ആര്യാംബിക എസ്‌.വി.

ഇന്ത്യൻ മലയാളം കവയിത്രി
(ആര്യാംബിക എസ്‌.വി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

2015 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരത്തിന് അർഹയായ മലയാള കവയിത്രിയാണ് ആര്യാംബിക എസ്‌.വി .

ആര്യാംബിക എസ്‌.വി
ജനനം1981
ദേശീയതഇന്ത്യൻ
തൊഴിൽകവയിത്രി, അദ്ധ്യാപിക

ജീവിതരേഖ

തിരുത്തുക

പാലായ്‌ക്കടുത്തുള്ള ഇടനാട്‌ സ്വദേശിയായ ആര്യ കെ.എൻ. വിശ്വനാഥൻനായരുടെയും എം.കെ. സാവിത്രിയമ്മയുടെയും മകളാണ്. ശ്രീശങ്കരാചാര്യ സംസ്‌കൃതസർവകലാശാല, കാലടി മുഖ്യകേന്ദ്രത്തിൽ നിന്ന്‌ സംസ്‌കൃതസാഹിത്യത്തിൽ എം.എ., എം.ഫിൽ ഗവേഷക ബിരുദങ്ങൾ നേടി. പൂവരണി ഗവ.യു.പി.സ്കൂൾ അധ്യാപികയാണ്. [1]

മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് നടത്തിയ കവിതാ മത്സരത്തിൽ കോളേജ് വിഭാഗത്തിൽ മണ്ണാങ്കട്ടയും കരിയിലയും എന്ന കവിതയ്ക്കു സമ്മാനം കിട്ടി. ‘മണ്ണാങ്കട്ടയും കരിയിലയും’ എന്ന പുസ്തകത്തിനു അയ്യപ്പപ്പണിക്കർ പുരസ്കാരവും വൈലോപ്പിള്ളി പുരസ്ക്കാരവും ലഭിച്ചു.

പുരസ്കാരങ്ങൾ

തിരുത്തുക
  • 2015 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം[2]
  • വൈലോപ്പിള്ളി പുരസ്ക്കാരം
  • വി.ടി.കുമാരൻ പുരസ്ക്കാരം
  • മാതൃഭൂമി ആഴ്ച്ചപതിപ്പ് കവിതാ സമ്മാനം
  • അയ്യപ്പപ്പണിക്കർ പുരസ്കാരം
  • ശ്രീരേഖ പുരസ്ക്കാരം
  1. "എസ്. ശിവദാസിനും ആര്യാംബികക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". www.madhyamam.com. Retrieved 25 ജൂൺ 2015.[പ്രവർത്തിക്കാത്ത കണ്ണി]
  2. "yuvapuraskar-2015" (PDF). sahitya-akademi.gov.in. Retrieved 25 ജൂൺ 2015.
"https://ml.wikipedia.org/w/index.php?title=ആര്യാംബിക_എസ്‌.വി.&oldid=3774042" എന്ന താളിൽനിന്ന് ശേഖരിച്ചത്