ആയില്യം നാൾ മഹാപ്രഭ തമ്പുരാട്ടി (1880-1919) [2]. ലോക പ്രസിദ്ധ ചിത്രകാരൻ പൂരൂരുട്ടാതി നാൾ രാജാ രവി വർമ്മയുടെയും പൂരൂരുട്ടാതി നാൾ ഭാഗീരഥി തമ്പുരാട്ടിയുടെയും മൂത്ത പുത്രിയായി മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിൽ ജനിച്ചു. രവി വർമ്മയ്ക്ക് മഹാപ്രഭയെക്കൂടാതെ രണ്ടു ആൺ മക്കളും രണ്ടു പെൺ മക്കളും ഉണ്ടായിരുന്നു. തിരുവിതാംകൂറിലെ അവസാന മഹാറാണിയായിരുന്ന സേതു ലക്ഷ്മി ബായിയുടെ മാതാവായിരുന്നു മഹാപ്രഭ തമ്പുരാട്ടി. കിളിമാനൂർ കൊട്ടാരത്തിലെ കേരളവർമ്മ കോയിത്തമ്പുരാനായിരുന്നു ഭർത്താവ്. ഇവരുടെ ദ്വിതീയ സന്താനമാണ് സേതു ലക്ഷ്മി ബായി (ജനനം: 1895 നവംബർ 19). [3] [4]

രവി വർമ്മ വരച്ച തന്റെ മകൾ മഹാപ്രഭയുടെ എണ്ണാഛായചിത്രം[1]

ആറ്റിങ്ങൽ മഹാറാണിയായിരുന്ന ഭരണി തിരുനാൾ ലക്ഷ്മി ബായി തന്റെ അനുജത്തിയുടെ മക്കളായ മഹാപ്രഭയുടേയും കൊച്ചുകുഞ്ഞിയുടേയും മക്കളെ ദത്തെടുക്കതിനു തീരുമാനിക്കുകയും 1895-ൽ അവരെ രാമേശ്വരം ക്ഷേത്രവും സേതുബന്ധനവും തീർത്ഥയാത്ര നടത്തിക്കുകയും ചെയ്തു. മഹാറാണിയും അവർക്കൊപ്പം സേതുബന്ധനദർശനം നടത്തിയിരുന്നു. 1895-ൽ മഹാപ്രഭ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. സേതുബന്ധനദർശനം നടത്തിയതിനെ തുടർന്ന് ജനിച്ച പുത്രിയായതിനാൽ സേതു ലക്ഷ്മി എന്നു നാമകരണം നടത്തി. അതിനടുത്ത വർഷം 1896-ൽ മഹാപ്രഭയുടെ ഇളയ സഹോദരി കൊച്ചുകുഞ്ഞി പ്രസവിച്ചു. അതിനു സേതു പാർവ്വതിയെന്നും പേരിട്ടു. [5]. സേതു പാർവ്വതി ബായിയുടെ പുത്രനാണ് തിരുവിതാംകൂറിലെ അവസാന മഹാരാജാവായിരുന്ന ചിത്തിര തിരുനാൾ ബാലരാമ വർമ്മ.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-06. Retrieved 2021-08-10.
  2. http://inorite.wordpress.com/2009/06/04/61/
  3. http://monisacademy.com/?p=1785[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-17. Retrieved 2013-10-12.
  5. http://www.guide2womenleaders.com/womeninpower/Travancore.htm
"https://ml.wikipedia.org/w/index.php?title=ആയില്യം_നാൾ_മഹാപ്രഭ&oldid=3624346" എന്ന താളിൽനിന്ന് ശേഖരിച്ചത്