ആയിറ്റി ഇസ്‌ലാമിയ ഏ എൽ പി സ്കൂൾ

കാസർഗോഡ് ജില്ലയിൽ തൃക്കരിപ്പൂരിൽ ഉള്ളൊരു വിദ്യാലയമാണ് ആയിറ്റി ഇസ്‌ലാമിയ ഏ എൽ പി സ്കൂൾ. 1937-ൽ വിദ്യാലയം സ്ഥാപിതമായി . ആയിറ്റി, ഇടയിലക്കാട്, മ‍ണിയനോടി, വെളളാപ്പ്, മീലിയാട്ട്, പേക്കടം, മാച്ചിക്കാട് എന്നിവിടങ്ങളിൽ നിന്നുളള വിദ്യാർത്ഥികൾക്ക് പ്രാഥമികവിദ്യാഭ്യാസം നൽകുന്നു. ആകെ 7അധ്യാപകർ മാത്രമേ നിലവിൽ ഇവിടെ സേവനമനുഷ്ഠിക്കുന്നുള്ളൂ. പ്രധാനാധ്യാപിക, 5 എൽ പി എസ്എ , ഒരു അറബിക് അധ്യാപിക എന്നിവരാണവർ. പ്രീപ്രൈമറി സ്കൂൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 2016-17വർഷം ഒന്നുമുതൽ നാലുവരെ ക്ളാസുകളിൽ 98 കുട്ടികൾ പഠിക്കുന്നു. ഹരിതവിമല വിദ്യാലയം എന്ന ആശയം സാക്ഷാത്ക്കരിച്ചതിന് 2015 ൽ മലയാള മനോരമയുടെ നല്ലപാഠം അവാർഡ് A+ഓടെ നേടി . 2016 ൽ ഗ്രാൻഡ്കേരളഷോപ്പിങ്ങ് ഫെസ്ററിവൽ അവാർഡും നേടി.

ആയിറ്റി ഇസ്‌ലാമിയ ഏ എൽ പി സ്കൂൾ
സ്ഥാനം
പ്രധാന വിവരങ്ങൾ
ഭൗതികസൗകര്യങ്ങൾ

സ്കൂളിന് ആകെ 75സെൻറ് സ്ഥലമാണുളളത്. ഓടുമേഞ്ഞ കെട്ടിടങ്ങളാണ്. അതിൽ 6ക്ളാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബ് പ്രത്യേകമായി ഒരുക്കിയിരിക്കുന്നു. ഉച്ചഭക്ഷണത്തിനുളള പാചകപുരയും വിശാലമായ കളിസ്ഥലവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ബുൾബുൾ യൂണിററ്, ശുചിത്വസേന, ഹെൽത്ത്ക്ളബ്, ശാസ്ത്രക്ളബ്, ഗണിതശാസ്ത്രക്ളബ്, വിദ്യാരംഗം, കലോത്സവം എന്നിവയാണ്.

മാനേജ്‌മെന്റ്

ആയിറ്റി ജമാഅത്ത്കമ്മിറ്റിയുടെ കീഴിലാണു സ്കൂൾ പ്രവർത്തിക്കുന്നത്.

മുൻസാരഥികൾ

കെ. നാരായണൻ നായർ, കെ. ഗോപാലകൃഷ്ണ കുറുപ്പ്, കെ, വി. കുഞ്ഞിരാമൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എ. ജി. സി ബഷീർ കാസർഗോഡ്ജില്ലാ പഞ്ചായത്ത്പ്രസിഡൻറ്

അവലംബംതിരുത്തുക