ആപ്പിൾ സിനിമ ഡിസ്പ്ലേ
(ആപ്പിൾ സിനിമ ഡിസ്പ്ലേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആപ്പിൾ നിർമ്മിച്ച് പുറത്തിറക്കുന്ന വൈഡ് സ്ക്രീൻ ഫ്ലാറ്റ് പാനൽ മോണിട്ടറുകളുടെ ഒരു ശ്രേണിയാണ് ആപ്പിൾ സിനിമ ഡിസ്പ്ലേ.[1]
ഡെവലപ്പർ | Apple Inc. |
---|---|
തരം | Computer monitor |
പുറത്തിറക്കിയത് | സെപ്റ്റംബർ 1, 1999 |
മുൻഗാമി | Apple Studio Display (1998–2004) |
പിൻഗാമി | Apple Thunderbolt Display |
വെബ്താൾ | Official Website at the Wayback Machine (archived January 3, 2010) |
1999, സെപ്റ്റംബറിൽ പവർ മാക് ജി4നൊപ്പം 22-ഇഞ്ച് ആപ്പിൾ സിനിമ ഡിസ്പ്ലേ ആദ്യമായി ആപ്പിൾ അവതരിപ്പിച്ചു. ഈ ഡിസ്പ്ലേ ഡിവിഐ പോർട്ട് ഉപയോഗിക്കുന്നു. ഹൈ-ഡെൻസിറ്റ് പ്ലാസ്റ്റിക് ഫ്രെയിമിൽ ഇത് അടക്കം ചെയ്തിരിക്കുന്നു.[2] ആപ്പിൾ 20, 22, 23, 24, 27, 30 ഇഞ്ച് വലുപ്പങ്ങളിൽ ലഭ്യമാക്കി, അവസാന മോഡൽ എൽഇഡി ബാക്ക്ലൈറ്റിംഗോടുകൂടിയയതും 27 ഇഞ്ച് വലുപ്പമുള്ളതാണ്.
ആപ്പിൾ തണ്ടർബോൾട്ട് ഡിസ്‌പ്ലേയുടെ ആമുഖത്തോടെ 2011 ജൂലൈയിൽ ആപ്പിൾ സിനിമാ ഡിസ്‌പ്ലേ എന്ന പേര് പിൻവലിച്ചു, കൂടാതെ 2014 ഓഗസ്റ്റ് വരെ ആപ്പിൾ സ്റ്റോർ വെബ്‌സൈറ്റിൽ സിനിമാ ഡിസ്‌പ്ലേ മോഡലുകൾ വാഗ്ദാനം ചെയ്തിരുന്നില്ല.
മോഡലുകൾ
തിരുത്തുകവന്നത് | നിർത്തലാക്കിയത് | ഇഞ്ച് | പിക്സൽ | പിപിഐ(PPI) | ഫ്രെയിം | മോഡൽ സംഖ്യ | പ്ലഗ് | പേര് | പവർ | റെസ്പോൺസ് സമയം |
---|---|---|---|---|---|---|---|---|---|---|
സെപ്റ്റംബർ1999 | ജൂലൈ 2000 | 22 | 1600x1024 | 86.35 | പോളികാർബണേറ്റ് | എം5662 | ഡിവിഐ-ഡി | ആപ്പിൾ സിനിമ ഡിസ്പ്ലേ | 62-77 വാട്ട് | ? |
ജൂലൈ 2000 | ജനുവരി 2003 | 22 | 1600x1024 | 86.35 | പോളികാർബണേറ്റ് | എം8149 | എഡിസി | ആപ്പിൾ സിനിമ ഡിസ്പ്ലേ | 62-77 വാട്ട് | ? |
മാർച്ച് 2002 | ജൂൺ 2004 | 23 | 1920x1200 | 98.44 | പോളികാർബണേറ്റ് | എം8536 | എഡിസി | ആപ്പിൾ സിനിമ ഡിസ്പ്ലേ എച്ച്ഡി | 70വാട്ട് | 16എംഎസ് |
ജനുവരി 2003 | ജൂൺ 2004 | 20 | 1680x1050 | 99.06 | പോളികാർബണേറ്റ് | എ1038 | എഡിസി | ആപ്പിൾ സിനിമ ഡിസ്പ്ലേ | 60വാട്ട് | 16 എംഎസ് |
ജൂൺ 2004 | -- | 20 | 1680x1050 | 99.06 | അലുമിനിയം | എ1081 | ഡിവിഐ-ഡി | ആപ്പിൾ സിനിമ ഡിസ്പ്ലേ | 65 വാട്ട് | 14 എംഎസ് |
ജൂൺ 2004 | നവംബർ 2008 | 23 | 1920x1200 | 98.44 | അലുമിനിയം | എ1082 | ഡിവിഐ-ഡി | ആപ്പിൾ സിനിമ എച്ച്ഡി ഡിസ്പ്ലേ | 90 വാട്ട് | 14 എംഎസ് |
ജൂൺ 2004 | -- | 30 (29.7 വ്യുവബിൾ) | 2560x1600 | 101.65 | അലുമിനിയം | എ1083 | ഡ്യുവൽ ലിങ്ക് ഡിവിഐ-ഡി | ആപ്പിൾ സിനിമ എച്ച്ഡി ഡിസ്പ്ലേ | 150 വാട്ട് | 14 എംഎസ് |
ഒക്‌ടോബർ 2008 | -- | 24 | 1920x1200 | 94.3 | ഗ്ലാസ് ഫ്രണ്ട് കവർ ഉള്ളതും അലുമിനിയം നിർമ്മിച്ചുതുമാണ് | എ1267 | മിനി ഡിസ്പ്ലേ പോർട്ട് | ആപ്പിൾ എൽഇഡി സിനിമാ ഡിസ്പ്ലേ | 212വാട്ട് വരെ (ഒരു മാക്ബുക്ക് പ്രോ ചാർജ് ചെയ്യുമ്പോൾ) | 14 എംഎസ് |
പുറം കണ്ണികൾ
തിരുത്തുക- ആപ്പിൾ - സിനിമ ഡിസ്പ്ലേ
- Kubicki, Kristopher. "The 20 inch LCD shootout: Dell versus Apple", "AnandTech", 27 April 2005.
- Luepke, Lara. "Battle of the 30-inch monitors: Apple Cinema Display vs. Dell UltraSharp 3007WFP", "CNET prizefight", 22 March 2006.