ആരതി അംഗലേക്കർ ടിക്കേകർ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(ആരതി അംഗലേക്കർ തികേകർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖ ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതജ്ഞയാണ് ആരതി അംഗലേക്കർ ടിക്കേകർ(27 ജനുവരി 1963). ജയ്പൂർ - അത്രൗളി ഘരാനയിൽ പരിശീലനം സിദ്ധിച്ച ആരതി നിരവധി ഹിന്ദി, മറാത്തി,കൊങ്കിണി സിനിമകൾക്കു വേണ്ടിയും പാടിയിട്ടുണ്ട്. മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരത്തിന് രണ്ടു തവണ അർഹയായിട്ടുണ്ട്. 2006 ൽ അന്തർനാദ് എന്ന കൊങ്കിണി സിനിമാ ഗാനത്തിനും[1] 2012 ൽ 'സംഹിത' എന്ന മറാത്തി ചിത്രത്തിലെ 'പലകേൻ നാ മൂണ്ടൂൺ' ഗാനത്തിനുമായിരുന്നു പുരസ്‌കാരം.

ആരതി അംഗലേക്കർ ടിക്കേകർ
ആരതി അംഗലേക്കർ ടിക്കേകർ
ആരതി അംഗലേക്കർ ടിക്കേകർ
പശ്ചാത്തല വിവരങ്ങൾ
ജനനം (1963-01-27) ജനുവരി 27, 1963  (61 വയസ്സ്)
ഉത്ഭവംമുംബൈ
വിഭാഗങ്ങൾഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം,
ജയ്പൂർ - അത്രൗളി ഘരാന
തൊഴിൽ(കൾ)ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതജ്ഞ ചലച്ചിത്രപിന്നണിഗായിക
വർഷങ്ങളായി സജീവം1975 - present
Spouse(s)Uday Tikekar
വെബ്സൈറ്റ്Official Website

ജീവിതരേഖ

തിരുത്തുക

കർണാടകയിലെ ബീജാപൂരിൽ ജനിച്ചു. ആഗ്ര - ഗ്വാളിയാർ ഘരാനയിലെ പ്രമുഖ സംഗീതജ്ഞനായിരുന്ന പണ്ഡിറ്റ് വസന്ത് റാവു കുൽക്കർണിയുടെ പക്കൽ സംഗീത പഠനമാരംഭിച്ചു. പിന്നീട് കിഷോരി അമോൻകാറുടെ ശിഷ്യയായി, ജയ്പൂർ - അത്രൗളി ഘരാനയിലും പരിശീലനം നേടി.

ആൽബങ്ങൾ

തിരുത്തുക
  • തേജോമയ് നാദബ്രഹ്മം
  • രാഗ് - രംഗ്

പുരസ്കാരങ്ങൾ

തിരുത്തുക
  • മികച്ച പിന്നണിഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം (2012)[2]
  • മികച്ച പിന്നണിഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം (2006)[1]
  • മികച്ച പിന്നണിഗായികക്കുള്ള മഹാരാഷ്ട്ര സംസ്ഥാന സർക്കാർ പുരസ്‌കാരം (2008)
  • ആൾ ഇന്ത്യാ റേഡിയോ ഗോൾഡ് മെഡൽ(ഹിന്ദുസ്ഥാനി,തുമ്രി,ഗസൽ എന്നീ മൂന്നു വിഭാഗങ്ങളിലും)
  • കുമാർഗന്ധർവ് സമ്മാൻ
  1. 1.0 1.1 "54th National Film Awards" (PDF). Directorate of Film Festivals. Retrieved March 19, 2013.
  2. http://www.indianexpress.com/news/national-awards-list-of-winners/1089807/

അധിക വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക