ആബി ഡങ്കിൻ

അമേരിക്കൻ 3.5 പോയിന്റ് വീൽചെയർ ബാസ്കറ്റ്ബോൾ താരം

ഒരു അമേരിക്കൻ 3.5 പോയിന്റ് വീൽചെയർ ബാസ്കറ്റ്ബോൾ താരമാണ് അബിഗയിൽ ഡങ്കിൻ (ജനനം: നവംബർ 24, 1995) കാനഡയിലെ ടൊറോണ്ടോയിൽ നടന്ന 2015-ലെ പാരാപൻ അമേരിക്കൻ ഗെയിംസ്, ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന 2016-ലെ പാരാലിമ്പിക്സ്, തായ്‌ലൻഡിലെ സുഫൻബുരിയിൽ നടന്ന 2019-ലെ വനിതാ യു 25 വീൽചെയർ ബാസ്‌ക്കറ്റ്ബോൾ ലോക ചാമ്പ്യൻഷിപ്പ് എന്നിവയിൽ അവർ സ്വർണം നേടി.

ആബി ഡങ്കിൻ
Dunkin in 2018
വ്യക്തിവിവരങ്ങൾ
ജനനം (1995-11-24) നവംബർ 24, 1995  (28 വയസ്സ്)
Rota, Andalusia, Spain
ഉയരം5’10
Sport
രാജ്യംUnited States
കായികയിനംWheelchair basketball
Disability class3.5
Event(s)Women's team
കോളേജ് ടീംUniversity of Texas at Arlington

മുൻകാലജീവിതം

തിരുത്തുക

ആബി ഡങ്കിൻ 1995 നവംബർ 24 ന് സ്പെയിനിലെ അൻഡാലുഷ്യയിലെ റോട്ടയിൽ ജനിച്ചു. [1] പക്ഷേ ടെക്സസിലെ ന്യൂ ബ്രൗൺഫെൽസിനെ അവരുടെ ജന്മനഗരമായി കണക്കാക്കുന്നു.[2][3] ഡങ്കിന് 13 വയസ്സുള്ളപ്പോൾ, അസാധാരണമായ വേദനയ്ക്ക് കാരണമാകുന്ന കോംപ്ലക്സ് റീജിയണൽ പെയിൻ സിൻഡ്രോം എന്ന മസ്തിഷ്ക രോഗം അവർക്ക് കണ്ടെത്തി. ബാസ്ക്കറ്റ്ബോൾ കളിർക്കാരിയായ അവർ ആയോധനകലയിൽ രണ്ടാം ഡിഗ്രി ബ്ലാക്ക് ബെൽറ്റ്കാരിയായിരുന്നു. [4] വേദന വകവയ്ക്കാതെ അവർ സ്പോർട്സ് കളിക്കുന്നത് തുടർന്നിരുന്നു. 2013 ഫെബ്രുവരിയിൽ അവർ ചികിത്സയ്ക്കായി നോർത്ത് ടെക്സാസിലേക്ക് പോയി. ഇനി ഒരിക്കലും ബാസ്കറ്റ്ബോൾ കളിക്കാനോ പച്ചകുത്താനോ കഫീൻ കഴിക്കാനോ കഴിയില്ലെന്ന് അവരോട് ഡോക്ടർമാർ പറഞ്ഞിരുന്നു.[3] 2013 ഫെബ്രുവരി 27 ന് ശരിയായി നടക്കാൻ കഴിയാതെ ഡങ്കിൻ ഉറക്കമുണർന്ന് വീൽചെയറിനെ ആശ്രയിച്ചു.[3] ചെറിയ ഫൈബർ ന്യൂറോപ്പതിയോടുകൂടിയ ന്യൂറോകാർഡിയോജെനിക് സിൻകോപ്പ് ഡിസൗട്ടോണമിയ എന്ന് ഈ രോഗം പിന്നീട് കണ്ടെത്തി.[5] ഒരിക്കൽ അവർ വിഷാദരോഗത്താൽ വിഷമിക്കുകയും വേദനസംഹാരികൾക്ക് അടിമപ്പെടുകയും അമിത അളവിൽ വേദനസംഹാരി കഴിക്കാനിടയാകുകയും ചെയ്തു.[3]

