ഡോ ആലിസ് മക്ലാരൻ (ജീവിതകാലം: 1860 - 1945) ഒരു സ്കോട്ടിഷ് ഡോക്ടറും, ഗൈനക്കോളജിസ്റ്റും, വോട്ടവകാശവാദിയും സ്ത്രീകളുടെ ആരോഗ്യപരമായ അവകാശങ്ങൾക്കു വേണ്ടി വാദിച്ചിരുന്ന ഒരു വനിതയുമായിരുന്നു. ഗ്ലാസ്‌ഗോയിലെ ആദ്യത്തെ വനിതാ മെഡിക്കൽ പ്രാക്ടീഷണറായിരുന്നു അവർ.[1]

ആലിസ് മക്ലാരൻ
ജനനം1860 (1860)
എഡിൻബർഗ്, സ്കോട്ട്ലൻഡ്
മരണം1945 (വയസ്സ് 78–79)
തൊഴിൽഡോക്ടർ
സജീവ കാലം1890 -
അറിയപ്പെടുന്നത്മെഡിസിൻ
Medical career
Fieldപ്രസവചികിത്സ

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

എഡിൻബർഗിൽ വില്യം കണ്ണിംഗ്ഹാം മക്ലാരന്റെയും മരിയ അമേലിയ വിൽസന്റെയും മകളായി ജനിച്ച മക്ലാരൻ കുടുംബത്തിലെ ആറ് സഹോദരങ്ങളിൽ ഇളയ കുട്ടിയായിരുന്നു. 1893-ൽ ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ഒന്നാം ക്ലാസോടെ ബിരുദം നേടി.[2][3] ഗ്ലാസ്‌ഗോ റോയൽ ഇൻഫർമറിയിലാണ് മക്‌ലാരൻ വൈദ്യശാസ്ത്ര പരിശീലനം നേടിയത്.[4]

മെഡിക്കൽ ജീവിതം

തിരുത്തുക

ഗ്ലാസ്‌ഗോയിലെ ആദ്യത്തെ വനിതാ ഗൈനക്കോളജിസ്റ്റാണ് മക്‌ലാരൻ എന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേർണലിന്റെ ചരമക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.[5] ഔദ്യോഗിക ജീവിതത്തിൽ അവൾ നിരവധി സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നു.

  1. "History of Royal Hospital for Sick Children, Glasgow". www.hharp.org. Retrieved 2018-07-16.
  2. "Ancestry.com. UK, University of London Student Records, 1836-1945 [database on-line]". www.ancestry.com. Retrieved 17 July 2018.
  3. "Dr Alice McLaren, obituary". British Medical Journal: 110. 19 Jan 1946.
  4. "THE NEW SUPERINTENDENT NURSE AT LEAVESDEN ASYLUM". The Hospital: Nursing Section. 39 (995): 40. 21 October 1905. PMC 5194809. PMID 29812621.
  5. "Dr Alice McLaren, obituary". British Medical Journal: 110. 19 Jan 1946.
"https://ml.wikipedia.org/w/index.php?title=ആലിസ്_മക്ലാരൻ&oldid=3979626" എന്ന താളിൽനിന്ന് ശേഖരിച്ചത്