ആലിസ് ആഡംസ്

അമേരിക്കന്‍ എഴുത്തുകാരന്‍

ആലിസ് ആഡംസ് (ജീവതകാലം : ആഗസ്റ്റ് 14, 1926 – മെയ് 27, 1999)[1] ഒരു അമേരിക്കൻ നോവലിസ്റ്റ്, ചെറുകഥാകൃത്ത്, യൂണിവേഴ്‍സിറ്റി പ്രൊഫസർ എന്നീ നിലകളിൽ പ്രശസ്തയായ വനിതയായിരുന്നു.

ആലിസ് ആഡംസ്
ആലിസ് ആഡംസ് 1997 ൽ
ജനനം1926
മരണം1999
സാൻ ഫ്രാൻസിസ്കോ, കാലിഫോർണിയ
ദേശീയതഅമേരിക്കൻ
കലാലയംറാഡ്ക്ലിഫ് കോളജ്
അറിയപ്പെടുന്നത്എഴുത്തുകാരി, നോവലിസ്റ്റ്, പ്രൊഫസർ
അറിയപ്പെടുന്ന കൃതി
Beautiful Girl (1979) To See You Again (1982) Return Trips (1985) After You've Gone (1989) The Last Lovely City (1999)
ജീവിതപങ്കാളി(കൾ)Mark Linenthal

 ജീവിതരേഖ

തിരുത്തുക

ആലിസ് ആഡംസ് വിർജീനിയയിലെ ഫ്രെഡറിൿസ്ബർഗ്ഗിൽ അഗത എർസ്‍കിനെ ആഡംസിൻറെയും നിക്കോൾസൺ ബാർണി ആഡംസിന്റേയും ഏകമകളായി ജനിച്ചു. അവരുടെ പിതാവ് ഒരു സ്പാനിഷ് പ്രൊഫസറും മാതാവ് എഴുത്തുകാരിയാകുവാൻ അതിയായി ആഗ്രഹിച്ച ഒരു വനിതയുമായിരുന്നു. ആലിസ് ആഡംസ് തൻ‌റെ കുടുംബത്തെ വിശേഷിപ്പിച്ചിരുന്നത് "ത്രീ ഡിഫിക്കൽറ്റ്, ഐസൊലേറ്റഡ് പീപ്പിൾ" എന്നായിരുന്നു. [2] നോർത്ത് കരോലിനയിലെ ചാപ്പൽ ഹില്ലിലാണ് അവർ വളർന്നത്. 15 വയസിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും റെഡ്‍ക്ലിഫ് കോളജിൽ ഉപരിപഠനത്തിനു ചേരുകയും ചെയ്തിരുന്നു. അവിടെനിന്ന് 1946 ൽ തൻറെ 19 വയസിൽ ബിരുദമെടുത്തു. ബിരുദമെടുത്തയുടനെതന്നെ മാർക്ക് ലിനൻതാൽ എന്ന ഒരു ഹാർവാർഡ് വിദ്യാർത്ഥിയെ വിവാഹം കഴിച്ചു. അവർ ഒരു വർഷം പാരിസിൽ താമസിക്കുകയും ചെയ്തു. മാർക്ക് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ ചേർന്നതിനുശേഷം അവർ പാലോ ആൾട്ടോയിലേയ്ക്കു താമസം മാറുകയും 1948 ൽ സാൻഫ്രാൻസിസ്കോയിലേയ്ക്കു തിരിച്ചു വരുകയും ചെയ്തു. അവിടെ എഴുതുവാനുള്ള കുറച്ചു സമയം കണ്ടെത്തി. 1951 ൽ അവരുടെ ഏക പുത്രനായ പീറ്റർ ലിനൻതാൽ (ആർട്ടിസ്റ്റായിരുന്നു) ജനിച്ചു.

പുസ്തകങ്ങൾ

തിരുത്തുക
  • കെയർലെസ് ലവ് (1966)
  • ഫാമിലീസ് ആന്റ് സർവൈവേർസ് (1975)
  • ലിസണിംഗ് ടു ബില്ലീ (1978)
  • ബ്യൂട്ടിഫുൾ ഗേൾ (short story collection) (1979)
  • റിച്ച് റിവാർഡ്സ് (1980)
  • ടു സീ യു എഗേൻ (short story collection) (1982)
  • മോളീസ് ഡോഗ് (1983)
  • സുപ്പീരിയർ വിമൻ (1984)
  • റിട്ടേൺ ട്രിപ്സ് (short story collection) (1985)
  • റോസസ്, റോഡോഡെൻഡ്രോൺ: ടു ഫ്ലവേർസ്, ടു ഫ്രണ്ട്സ് (1987)
  • സെക്കന്റ് ചാൻസസ് (1988)
  • ആഫ്റ്റർ യു ഹാവ് ഗോൺ (short story collection) (1989)
  • മെക്സിക്കോ: സം ട്രാവൽസ് ആന്റ് സം ടാവലേർസ് ദേർ, ഇൻട്രൊഡക്ഷൻ : ജാൻ മോറിസ് (1990)
  • കരോലിൻസ് ഡോട്ടേർസ് (1991)
  • ആൾമോസ്റ്റ് പെർഫക്ട് (1993)
  • എ സതേൺ എക്സ്പോഷർ (1995)
  • മെഡിസിൻ മെൻ (1997)
  • ദ ലാസ്റ്റ് ലവ്ലി സിറ്റി (short story collection) (1999)
  • ആഫ്റ്റർ ദ വാർ (2000) (posthumous)
  • ദ സ്റ്റോറീസ് ഓഫ് ആലിസ് ആഡംസ് (2002) (posthumous)
  1. Woo, Elaine (May 29, 1999). "Alice Adams; Novelist, Short-Story Writer (obituary)". Los Angeles Times. Retrieved May 21, 2010.
  2. Applebome, Peter. "Alice Adams, 72, Writer of Deft Novels". New York Times. New York Times. Retrieved 11 March 2015.
"https://ml.wikipedia.org/w/index.php?title=ആലിസ്_ആഡംസ്&oldid=3465149" എന്ന താളിൽനിന്ന് ശേഖരിച്ചത്