ആര്യാംബിക രചിച്ച കാവ്യ സമാഹാരമാണ് തോന്നിയ പോലൊരു പുഴ . 2011 ലെ കവിതക്കുള്ള കേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്മെന്റ് അവാർഡ് ഈ ഗ്രന്ഥത്തിനായിരുന്നു.[1]

തോന്നിയ പോലൊരു പുഴ
കർത്താവ്ആര്യാംബിക
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംകവിത
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്മെന്റ് അവാർഡ് 2011

ഉള്ളടക്കം

തിരുത്തുക

'പിറന്ന മണ്ണിന്റെ അടരുകളിൽ നിന്ന് ഉറവപൊട്ടി ഞാനുണരുമ്പോൾ ഉറഞ്ഞുറഞ്ഞു പറഞ്ഞു പോയി' എന്നതാണ് 'തോന്നിയ പോലൊരുപുഴ ' എന്ന കവിതാസമാഹാരത്തെ ശ്രദ്ധേയമാക്കുന്ന വരികൾ. പുഴയേയും സ്ത്രീയേയും ഒരാളായി സങ്കൽപിക്കുകയാണീ കവിതയിൽ. അതിക്രമങ്ങൾകിരയാകുന്ന സ്ത്രീയുടെയും കൈയേറ്റങ്ങൾക്കിരയാകുന്ന പുഴയുടെയും നൊമ്പരങ്ങളുടെ നേർക്കാഴ്ചയാണ് കവിതയിൽ പ്രതിപാദിക്കുന്നത്. മുപ്പത് കവിതകളുടെ സമാഹാരമാണിത്.[2]

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2011
  • കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവസാഹിത്യപുരസ്‌കാരം
  1. http://www.keralasahityaakademi.org/pdf/Akademi%20Award%20-%202011.pdf
  2. http://news.keralakaumudi.com/news.php?nid=017ccfcbc4be7a6c1977682be6b3eecf
"https://ml.wikipedia.org/w/index.php?title=തോന്നിയ_പോലൊരു_പുഴ&oldid=2522702" എന്ന താളിൽനിന്ന് ശേഖരിച്ചത്