ആരമ്പുവള്ളി
ഇന്ത്യയിലെ ഏറ്റവും വലിയ വള്ളിച്ചെടിയായ ആരമ്പുവള്ളി മരങ്ങളുടെ ഏറ്റവും വലിയ ശത്രുവാണ്[1]. (ശാസ്ത്രീയനാമം: Bauhinia vahlii). തണ്ട് രോമാവൃതമാണ്. ഏറ്റവും വലിയ മരങ്ങളിൽ പോലും ചുറ്റിക്കയറി അവയെ ഞെരിച്ചുകൊല്ലുകയും അവയ്ക്കു മുകളിലെത്തി നിഴൽപരത്തുകയും ചെയ്യുന്ന ആരമ്പുവള്ളിയെ കാട്ടിലെ കുറ്റവാളികളിലൊന്നായി കണക്കാക്കുന്നു. ഇവയ്ക്ക് ഒന്നരമീറ്ററിലധികം ചുറ്റളവ് ഉണ്ടാവാറുണ്ട്. ഒട്ടകത്തിന്റെ കുളമ്പിന്റെ ആകൃതിയാണ് ഇലകൾക്ക്. വേനലിനവസാനം ഈ ചെടി പൂക്കുന്നു. പൂക്കൾക്ക് വെഌഅ നിറമാണ്. മഴക്കാലത്ത് വിളയും. കായ പൊട്ടുമ്പോൾ വലിയ ശബ്ദമുണ്ടാകും. തൊലിയിൽ 7ശതമാനവും തണ്ടിൽ 8 ശതമാനവും ടാനിൻ ഉണ്ട്. തോൽ ഊറയ്ക്കിടാൻ ഇത് ഉപയോഗിക്കുന്നു. ഇളംകായും വിത്തും കറിവയ്ക്കാൻ കൊള്ളാം. വിളഞ്ഞ വിത്തിന് കശുവണ്ടിയുടെ സ്വാദാണ്.
ആരമ്പുവള്ളി | |
---|---|
ആരമ്പുവള്ളിയുടെ പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | B. vahlii
|
Binomial name | |
Bauhinia vahlii Wight & Arn
| |
Synonyms | |
|
മറ്റു ഭാഷകളിലെ പേരുകൾ
തിരുത്തുകMaloo Creeper • Assamese: Nak kati lewa • Bengali: Chehur lata, Shimool • Hindi: मालू Malu, Jallaur, Jallur, Mahul • Kannada: Chambolli • Malayalam: Mottanvalli • Marathi: चम्बुली Chambuli • Nepali: भोर्ला Bhorla • Oriya: Siyali • Sanskrit: Asmantaka, Malanjhana • Tamil: Mandarai, Adda, Kattumandarai • Telugu: Madapu, Adattige (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.hear.org/pier/species/bauhinia_vahlii.htm Archived 2012-11-25 at the Wayback Machine.
- http://hortuscamden.com/plants/view/bauhinia-vahlii-wight-arn
- ഔഷധഗുണങ്ങളെപ്പറ്റിയുള്ള ഗവേഷണങ്ങൾ]