ആറ്റുവായ്പ്പാമ്പ്
വിഷശക്തി കുറഞ്ഞ ഒരിനം പാമ്പാണ് ആറ്റുവായ്പ്പാമ്പ് . ശാസ്ത്രീയനാമം: സെർബീറസ് റിങ്കോപ്സ് (Cerberus rhynchops) New Guinea bockadam അഥവാ Dog-faced Water Snake . കേരളത്തിൽ കണ്ണൂരിലും പഴയ തിരുവിതാംകൂറിൻറെ തീരപ്രദേശങ്ങളിലും കേരളത്തിനു വെളിയിൽ ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലും, ശ്രീലങ്ക, ബർമ, മലയ, സയാം, ഇന്തോ-ചൈനീസ് ഭൂപ്രദേശങ്ങൾ എന്നിവിടങ്ങളിലും കാണാം. ഇതിൻറെ വിഷപ്പല്ലുകളിൽ വളരെ ആഴം കുറഞ്ഞ പുറം-ചാലുകളുണ്ട്. ഈ പല്ലുകൾ മേലണയിൽ വളരെ പിന്നിലേക്കുമാറി സ്ഥിതിചെയ്യുന്നതിനാൽ കടിച്ചു വിഷമേല്പിക്കുക അത്ര എളുപ്പമല്ല. കടിച്ചാൽതന്നെയും അല്പം വേദനയും തരിപ്പും ഉണ്ടാവുന്നതല്ലാതെ കടിയേറ്റ ആളിന് ജീവാപായം സംഭവിക്കാറില്ല. [1]
ആറ്റുവായ്പ്പാമ്പ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | ഉരഗങ്ങൾ
|
Order: | |
Suborder: | |
Family: | |
Genus: | |
Species: | C. rynchops
|
Binomial name | |
Cerberus rynchops (Schneider, 1799)
| |
Synonyms | |
Cerebrus rhynchops |
അവലംബം
തിരുത്തുക- ↑ മലയാളം സർവവിജ്ഞാന കോശം വാല്യം 3 പേജ് - 337; State Institute of EP publication, TVM