കായിക ജീവിതം

തിരുത്തുക

കോമൽ കാന്യോൺ ഹൈസ്‌കൂളിലെ ട്രാക്ക്, ഫീൽഡ് അത്‌ലറ്റിക്സിൽ ഡങ്കിൻ മത്സരിച്ചു. വീൽചെയർ 100 മീറ്റർ, 400 മീറ്റർ, ഷോട്ട് പുട്ട് ഇവന്റുകൾ എന്നിവ നേടി.[6] യുട്യൂബിൽ ലണ്ടനിൽ നടന്ന 2012-ലെ പാരാലിമ്പിക് ഗെയിംസിന്റെ കായിക വീഡിയോകളിൽ നിന്ന് വീൽചെയർ ബാസ്‌ക്കറ്റ്ബോൾ അവർ കണ്ടെത്തി.[7] സൈനിക വിദഗ്ധരുമായും സാൻ അന്റോണിയോ പാരസ്പോർട്ട് സ്പർസിലും അവർ പരിശീലനം നേടി.[3] ആറുമാസത്തോളം പുരുഷന്മാരുമായി കളിച്ചതിന് ശേഷം, ആർലിംഗ്ടണിലെ ടെക്സസ് യൂണിവേഴ്സിറ്റി അവരുടെ പുതിയ ലേഡി മോവിൻ മാവ്സ് വീൽചെയർ ബാസ്കറ്റ്ബോൾ ടീമിനായി കളിക്കാൻ അവരെ നിയമിച്ചു.[4] പെൻ‌സിൽ‌വാനിയയിലെ എഡിൻ‌ബോറോയിൽ നടന്ന നാഷണൽ വീൽചെയർ ബാസ്കറ്റ്ബോൾ അസോസിയേഷൻ ഇന്റർ‌കോളീജിയറ്റ് ടൂർണമെന്റിൽ ടോപ്പ് സീഡ് ഇല്ലിനോയിസ് യൂണിവേഴ്സിറ്റി ടീമിനെ 65-51ന് പരാജയപ്പെടുത്തി ലേഡി മോവിൻ മാവ്സ് 2016-ൽ അവരുടെ ആദ്യ ദേശീയ കിരീടം നേടി.[8]

2015 ജനുവരിയിൽ, ലേഡി മോവിൻ മാവ്‌സിനൊപ്പം ഏതാനും മാസങ്ങൾക്കുശേഷം, ഡങ്കിനെ ദേശീയ ടീമിലേക്ക് ക്ഷണിച്ചു.[9] കാനഡയിലെ ടൊറോണ്ടോയിൽ നടന്ന 2015-ലെ പാരാപൻ അമേരിക്കൻ ഗെയിംസിൽ സ്വർണം നേടിയ ടീമിലേക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടു. 2016-ലെ റിയോ പാരാലിമ്പിക്‌സിൽ യുഎസ്എ ടീമിന്റെ ഭാഗമായിരുന്നു. [4] അതിൽ ഒരു പാരാലിമ്പിക് സ്വർണ്ണ മെഡൽ നേടി.[3] ഗെയിമുകളിൽ പരസ്യമായ സ്വവർഗ്ഗാനുരാഗികളായ അത്ലറ്റുകളിൽ ഒരാളായിരുന്നു അവർ. [10] ഡങ്കിൻ മോവിൻ മാവ്‌സിനോടൊപ്പം കളിക്കുന്നത് തുടർന്നു. 17 മാർച്ച് 2018 ന്, ദേശീയ ചാമ്പ്യൻഷിപ്പ് നേടുന്നതിനായി തങ്ങളുടെ എതിരാളികളായ അലബാമ സർവകലാശാലയെ 65-55ന് തോൽപ്പിച്ച് അവർ സീസൺ മറികടന്നു.[11]

