കേരളത്തിലെ ആലപ്പുഴയിൽ മാത്രം ഉദ്പാദിപ്പപ്പെടുന്ന പ്രത്യേക ഇനം ഏലംക്കായ ആണിത്. പച്ചനിറം കൂടുതലായ ഇത് അടുത്തിടെ ഭൗമസൂചികയിൽ (ജ്യോഗ്രാഫിക്കൽ ഇൻഡിക്കേറ്റർ) പെടുത്തിയിരിക്കുന്നു.[1] പാലക്കാടൻ മട്ടക്കും നവര അരിയുടെ ഔഷധഗുണത്തിനും ഒരു മാസം മുൻപ് ലഭിച്ച സമാനമയ അംഗീകരത്തിനു തൊട്ടുപിറകേയാണ് ഇതിനു അംഗീകാരം ലഭിക്കുന്നത്. സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യയാണ് ഈ പദവി നിൽകുന്നത്. ഒരു പ്രത്യേക വ്യാവസായിക ഉൽപ്പന്നത്തിന്, അതിന്റെ ദേശപരമായ സവിശേഷതകളാലോ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ,പരമ്പരഗതമായ മേന്മയാലോ ലഭ്യമാകുന്ന പദവിയ്ക്കാണ് ഭൂപ്രദേശസൂചകം അല്ലെങ്കിൽ ഭൂമിശാസ്ത്രസൂചകോൽപന്നങ്ങൾ (Geographical Indications of Goods) എന്നു പറയുന്നത്. മികച്ച ഗുണനിലവാരവും തനിമയുമുള്ള ഉൽ‌പ്പന്നങ്ങൾക്കാണ് പ്രദേശത്തിൻറെ പേരിൽ ഇത്തരം അംഗീകാരം നൽകുന്നത്. ഈ ഇനത്തിൽ അംഗീകാരം ലഭിച്ച ഒരു ഉൽപന്നങ്ങളിൽ ഏറ്റവും പ്രമുഖം മലബാർ പെപ്പർ ആണ്.[2]

  1. Ajayan (Tue, 08). "Cardamom and pepper varieties get 'unique' tag" (in ഇംഗ്ലീഷ്). ലൈവ് മിൻറ്.കോം. {{cite web}}: |archive-date= requires |archive-url= (help); Check date values in: |date=, |archivedate=, and |year= / |date= mismatch (help); Cite has empty unknown parameters: |accessmonthday= and |coauthors= (help); Missing or empty |url= (help); Unknown parameter |accessyear= ignored (|access-date= suggested) (help); Unknown parameter |month= ignored (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-14. Retrieved 2016-01-26.
"https://ml.wikipedia.org/w/index.php?title=ആലപ്പുഴ_പച്ച_ഏലം&oldid=4135671" എന്ന താളിൽനിന്ന് ശേഖരിച്ചത്