ആയിക്കുന്നം

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽപെട്ട ശൂരനാട് തെക്ക് വില്ലേജിലെ ഒരു ഗ്രാമമാണ് ആയിക്കുന്നം. കൃഷിയും കശുവണ്ടിവ്യവസായവും ആണു ഇവിടുത്തെ പ്രധാന തൊഴിൽ മേഖല. ഒരു കാലത്ത് കയർ നിർമ്മാണം പായനെയ്ത്ത് തുടങ്ങിയവയും കുടിൽ വ്യവസായമായി ഉണ്ടായിരുന്നു. മറ്റു തൊട്ടടുത്ത പ്രധാന സ്ഥലങ്ങൾ ശാസ്താംകോട്ട ഭരണിക്കാവ് പതാരം കുമരഞ്ചിറ ഇവയാണ്. എസ്.പി.എം.യു.പി.എസ് ആണ് ഈ ഗ്രാമത്തിലുള്ള പ്രധാന വിദ്യാഭ്യാസ കേന്ദ്രം.

"https://ml.wikipedia.org/w/index.php?title=ആയിക്കുന്നം&oldid=3241348" എന്ന താളിൽനിന്ന് ശേഖരിച്ചത്