↑ Judith Flanders, A Circle of Sisters (London, U.K.: Penguin Books, 2001), page xv-xvi
- ↑ UK Census Returns. Public Records Office. Scanned Documents - Online (1841-1911) [www.ancestry.co.uk] (n.p.: n.pub., unknown publish date), (1891)
- ↑ "Wharfedale & Craven Genealogicial Study"; Ancestral File unknown repository, unknown repository address
- ↑ Norman Page, A Kipling Companion, MacMillan Press, London (1984) - Google Books pg 28
- ↑ thepotteries.org (13 January 2002). "did you know ..." The potteries.org. Retrieved 2 October 2006.
- ↑ Jill Berkiminez, (15 October 2013), Dictionary of Artists' Models, Routledge. pp. 91–. ISBN 978-1-135-95914-2
- ↑ Alice MacDonald Kipling: the Kiplings and India: A Collection of Writings from British India, 1870-1900
- ↑ Rudyard Kipling: In Sickness and in Health - The Kipling Society database
- ↑ Grave of Alice MacDonald Kipling on Find a Grave website
- ↑ Photograph of the Inscription on grave of Alice Macdonald, Mrs John Lockwood Kipling (1837-1910), Tisbury, Wiltshire: 1950 - National Trust Collection