ആറ്റിങ്ങൽ തിരുവറട്ടുകാവ് ദേവീക്ഷേത്രം

തിരുവിതാംകൂർ രാജാക്കന്മാരുടെ കുലദേവതയാണ് തിരുവാറാട്ടുകാവ് ദേവി. ആറ്റിങ്ങൽ കൊട്ടാരത്തിനുള്ളിൽ ഇന്നും പഴയ പ്രതാപത്തോടെ തിരുവാറാട്ടുകാവ് ദേവിക്ഷേത്രം നിലകൊള്ളുന്നു. തിരുവിതാംകൂർ നാടുവാഴികളിൽ മൂപ്പൻ എല്ലാ കൊല്ലവും ഇവിടെ 'അരിയിട്ടുവാഴ്ച ' എന്ന അനുഷ്ടാനം നടത്തുന്നതാണ് രീതി. സംഗീതക്കച്ചരികളിൽ ആലപിക്കേണ്ട 'പാഹീപർവ്വത നന്ദിനീമാമയി പർവണേന്ദുസമവദനെ' എന്ന ആഭിരാഗത്തിലെ സ്വാതിതിരുനാളിന്റെ കീർത്തനം തിരുവറാട്ടുകാവ് ഭഗവതിയെ സ്തുതിച്ചുകൊണ്ടുള്ളതാണ്.