2018-ൽ ജർമ്മനിയിലെ ഹാംബർഗിൽ നടന്ന 2018-ലെ വീൽചെയർ ബാസ്കറ്റ്ബോൾ ലോക ചാമ്പ്യൻഷിപ്പിൽ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് യുടിഎ വിദ്യാർത്ഥികളിൽ ഒരാളാണ് ഡങ്കിൻ [[12] അവിടെ ടീം യുഎസ്എ ആറാം സ്ഥാനത്തെത്തി.[13]2019 മാർച്ച് 16 ന് ദേശീയ ചാമ്പ്യൻഷിപ്പ് ഫൈനലിൽ മൊവിൻ മാവ്സ് വീണ്ടും അലബാമ സർവകലാശാലയെ നേരിട്ടു എന്നാൽ ഇത്തവണ അധിക സമയം എടുക്കുകയും 87-76 ന് തോൽക്കുകയും ചെയ്തു.[14] 2019 മെയ് മാസത്തിൽ തായ്‌ലൻഡിലെ സുഫൻബുരിയിൽ നടന്ന 2019 വനിതാ യു 25 വീൽചെയർ ബാസ്‌ക്കറ്റ്ബോൾ ലോക ചാമ്പ്യൻഷിപ്പിൽ യു 25 വനിതാ ടീമിനൊപ്പം സ്വർണ്ണ മെഡൽ നേടി. [15][16]ഫൈനലിൽ ടീം യുഎസ്എ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി 62-25. മോവിൻ മാവ് ടീം അംഗങ്ങളായ റോസ് ഹൊല്ലെർമാൻ, അന്നബെൽ ലിൻഡ്സെ എന്നിവർക്കൊപ്പം ഡങ്കിനെ ഓൾ-സ്റ്റാർ ഫൈവിൽ ഒരാളായി തിരഞ്ഞെടുത്തു.[17][18]

  1. "Abby Dunkin". Team USA. Retrieved 5 June 2019.
  2. "NWBA Athlete of the Week". Abby Dunkin. January 13, 2016. Retrieved June 5, 2019.
  3. 3.0 3.1 3.2 3.3 3.4 3.5 Vedia, Arianna (May 2, 2018). "Abby Dunkin beats the odds". The Shorthorn. Retrieved June 5, 2019.
  4. 4.0 4.1 4.2 "Abby Dunkin - My Live for Basketball". Yoocan. Retrieved June 5, 2019.
  5. "Abigail Dunkin". I Am Adaptive. Retrieved June 5, 2019.[പ്രവർത്തിക്കാത്ത കണ്ണി]
  6. "Abby Dunkin - TX Track and Field Bio". Athletic Net. Retrieved June 5, 2019.
  7. "I Am Not Basketball: Abby Dunkin". RAW Coaching. Archived from the original on 2020-09-18. Retrieved 7 June 2019.
  8. "UTA's Lady Movin' Mavs win first national title". Fort Worth Star-Telegram. Retrieved June 7, 2019.
  9. "NWBA Athlete of the Week". Abby Dunkin. Retrieved June 7, 2019.
  10. "LGBT Paralympians, 'two minorities at once,' welcome increased visibility". Outsports. Retrieved June 7, 2019.
  11. Mody, Abhijit (March 17, 2018). "Lady Movin' Mavs claim national title". The Shorthorn. Retrieved April 26, 2018.
  12. "Lady Movin' Mavs chosen for women's national teams, prepare for world competition". UTA News Center. Archived from the original on 2019-06-07. Retrieved June 7, 2019.
  13. "Canada beats USA and secures fifth place - news". ZaDonk! Rollstuhlbasketball Weltmeisterschaft 2018. Archived from the original on 2019-06-07. Retrieved 7 June 2019.
  14. Coyle, Robert (16 March 2019). "Lady Movin' Mavs lose national championship final in overtime thriller". The Shorthorn. Retrieved June 1, 2019.
  15. "USA crowned 2019 Women's U25 World Champions". 2019 Women's U25 World Championships. Retrieved 31 May 2019.
  16. "USA's Dunkin aims high at 2019 Women's U25 World Championship". 2019 Women's U25 World Championships. Retrieved June 7, 2019.
  17. "Lady Movin' Mavs players help USA win world championship". UTA News Center. Archived from the original on 2019-06-07. Retrieved 7 June 2019.
  18. "Women's Team - Movin Mavs". The University of Texas at Arlington. Retrieved June 7, 2019.
"https://ml.wikipedia.org/w/index.php?title=ആബി_ഡങ്കിൻ&oldid=3928565" എന്ന താളിൽനിന്ന് ശേഖരിച്ചത്